മന്നത്ത് കുടുംബത്തിലേക്ക് ബ്രിട്ടീഷിൻ്റെ കരുത്തൻ, ദിൽസേ എഫ്എമ്മിൻ്റെ തലവൻ സ്വന്തമാക്കിയ വണ്ടി കണ്ടോ
ഏതൊരു സെലിബ്രിറ്റിക്കും ബിസിനസുകാർക്കും പ്രിയപ്പെട്ട എസ്‌യുവി ഏതാണ് എന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം ബ്രിട്ടീഷ് കരുത്തനായ ലാൻഡ് റോവർ ഡിഫൻഡർ തന്നെയായിരിക്കും. 2008 മുതൽ ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ് ലാൻഡ് റോവർ. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യൻ വിപണിയില്‍ എത്തുന്നത്. ഈ ലക്ഷ്വറി എസ്‌യുവിക്ക് കേരളത്തിൽ ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിൽ വില വരും.
3.0 ലിറ്റര്‍ പെട്രോള്‍ HSE പതിപ്പിന് ഏകദേശം 1.24 കോടി രൂപയോളം ഓൺ-റോഡ് വില വരും. കോടികൾ മുടക്കി വാങ്ങുന്നതിനാൽ തന്നെ ആഡംബരത്തിന്റെ കാര്യത്തിലൊന്നും യാതൊരു കുറവും കാണാനാവില്ലെന്ന് വേണം പറയാൻ. ഡിഫൻഡറിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി എസ്‌യുവിയുടെ ഏറ്റവും പുതുതലമുറ മോഡൽ നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ്.

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ പോലുള്ളവയെല്ലാം ഇതിലുണ്ട്. കഴിഞ്ഞില്ല, വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ഫീച്ചറുകൾ, മെറിഡിയനിൽ നിന്നുള്ള പ്രീമിയം സ്പീക്കർ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, ഒരു ബട്ടണിൽ തൊടുമ്പോൾ ഉയർത്താവുന്ന ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ എന്നിവയാണ് ആഡംബര എസ്‌യുവിയിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിട്ടുള്ളത്.
ലോക്കിംഗ് സെൻ്റർ ഡിഫറൻഷ്യൽ, ആക്ടീവ് റിയർ ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം പോലുള്ള സംവിധാനങ്ങളും ലാൻഡ് റോവർ ഡിഫൻഡർ 110 എസ്‌യുവിയുടെ അടിസ്ഥാന കാര്യങ്ങളാണ്. ഡിഫന്‍ഡര്‍ 110 മോഡലിന്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 5,018 mm നീളവും 2,008 mm വീതിയും 1,967 mm ഉയരവും 3,022 mm നീളമുള്ള വീല്‍ബേസുമാണുള്ളത്.
കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ആഡംബര വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിക്ക് പരമാവധി 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയും ഉണ്ടെന്നാണ് ലാൻഡ് റോവർ പറയുന്നത്.
കേരളത്തിലെ സെലിബ്രിറ്റികളും അത് പോലെ ബിസിനസ് രംഗത്തെ വമ്പൻമാരും പ്രീ ഓൺഡ് കാറുകൾ വാങ്ങുന്നത് കൂടുതലും റോയൽ ഡ്രൈവിൽ നിന്നായിരിക്കും. അങ്ങനെ കൊച്ചി ഷോറൂമിൽ നിന്ന് ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് മന്നത്ത് ഇൻ്റർനാഷണൽ ഗ്രൂപിൻ്റേയും ദിൽസേ എഫ് എം റേഡിയോയുടെ സ്ഥാപകനുമായ ഉണ്ണികൃഷ്ണൻ മന്നത്ത്. മൈക്രോ പോളിസ് റോബോട്ടിക്സ് എന്ന കമ്പനിയുടെ സിഎംഒ കൂടിയാണ് അദ്ദേഹം.

ഇന്ത്യയിലെ ലാൻഡ് റോവർ ഡിഫൻഡർ ലൈനപ്പിന് ഇപ്പോൾ ഏഴ് വേരിയൻ്റുകളിലായി രണ്ട് എഞ്ചിൻ ഓപ്ഷനുകൾ മാത്രമേയുള്ളൂ - V8, PHEV പവർട്രെയിനുകൾ ഇനി ലഭ്യമല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഡിഫൻഡർ അതിൻ്റെ മൂന്ന് ബോഡി ഡിസൈനുകളായ 90,110,130 -യിൽ വ്യത്യാസം ഒന്നും വരുത്തിയിട്ടില്ല. ആഡംബര വാഹനത്തിന്റെ ഹൈ-പെർഫോമൻസ് വേരിയന്റായി വരുന്ന ഇതിന് രാജ്യത്ത് 2.65 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








