കല്യാണത്തിനു മുമ്പ് ലെവൽ മാറി ദീപക്ക്; അപർണയ്ക്കൊപ്പമുള്ള യാത്രകൾ ഇനി ബെൻസിന്റെ തിളക്കത്തിൽ
2010 -ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇങ്ങ് മഞ്ഞുമൽ ബോയ്സും, വർഷങ്ങൾക്കു ശേഷം എന്നിവ വരെ ഒരുപിടി നല്ല കഥാപാത്രങ്ങളുമായി മലയാളികളുടെ മനം കവർന്ന താരമാണ് ദീപക്ക് പറമ്പോൽ. ഏറെ 36 ഓളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
വളരെ തന്മയത്വത്തോടെ ഓരോ കഥാപാത്രത്തേയും നമുക്ക് മുന്നിൽ എത്തിച്ച യുവ നടൻ ഇപ്പോൾ വിവാഹിതനാവുയാണ്. 2023 -ൽ പുറത്തിറങ്ങിയ ദാദാ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അപർണ ദാസാണ് വധു. ഏപ്രിൽ 24 -നാണ് (ഇന്ന്) ഇരുവരും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹത്തിനു മുന്നോടിയായി ഒരു പുത്തൻ അതിഥിയെ കൂടെ ഗരാജിൽ എത്തിച്ചിരിക്കുകയാണ് ദീപക്ക്.

മെർസിഡീസ് ബെൻസിന്റെ ലക്ഷ്വറി കോംപാക്ട് എസ്‌യുവി മോഡലായ GLA 200d എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. വാഹനത്തിന്റെ ഡെലിവറിയുടെ ചിത്രങ്ങളും മറ്റും എക്സോറ്റിക് വിന്റേജ് & പ്രീമിയം കാർ ഡീലർമാരായ റോഡ്‌വെയ്സ് കാർസാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവെച്ചത്. 2019 മോഡൽ GLA കോംപാക്ട് എസ്‌യുവിയാണിത്.
താരം കൈയ്ക്കലാക്കി വാഹനത്തെക്കുറിച്ച് കൂടുതൽ വിശദ്ധമായി പറയുകയാണെങ്കിൽ, മെർസിഡീസ് ബെൻസിന്റെ GLA 200d രണ്ട് വ്യത്യസ്ത ട്യൂണുകളിൽ ലഭ്യമായിരുന്നു. ഇവയിൽ ഒന്നാമനായ GLA 200d വേരിയൻ്റിൽ, ഡീസൽ എഞ്ചിൻ 134 bhp മാക്സ് പവറും 300 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു.

ഇത് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി കണക്ട് ചെയ്തിരിക്കുന്നു. GLA 200d -യ്ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 9.9 സെക്കൻഡിനുള്ളിൽ സാധിക്കും, കൂടാതെ മണിക്കൂറിൽ 205 കിലോമീറ്റർ ആണ് ഈ കോംപാക്ട് എസ്‌യുവിയുടെ ടോപ്പ് സ്പീഡ്.
അടുത്തതായി GLA 220 d 4-മാറ്റിക് വേരിയൻ്റാണ്, മുകളിൽ സൂചിപ്പിച്ച അതേ ഏഴ് -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിലും ട്രാൻസ്മിഷൻ ഓപ്ഷൻ കൈകാര്യം ചെയ്യുന്നത്, എന്നാൽ ഡീസൽ എഞ്ചിൻ 168 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നതിനൊപ്പം ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ചേർക്കുന്നു.
GLA 220d 4-മാറ്റിക്കിന് വെറും 7.7 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും എന്നത് ശ്രദ്ധേയമാണ്. കൂടാതെ മണിക്കൂറിൽ 218 കിലോമീറ്റർ ടോപ്പ് സ്പീഡും ഈ വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. താരം ഇവയിൽ ഏതാണ് തെരഞ്ഞെടുത്തത് എന്നത് വ്യക്തമല്ല.
പുറത്തു നിന്നു നോക്കിയാൽ ടിപ്പിക്കൽ മെർസിഡീസ് ബെൻസ് ശൈലിയും രൂപകൽപ്പനയുമാണ് ഈ കുഞ്ഞൻ എസ്‌യുവിയിലും എന്ന് ഒറ്റ നോട്ടത്തിൽ നമുക്ക് മനസിലാക്കാം. ഫ്രണ്ടിലും റിയറിലും എൽഇഡി ലൈറ്റിംഗ് സിസ്റ്റമാണ് ഇതിന് വരുന്നത്. വശങ്ങളിൽ 18 ഇഞ്ച് അലോയി വീലുകളാണ് ശ്രദ്ധ ആകർഷിക്കുന്നത്. വലിയ ഷാർപ്പ് കട്ടുകളും ക്രീസുകളുമില്ലാതെ ഒരു ഒഴുക്കൻ ശൈലിയാണ് ഇതിനുള്ളത്.

ഇനി അകത്തളത്തിലെ വിശേഷങ്ങൾ പറഞ്ഞാൽ ഏതൊരു മെർസിഡീസ് ബെൻസ് മോഡലിലും നാം പ്രതീക്ഷിക്കുന്ന വളരെ അഡംബരം നിറഞ്ഞതും കംഫർട്ടബിളുമായി ഇന്റീരിയറാണ് ജെർമ്മൻ ആഡംബര നിർമ്മാതാക്കൾ ഇതിലും ഒരുക്കിയിരിക്കുന്നത്. ഒരു 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ് ഡാഷ്ബോർഡിന്റെ സെന്റർ കൈയ്യടക്കുന്നത്. കൂടാതെ മികച്ച കംഫർട്ടിനായി 10 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ & കോ-ഡഡ്രൈവർ സീറ്റാണ് ഇതിൽ വരുന്നത്.
ഡ്രൈവർ സീറ്റിന് മൂന്ന് മെമ്മറി പ്രീസെറ്റുകളും ലഭിക്കുന്നു. കൂടാതെ എല്ലാ ആഡംബരത്തിനും ഒപ്പം ലിറ്ററിന് 17.4 കിലോമീറ്റർ മൈലേജും ഈ ബെൻസ് കാർ വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. വിപണിയിൽ ഏറെ കുറെ 65.91 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡൽ വിൽപ്പനയ്ക്ക് എത്തിയിരുന്നത്. എന്നാൽ താരം റോഡ്‌വെയ്സിൽ നിന്ന് എത്രയ്ക്കാണ് ഇത് സ്വന്തമാക്കിയത് എന്നത് വ്യക്തമല്ല.


Click it and Unblock the Notifications








