മഞ്ജു വാര്യരെ തല്ലിയും തലോടിയും സോഷ്യൽ മീഡിയ; BMW R 1250GS-ൽ നാടുചുറ്റി ലേഡി സുപ്പർസ്റ്റാർ
ഇന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോയോ വീഡിയോ മറ്റോ പോസ്റ്റ് ചെയ്താൽ പിന്നെ വൈറലാണ്. ഇത്തവണ BMW R 1250 GS എന്ന പ്രീമിയം അഡ്വെഞ്ചർ ബൈക്ക് ഓടിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്കിരിക്കുകയാണ്. വീഡിയോ പുറത്തുവന്നതോടെ ആരാധകരും ബൈക്ക് പ്രേമികളും ഒരുപോലെ ആവേശത്തിലാണ്. സ്റ്റൈലിഷ് റൈഡിംഗ് ഗിയറുകളോടെ, വളരെ അനായാസത്തോടെയും ആത്മവിശ്വാസത്തോടെയും മഞ്ജു വാര്യർ ബൈക്ക് കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വലിയ, ഭാരമേറിയ അഡ്വെഞ്ചർ ടൂറർ ബൈക്കായ BMW R 1250 GS സാധാരണയായി പരിചയസമ്പന്നരായ റൈഡർമാർ തിരഞ്ഞെടുക്കുന്നതാണ്.
വിവാഹമോചനത്തിന് ശേഷം ജീവിതത്തിൽ പുതിയൊരു അധ്യായം തുറന്ന മഞ്ജു വാര്യർ, അതിനുശേഷമാണ് ബൈക്ക് റൈഡിംഗ് പഠിക്കാൻ തീരുമാനിച്ചത്. തമിഴ് സൂപ്പർതാരം അജിത്ത് തന്റെ പ്രചോദനമാണെന്ന് മഞ്ജു മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബൈക്ക് ഓടിച്ച് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ വീഡിയോകൾ മഞ്ജു നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴത്തെ പോസ്റ്റുകൾക്ക് കീഴിൽ സ്ത്രീകളടക്കം നിരവധി പേർ കമന്റുകളുമായി എത്തി, മഞ്ജുവിന്റെ ആത്മധൈര്യത്തെയും സ്വാതന്ത്ര്യബോധത്തെയും പ്രചോദനമായി പ്രശംസിക്കുന്നു.
എന്നാൽ പ്രശംസയോടൊപ്പം തന്നെ വിമർശനങ്ങളും ഉയർന്ന് വരുന്നുണ്ട്. ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് നടക്കുന്നവർക് ഇങ്ങനെ എപ്പോൾ എവിടെ വേണമെങ്കിലും കറങ്ങി നടക്കാമല്ലോ എന്നുള്ള കമൻ്റുകളും പോസ്റ്റിന് താഴെ കാണാൻ സാധിക്കുന്നുണ്ട്. പ്രസവിച്ച മകൾക്ക് പോലും വേണ്ടാത്ത അവസ്ഥയാണ് എന്നാണ് ചില രൂക്ഷമായ കമൻ്റുകൾ വരുന്നത്.
സ്വന്തം ജീവിതം സ്വന്തം താളത്തിൽ പറത്തട്ടെയെന്നും. കഴിഞ്ഞുപോയതിനെ പിന്നിലാക്കി, ഇപ്പോൾ ഉള്ളതിനെ നന്ദിയോടെ ചേർത്തുപിടിച്ച്,
വരാനിരിക്കുന്നതിനെ ഭയമില്ലാതെ നോക്കി പറക്കാൻ സാധിക്കട്ടെ എന്നും താരത്തിനെ പ്രശംസിച്ചുള്ള കമൻ്റുകളാണ് കൂടുതലും കാണാൻ സാധിക്കുന്നത്. അഭിനയത്തിൻ്റെ കാര്യത്തിലും ലേഡി സപ്പർസ്റ്റാർ എന്ന് വെറുതെ വിളിക്കുന്നതല്ല എന്ന താരം പണ്ടേ തെളിയിച്ചിട്ടുളളതാണല്ലോ. ഇനി ബൈക്കിൻ്റെ വിശേഷങ്ങൾ കൂടി നോക്കിയാലോ.

പ്രീമിയം അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന മഞ്ജു വാര്യരുടെ ബൈക്കിന് വില ഏകദേശം 28 ലക്ഷം രൂപയോളം വരും. സൂപ്പർതാരം അജിത് തന്നെയാവാം മഞ്ജുവിനോട് ഈ മോഡൽ എടുക്കാൻ നിർദേശിച്ചതും. ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റയാണ് (CBU) ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. കാഴ്ച്ചയിൽ തന്നെ ഭീമാകാരമായ ലുക്കാണ് ഈ ആഡംബര മോട്ടോർസൈക്കിളിനുള്ളത്. വലിപ്പത്തിന്റെ കാര്യത്തിൽ നമ്മുടെ നാട്ടിലെ ചില കാറുകളേക്കാൾ സൈസാണിവൻ.
X-ആകൃതിയിലുള്ള ലൈറ്റ് ഐക്കണുകളോട് കൂടിയ എൽഇഡി അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകളുമാണ് ബിഎംഡബ്ല്യു ആഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. ഹെഡ്‌ലാമ്പുകൾക്ക് ക്രൂയിസിംഗ് ലൈറ്റുകളും ഫംഗ്‌ഷൻ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്റർ ബൾബുകളും ഉള്ള ഫീച്ചറുകളും വരെ ലഭിക്കുന്നുണ്ട്. ഹീറ്റഡ് ഗ്രിപ്പുകൾ, സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള പവർ സോക്കറ്റുകൾ, 12 വോൾട്ട് ഓൺ ബോർഡ് സോക്കറ്റ്, 5 വോൾട്ട് പവർ സപ്ലൈയുള്ള യുഎസ്ബി-എ സോക്കറ്റ്, 6.5 ഇഞ്ച് TFT സ്‌ക്രീൻ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ വലിയ എഞ്ചിൻ 136 bhp കരുത്തിൽ പരമാവധി 143 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബിഎംഡബ്ല്യു ബൈക്കിന് പുറമെ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യരിന്റെ ഗരാജിൽ മിനി കൂപ്പർ SE ഇലക്ട്രിക്, റേഞ്ച് റോവർ പോലുള്ള മറ്റ് ആഡംബര കാറുകളുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications









