ബാക്ക് സീറ്റിൽ ഇരുന്നാലും ഇനി സീറ്റബെൽറ്റ് ഇട്ടേ പറ്റു, കേന്ദ്ര തീരുമാനം ഇങ്ങനെ
കാറിലെ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി പിന്നിലും സീറ്റ്ബെൽറ്റ് നിർബന്ധമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 2025 ഏപ്രിൽ മുതലാണ് പുതിയ നിയമം നിലവിൽ വരുത്തുന്നത്. എട്ടുസീറ്റുള്ള വാഹനങ്ങള്‍ക്കും ഈ പുതിയ നിയമം ബാധകമാണ്. സീറ്റ് ബെല്‍റ്റുകള്‍ക്കും അതോടൊപ്പം തന്നെ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. വിദേശ നിലവാരത്തിലുള്ള ഇവയ്ക്കുപകരം കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലുള്ള സീറ്റ് ബെല്‍റ്റുകളും, ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്.
നിര്‍മാണവേളയില്‍ വാഹനനിര്‍മാതാക്കള്‍ ഇത് ഉറപ്പിക്കണം എന്നാണ് കേന്ദ്ര നിർദേശം. നിലവില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെങ്കിലും കര്‍ശനമാക്കിയിട്ടില്ലായിരുന്നു. വാഹനപരിശോധനയിലും എ.ഐ. ക്യാമറകളിലും മുന്‍നിരയാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നുമാത്രമാണ് അധികൃതർ പരിശോധിച്ചിരുന്നത്. നാലുചക്രവാഹനങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ക്വാഡ്രാസൈക്കിളുകളിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

ഇപ്പോഴുളള വാഹനത്തിലെല്ലാം കോ-പാസഞ്ചർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാർണിങ്ങ് ശബ്ദം കേൾക്കും. അതിന് ചില വിരുതൻമാർ സീറ്റിൽ കയറുന്നതിന് മുൻപ് പിറകിലൂടെ സീറ്റ് ബെൽറ്റ് ക്ലിപ്പ് ചെയും. വാർണിങ്ങ് ശബ്ദം ഒഴിവാക്കാനുളള പല ഉപകരണങ്ങളും ആഫ്റ്റർ മാർക്കറ്റിൽ ലഭ്യമാണ്, പക്ഷേ അതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. സീറ്റ് ബെൽറ്റ് ഒന്നും വേണ്ട ഞാൻ വളരെ മര്യാദയ്ക്കാണ് വണ്ടിയോടിക്കുന്നത് എന്ന് വാദിക്കുന്ന വിദ്വാൻമാരുണ്ട്. അവരോട് ഒരു വാക്ക് പറയട്ടെ, നിങ്ങൾ മര്യാദയ്ക്കും നിയമം പാലിച്ചുമായിരിക്കും ഡ്രൈവ് ചെയ്യുന്നത്.
പക്ഷേ നിങ്ങളുടെ എതിരെ വരുന്ന ആൾ നിങ്ങളെ പോലെ മിടുക്കനായ ഒരു ഡ്രൈവറായിരിക്കണം എന്നില്ലല്ലോ. സീറ്റ് ബെൽറ്റ് ധരിച്ചാൽ ശ്വാസം മുട്ടും, കവല വരെ പോയാൽ പോരെ എന്തിനാ സീറ്റ് ബെൽറ്റ് എന്നിങ്ങനെയുളള മുടന്തൻ ന്യാങ്ങൾ പറയുമ്പോൾ ഓർക്കണം ചിലപ്പോൾ നിങ്ങളുടെ ജീവനായിരിക്കും നഷ്ടപ്പെടുക. നിങ്ങൾ മികച്ച ഒരു ഡ്രൈവറായിരിക്കാം പക്ഷേ സുരക്ഷയാണ് വലുത്. അത് നിങ്ങളുടേയും വാഹനത്തിൽ ഒപ്പം യാത്ര ചെയ്യുന്നവരുടേയും.

അത് കൊണ്ട് സീറ്റ് ബെൽറ്റ് ധരിക്കുകയും മറ്റുളളവരെ ധരിക്കാൻ നിർബന്ധിക്കുകയും വേണം. സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴും ശ്രദ്ധിക്കണം, മറ്റൊന്നും കൊണ്ടല്ല സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് ശരിയായ രീതിയുണ്ട്. ആദ്യം സീറ്റിലേക്ക് ശരിക്കും ചേർന്നിരുന്നതിന് ശേഷം മാത്രം സീറ്റ് ബെൽറ്റ് ധരിക്കുക. പുതിയ വാഹനത്തിൽ സീറ്റുകളിൽ പ്ലാസ്റ്റിക്ക് കവറുകളാൽ പൊതിഞ്ഞിരിക്കുകയായിരിക്കും.
അത് മാറ്റുന്നതായിരിക്കും നല്ലത്. പുതിയ സീറ്റ്കവർ ഇടുമ്പോഴും സീറ്റ് ബെൽറ്റിൻ്റെ ദ്വാരം മൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം. അപകടങ്ങളിൽ കൂടുതലും വെളുപ്പിനെ മൂന്ന് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ് സംഭവിക്കുന്നത് എന്നാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. സീറ്റ്ബെൽറ്റ് നിങ്ങളുടെ കഴുത്തിൻ്റെ കോളർബോൺ വഴി ഷോൾഡർ ബെൽറ്റ് ഇടുക. അത് പോലെ തന്നെ ഇടുപ്പ് വഴിയിടുന്ന ബെൽറ്റ് ഒരുപാട് മുറുക്കരുത്. നിങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ധരിക്കുക.

സീറ്റ്ബെൽറ്റ് നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് എന്ന് ഒരിക്കലും മറക്കരുത്. മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുന്നവർ സീറ്റ്ബെൽറ്റ് ധരിക്കുക. ഓരോ വര്‍ഷവും രാജ്യത്തെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കൂടിവരികയാണ്. സര്‍ക്കാര്‍ നല്‍കുന്ന ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ മതി. പലപ്പോഴും ഇത് പാലിക്കാത്തതാണ് ചെറിയ അപകടങ്ങള്‍ പോലും വലിയ അപകടങ്ങളിലേക്ക് പരിണമിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








