പ്രിയപ്പെട്ട അച്ഛന് താരം സമ്മാനിച്ച കാർ കണ്ടോ, ഡെലിവറി വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിലുടെ പ്രശസ്തയായ നർത്തകിയും 2023-ൽ ബിഗ് ബോസ് OTT സീസൺ 2 റിയാലിറ്റി ഷോയിൽ പങ്കെടുത്ത് അവിടെ രണ്ടാം റണ്ണറപ്പാകുകയും ചെയ്ത താരമാണ് മനീഷ റാണി. 2024-ൽ, ഡാൻസ്-റിയാലിറ്റി ഷോയായ ജലക് ദിഖ്‌ല ജാ 11-ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായി അവർ പങ്കെടുക്കുകയും സീസണിലെ വിജയിയായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരം തൻ്റെ പ്രിയപ്പെട്ട അച്ഛന് ഒരു പിതിയ കാർ സമ്മാനിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത് വൈറലായിരിക്കുകയാണ്. ഏത് വാഹനമാണെന്നും വീഡിയോയുടെ വിശദാംശങ്ങൾ അറിയാനും തുടർന്ന് വായിക്കാൻ മറക്കരുതേ.

മനീഷ വാങ്ങിയ കാർ മഹീന്ദ്ര XUV 3XO ആണ്. ഇതിൻ്റെ വില 7.49 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നു, ഏറ്റവും ഉയർന്ന മോഡലിൻ്റെ വില 15.49 ലക്ഷം രൂപ വരെയാണ്. XUV 3XO 25 വേരിയൻ്റുകളിൽ ലഭ്യമാണ്. മെയ് 15-ന് XUV 3XO എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചതിനു പിന്നാലെ വണ്ടിക്ക് കിടിലൻ സ്വീകരണമാണ് ലഭിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ബുക്കിംഗാണ് കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തെ തേടിയെത്തിയിരിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ 60 മിനിറ്റിനുള്ളിൽ തന്നെ 50,000-ത്തിലധികം ബുക്കിംഗുകളാണ് XUV 3XO വാരിക്കൂട്ടിയത്.

എസ്‌യുവിക്ക് ലഭിച്ച മികച്ച പ്രതികരണം XUV 3XO പതിപ്പിന്റെ ആകർഷകമായ സവിശേഷതകളെ അടിവരയിടുന്നതാണ്. അതിശയിപ്പിക്കുന്ന ഡിസൈൻ, ആഡംബരമായ ഇന്റിരിയറുകൾ, ലെവൽ 2 ADAS പോലുള്ള നൂതന സാങ്കേതികവിദ്യകൾ, മികച്ച സുരക്ഷാ നടപടികൾ എന്നിവയെല്ലാമാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. MX1, MX2, MX3, AX5, AX7 വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

XUV300-യിൽ ഉണ്ടായിരുന്ന അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് XUV 3XO വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, ഡയറക്ട്-ഇഞ്ചക്ഷൻ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. മൂന്നിലും പെർഫോമൻസും കാര്യക്ഷമതയും ഒരുപോലെ കിട്ടുമെന്നതാണ് പ്രത്യേകത. എംസ്റ്റാലിയൻ TGDi ആയാലും ടർബോ ഡീസൽ ആയാലും മികച്ച ഇൻ-ക്ലാസ് പവറും ടോർക്കുമാണ് മുഖമുദ്ര.

വെറും 4.5 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത വരെ കൈയെത്തിപ്പിടിക്കാനും എസ്‌യുവിക്കാവും. ഡീസൽ മാനുവൽ ട്രാൻസ്മിഷനോടൊപ്പം 20.10 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയും XUV 3XO വാഗ്ദാനം ചെയ്യുന്നുണ്ട്. മഹീന്ദ്രയുടെ മോഡേൺ കാറുകളെ പോലെ തന്നെ ഫീച്ചറുകളാൽ സമ്പന്നമായ വാഹനം തന്നെയാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാൻ കമ്പനി തയാറായിട്ടില്ലെന്നു വേണം പറയാൻ.

80-ലധികം അഡ്രിനോക്‌സ് ഫീച്ചറുകൾ, വലിയ ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഡ്യുവൽ HD സ്ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബിൽറ്റ്-ഇൻ അലെക്‌സ, 65 വാൾട്ട് യുഎസ്ബി സി പോർട്ട് ചാർജിംഗ് പോയിന്റ്, ഓട്ടോ ഹോൾഡോടു കൂടിയ ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 4 ആംബിയൻ്റ് സൗണ്ട് മോഡുകളുമുള്ള ഇമ്മേഴ്‌സീവ് ഹർമൻ കാർഡൺ പ്രീമിയം ഓഡിയോ സിസ്റ്റം പോലുള്ള സവിശേഷതകളാൽ XUV 3XO കിടിലമാവുന്നുണ്ട്.

10 അഡ്വാൻസ്ഡ് ഡ്രൈവിംഗ് സഹായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഫസ്റ്റ്-ഇൻ-സെഗ്മെൻ്റ് ലെവൽ 2 ADAS സേഫ്റ്റി ടെക്കും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് എന്നീ സുരക്ഷാ സംവിധാനങ്ങളാണ് വണ്ടിയുടെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിറ്റത്തിൽ ലഭിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 7, 2024, 13:06 [IST]
English summary
Manisha rani gifted new mahindra xuv 3xo to dad video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X