മാന്വല്‍ ഗിയര്‍ബോക്‌സോ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോ മെച്ചം?

By Santheep

ഇന്ന് ഗൂഗിള്‍ കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമുക്കുള്ള ആകാംക്ഷയും ആശ്ചര്യവും ചില്ലറയല്ല. ഓട്ടോമാറ്റിക് കാറുകള്‍ക്കും സമാനമായ സ്റ്റാറ്റസ്സുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. മാന്വല്‍ ഗിയര്‍ബോക്‌സ് കാറുകള്‍ മാത്രം നിരത്തില്‍ കണ്ടിരുന്ന ആ കാലം പോയി. ഇന്ന് നിരത്തുകളില്‍ നിരവധി ഓട്ടോമാറ്റിക് കാറുകളെ കാണാവുന്നതാണ്.

വലിയ വിഭാഗം പേരും ഓട്ടോമാറ്റിക് കാറുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സെലെരിയോയുടെ സെമി ഓട്ടോമാറ്റിക് പതിപ്പിന് ലഭിച്ച വന്‍ സ്വീകര്യത ശ്രദ്ധിക്കുക. എന്‍ട്രി ലവല്‍ മാന്വല്‍ കാറുകളുടെ ഉപഭോക്താക്കളുടെ മനസ്സില്‍ ഒരു ഓട്ടോമാറ്റിക് കാര്‍ കിടന്ന മുരളുന്നുണ്ട്. എന്നാല്‍, ചിലയാളുകള്‍ ഇപ്പോഴും മാന്വല്‍ ഗിയര്‍ബോക്‌സുകളെ ഇഷ്ടപ്പെടുന്നതായി കാണാം. എന്തുകൊണ്ടായിരിക്കും ഇത്?

ഇതിന് കാരണം പലതാണ്. മാന്വല്‍ ഗിയര്‍ബോക്‌സ് കാറുകള്‍ക്ക് നിരവധി ഗുണഗണങ്ങളുണ്ട്. ഇവ ഓട്ടോമാറ്റിക് കാറുകള്‍ക്ക് ഒരിക്കലും നല്‍കാന്‍ കഴിയാത്തവയാണ് എന്ന സംഗതിയുമുണ്ട്. അവയെക്കുറിച്ചാണ് താഴെ ചര്‍ച്ച.

മാന്വല്‍ ഗിയര്‍ബോക്‌സോ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോ മെച്ചം?

താളുകളിലൂടെ നീങ്ങുക.

01. ഇന്ധനക്ഷമത

01. ഇന്ധനക്ഷമത

ഓട്ടോമാറ്റിക് കാറുകളെ അപേക്ഷിച്ച് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്ത കാറുകള്‍ ഇന്ധനക്ഷമത കൂടിയവയാണെന്നു കാണാം. മാന്വല്‍ ഗിയര്‍ബോക്‌സ് സിസ്റ്റം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെക്കാള്‍ ഭാരം കുറഞ്ഞതാണ്. റോഡിന്റെ പരിതസ്ഥിതിയും മറ്റും കണക്കിലെടുത്തു തന്നെ മികച്ച ഗിയര്‍ തെരഞ്ഞെടുക്കാന്‍ മാന്വല്‍ സംവിധാനത്തില്‍ കഴിയുന്നു എന്നതും ഇന്ധനക്ഷമത പാലിക്കാന്‍ സഹായിക്കുന്ന ഘടികമാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ മിക്കപ്പോഴും സംഭവിക്കുന്നത്, പലപ്പോഴും താഴ്ന്ന ഗിയര്‍നില പാലിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ഇത് റോഡ് അതാത് സാഹചര്യങ്ങള്‍ക്ക് ചേരുന്നതായിരിക്കണമെന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നേറാന്‍ പുതിയ സാങ്കേതികതകള്‍ക്ക് സാധിക്കുന്നുണ്ട് എന്നത് ശരി. എങ്കിലും, ഇന്ത്യയില്‍ റോഡ് സാഹചര്യങ്ങളില്‍ മാന്വല്‍ ഗിയര്‍ബോക്‌സ് കാറുകള്‍ ഓട്ടോമാറ്റിക് കാറുകളെക്കാള്‍ 20 ശതമാനം ഇന്ധനക്ഷമമാണെന്ന് കണക്കുകള്‍ പറയുന്നു.

02. വില

02. വില

മാന്വല്‍ കാറുകള്‍ക്ക് ഓട്ടോമാറ്റിക് കാറുകളെക്കാള്‍ വിലക്കുറവാണ്. ഇന്ത്യയില്‍ മാന്വല്‍ കാറുകള്‍ക്ക് ഇപ്പോഴും വലിയ പ്രിയം നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണം വിലക്കുറവ് തന്നെയാണ്.

03. രസം

03. രസം

ഡ്രൈവിങ് ഒരു വലിയ അനുഭവമാക്കിത്തീര്‍ക്കുന്നതില്‍ മാന്വല്‍ ഗിയര്‍ബോക്‌സ് വലിയ പങ്ക് വഹിക്കുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ പോലും മാന്വല്‍ ഗിയര്‍ബോക്‌സിന് ഇത്രയധികം ആരാധകര്‍ നിലനില്‍ക്കുന്നതിന്റെ കാരണം ഇതാണ്. ഡ്രൈവറെ എന്‍ജിന്‍ പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പരിപാടിയുടെ രസം ഒരിക്കല്‍ ആസ്വദിച്ചവര്‍ ഓട്ടോമാറ്റിക്കിലേക്കു പോകാന്‍ മടി കാണിക്കും.

04. മെയിന്റനന്‍സ്

04. മെയിന്റനന്‍സ്

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്ക് മെയിന്റനന്‍സ് അധികമാണെന്നു കാണാം. ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ മാന്വല്‍ ഗിയര്‍ബോക്‌സുകള്‍ക്ക് ആയുസ്സ് കൂടുതലാണ്.

05. സുരക്ഷ

05. സുരക്ഷ

ബ്രേക്ക് തകരാര്‍ സംഭവിക്കുന്നതടക്കമുള്ള നിര്‍ണായക ഘട്ടങ്ങളില്‍ വാഹനത്തിന്റെ വേഗതയെ നിയന്ത്രിക്കാന്‍ കൂടുതല്‍ സൗകര്യം നല്‍കുന്നത് മാന്വല്‍ ഗിയര്‍ബോക്‌സാണ്. ഇറക്കങ്ങളില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഗിയര്‍നിലയിലാവണമെന്നില്ല ഓട്ടോമാറ്റിക് കാറുകള്‍.

06. പെര്‍ഫോമന്‍സ്

06. പെര്‍ഫോമന്‍സ്

മാന്ല്‍ ഗിയര്‍ബോക്‌സ് വാഹനങ്ങള്‍ പൊതുവില്‍ ഓട്ടോമാറ്റിക് വാഹനങ്ങളെക്കാള്‍ വേഗത പുലര്‍ത്തുന്നവയാണ്. ആക്‌സിലറേഷന്റെ കാര്യത്തിലും ഇത് ശരിയാണ്. ഉയര്‍ന്ന വേഗത പിടിക്കാനും മാന്വല്‍ ഗിയര്‍ബോക്‌സ് വാഹനങ്ങള്‍ താരതമ്യേന പ്രകടനശേഷി കൂടുതല്‍ കാണിക്കുന്നു. ഇത്തരം പ്രശ്‌നങ്ങളെ സാങ്കേതിക മികവുകൊണ്ട് മറികടക്കാന്‍ സാധിച്ചിട്ടുണ്ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്ക് എന്ന കാര്യം മറക്കുന്നില്ല. എങ്കിലും, ഡബിള്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ പോലുള്ള സന്നാഹങ്ങള്‍ ചേര്‍ത്ത ഓട്ടോ ബോക്‌സുകള്‍ ചേര്‍ത്ത വാഹനങ്ങള്‍ ഇപ്പോഴും പ്രീമിയം കാറുകള്‍ വരെയാണ് എത്തിയിട്ടുള്ളത് എന്നതും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇപ്പോഴും റാലി വാഹനങ്ങളിലും മറ്റും മാന്വല്‍ ഗിയര്‍ബോക്‌സുകള്‍ തന്നെയാണ് ഉപയോഗിച്ചുവരുന്നത്. ഇത് സൂചിപ്പിക്കുന്നത് പ്രകടനശേഷിയുടെ കാര്യം വരുമ്പോള്‍ മാന്വല്‍ ഗിയര്‍ബോക്‌സുകള്‍ മുന്നില്‍ തന്നെയാണുള്ളത് എന്നാണ്.

More from DriveSpark

Article Published On: Saturday, March 21, 2015, 17:00 [IST]
English summary
Manual Transmission Advantages.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X