ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങൾ അപകടകരമാണോ, സുരക്ഷിതം മാനുവൽ എന്ന് അഭിപ്രായമുണ്ടോ, വിശദമായി നോക്കാം

ഇപ്പോഴത്തെ കാലത്ത് എല്ലാവരും എളുപ്പത്തിന് വേണ്ടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങളാണ് തെരഞ്ഞെടുക്കുന്നത്, എന്നാൽ ചില സന്ദർഭങ്ങളിൽ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങൾ ഓടിക്കുന്നവരാണ് അപകടങ്ങൾ ഉണ്ടാക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മാനുവലാണോ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണോ സുരക്ഷിതം എന്നാണ് നമ്മൾ ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുത്.

ഈ വിഷയത്തിൽ പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ടെന്നതാണ് സത്യം. ഒരു ഓട്ടോമാറ്റിക് ഡ്രൈവ് വാഹനം സുരക്ഷിതമായിരിക്കുമെന്നാണ് എല്ലാവരും ആദ്യം വിചാരിക്കുക.മാനുവൽ ട്രാൻസ്മിഷനിൽ ഡ്രൈവർക്ക് ചെയ്യേണ്ട കാര്യങ്ങൾ കുറവാണ് എന്നത് എല്ലാവർക്കും അറിയാല്ലോ. കാരണം എല്ലാം ഓട്ടോമാറ്റിക്കായി ചെയ്യുന്നു. കുറച്ച് കൂടി ശാസ്ത്രീയപരമായി മെഡിക്കൽ കണക്കുകൾ നിരത്തി പറയുകയാണെങ്കിൽ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഹനങ്ങൾ ഓടിക്കുന്നവർക്ക് സമ്മർദ്ദം കുറവായിരിക്കും.

എന്നാൽ മാനുവൽ ഗിയർ ഓടിക്കുന്നവരിൽ സമ്മർദ്ദത്തിൻ്റെ അളവ് അൽപ്പം കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. അത് അവിടെ നിൽക്കട്ടെ രണ്ട് തരത്തിലുള്ള ട്രാൻസ്മിഷൻ സിസ്റ്റത്തിലും അനുഭവപരിചയമുള്ള പല ഡ്രൈവർമാരും നിർദേശിക്കുന്നത് മാനുവൽ ഗിയർബോക്സുള്ള ഒരു വാഹനം സുരക്ഷിതമാണെന്നാണ്, കാരണം അത് അവർക്ക് കൂടുതൽ നിയന്ത്രണം നൽകുന്നു എന്നാണ് പറയുന്നത്. മനുഷ്യൻ ചെയ്യുന്നത് പോലെ ഏതൊരു ഓട്ടോമാറ്റിക്ക് സംവിധാനം ചെയ്താലും ശരിയാവില്ല എന്നാണ് ചിലരുടെ അഭിപ്രായം.

ഉപയോഗിക്കാൻ എളുപ്പമായതിന്റെ പേരിൽ ഓട്ടോമാറ്റിക് കാറുകൾ കൂടുതൽ പ്രചാരം നേടുന്നുണ്ടെങ്കിലും മാനുവൽ കാറുകൾക്ക് ഇന്നും ക്ലച്ച്ലെസ് വാഹനങ്ങളേക്കാൾ ഡിമാന്റ് തന്നെയാണുള്ളത്. അത്രവേഗം ഫീൽഡ്ഔട്ടാവാൻ മാനുവൽ പതിപ്പുകൾക്കാവില്ലെന്ന് സാരം. കാരണം ആളുകൾക്ക് കൂടുതൽ പരിചയം മാനുവൽ ഡ്രൈവിംഗ് തന്നെയാണ് എന്നതാണ്. എന്തിന് പുതുതായി ഡ്രൈവിംഗ് പഠിക്കുന്നവർ വരെ മാനുവൽ വാഹനങ്ങളിലാണ് ഹരിശ്രീ കുറിക്കുന്നത്.

പക്ഷേ ഇന്ത്യയിൽ വിറ്റഴിക്കുന്ന ഭൂരിഭാഗം കാറുകളും മാനുവൽ ആണെന്നതാണ് രസകരമായ മറ്റൊരു കാര്യം. ഓട്ടോമാറ്റിക് കാറിനേക്കാൾ മാനുവൽ കാറിനെ തെരഞ്ഞെടുക്കുന്നതിന് നിരവധി കാരണങ്ങളാണ് ആളുകൾ കണ്ടെത്തുന്നതും. ഓട്ടോമാറ്റിക് കാറിന് പകരം മാനുവൽ വേരിയന്റുകൾ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് താങ്ങാനാവുന്ന വിലയാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാറുകളെ അപേക്ഷിച്ച് മാനുവൽ വേരിയന്റുകൾക്ക് പൊതുവെ വില കുറവാണ്.

കൂടാതെ ഒരു മാനുവൽ കാറിന്റെ മെയിന്റനെൻസും വളരെ കുറവാണെന്നതും ഏവരും മനസിലാക്കേണ്ട കാര്യമാണ്. കാരണം ഓട്ടോമാറ്റിക്കുകളെ അപേക്ഷിച്ച് കുറഞ്ഞ പാർട്‌സുകളാലാണ് ഇവ നിർമിച്ചെടുക്കുന്നത്. മാത്രമല്ല ഡിസൈനിംഗും പൊതുവെ ലളിതമാണ്. ഇന്ധനക്ഷമത കുറവുള്ള കാറുകളോട് ഇന്ത്യക്കാർക്ക് പൊതുവേ അത്ര പ്രിയംപോര. വണ്ടി വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളിൽ ഒന്നും മൈലേജാണ്. പൊതുവേ മാനുവൽ ട്രാൻസ്മിഷൻ കാറുകൾ ഓട്ടോമാറ്റിക്കിനേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുണ്ട്.

കാരണം ഡ്രൈവർക്ക് ഗിയറുകളിൽ കൂടുതൽ നിയന്ത്രണം ഉണ്ടെന്നതു തന്നെ. ഓടിക്കുന്ന വേഗതയ്ക്ക് അനുസരിച്ച് കാര്യക്ഷമമായ ഗിയറിലേക്ക് മാറാനും ഇത് അനുവദിക്കുന്നു. കൂടാതെ, മാനുവൽ കാറുകൾ അവയുടെ ഓട്ടോമാറ്റിക് എതിരാളികളേക്കാൾ ഭാരം കുറഞ്ഞവയാണെന്നതിനാൽ ഇത് മികച്ച ഇന്ധനക്ഷമതയിലേക്ക് നയിക്കുന്നു.

ഇന്ത്യയിൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാറുകളെ അപേക്ഷിച്ച് മാനുവൽ കാറുകൾ ഇപ്പോഴും വ്യാപകമായി ലഭ്യമാണ്. ഇപ്പോൾ മിക്ക കാറുകളിലും ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിലും, മാനുവൽ ഗിയർബോക്‌സ് പതിപ്പുകൾ എപ്പോഴും ലഭ്യമായിരിക്കും. ബുക്കിംഗ് പിരീഡും വളരെ കുറവായിരിക്കും എന്നതും വലിയ പ്രായോഗികതയാണ് നൽകുന്നത്. ഏത് ബ്രാൻഡിന്റെ മോഡലുകളായാലും ക്ലച്ച്ലെസാവുമ്പോൾ കൂടുതൽ സമയം കാത്തിരിക്കേണ്ടി വന്നേക്കും.

More from DriveSpark

Article Published On: Tuesday, March 26, 2024, 16:50 [IST]
English summary
Manual transmission or automatic which is safer this is the reason details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X