മാനുവലോ ഇലക്‌ട്രോണിക്കോ? ഹാന്‍ഡ്‌ബ്രേക്കില്‍ മികച്ചത് ഏതെന്ന് നോക്കാം

കാര്‍ ഓടിച്ച് പഠിക്കുമ്പോള്‍ ഗിയറും ക്ലച്ചും ആക്‌സിലറേറ്ററും ബ്രേക്കും സ്റ്റിയറിംഗും പോലെ ഡ്രൈവര്‍ക്ക് സുപരിചിതമായ ഒരു സംഗതിയാകും ഹാന്‍ഡ്‌ബ്രേക്ക്. വണ്ടിയില്‍ കൈതെളിയാന്‍ പരിശ്രമിക്കുന്ന വേളയില്‍ ഹാന്‍ഡ്‌ബ്രേക്ക് രക്ഷയായി എത്തുന്ന സാഹചര്യങ്ങളുണ്ട്. കാറുകളില്‍ രണ്ട് തരം ബ്രേക്കുകളാണുള്ളത്. ഒന്ന് പെഡല്‍ വഴി കാല്‍ കൊണ്ട് നിയന്ത്രിക്കുന്നതും ഒന്ന് കൈ കൊണ്ട് ഉപയോഗിക്കുന്നതും.

അതുകൊണ്ടാണ് രണ്ടാമത്തേതിന് അങ്ങനെ പേര് വന്നത്. പാര്‍ക്ക് ചെയ്യുമ്പോള്‍ പ്രധാനമായും ഉപയോഗിക്കുന്നതിനാല്‍ ഇതിന് പാര്‍ക്കിംഗ് ബ്രേക്ക് എന്നും വിളിക്കുന്നു. ഇന്ന് കാറുകളില്‍ മാനുവല്‍, ഇലക്ട്രിക് ഹാന്‍ഡ് ബ്രേക്കുകള്‍ കാണാം. എത്ര പേര്‍ക്ക് ഇതിന്റെ വ്യത്യാസം അറിയാം?. സാങ്കേതികമായി ഇതിന്റെ വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് എന്നാണ് നമ്മള്‍ വിശദീകരിക്കാന്‍ പോകുന്നത്. അതിന് ശേഷം കാറുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഹാന്‍ഡ്‌ബ്രേക്ക് ഏതാണെന്ന് നിങ്ങള്‍ക്ക് കണ്ടെത്താം.

handbrakes

പാര്‍ക്കിംഗ് ബ്രേക്ക്: കാറുകളിലെ ഡ്രം ബ്രേക്ക് സാങ്കേതികവിദ്യയിലാണ് ഈ പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തിക്കുന്നത്. ഹാന്‍ഡ്‌ബ്രേക്ക് അപ്ലൈ ചെയ്യുന്നതോടെ ബ്രേക്ക് പ്രവര്‍ത്തനക്ഷമമായി വാഹനം ഉരുളുന്നത് തടയാന്‍ ശ്രമിക്കുന്നു. വാഹനത്തിന്റെ പ്രധാന ബ്രേക്കിംഗ് സംവിധാനം തകരാറിലായാല്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് എമര്‍ജന്‍സി ബ്രേക്ക് ആദ്യം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ വാഹനങ്ങളില്‍ പാര്‍ക്കിംഗ് ബ്രേക്കിന് മതിയായ സ്‌റ്റോംപിംഗ് ശേഷി ഇല്ലെന്ന് വിലയിരുത്തപ്പെടുന്നതിനാല്‍ വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ ആണ് ഉപയോഗിക്കാറുള്ളത്.

മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്ക്: ഡ്രൈവര്‍ സീറ്റിന് സമീപം ലിവറിന് മേലുള്ള ബട്ടണ്‍ അമര്‍ത്തി മുകളിലേക്ക് വലിച്ചാണ് മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് തികച്ചും മെക്കാനിക്കല്‍ സംവിധാനമാണ്. ഒരു മെറ്റാലിക് കേബിള്‍ വഴിയാണും ബ്രേക്കും ലിവറും തമ്മില്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത്. ലിവര്‍ വലിക്കുമ്പോള്‍ ബ്രേക്ക് പാഡോ ഷൂവോ ഡിസ്‌കില്‍ അമര്‍ന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

manual handbrake

ചില കാറുകളില്‍ ഹാന്‍ഡ്‌ബ്രേക്കിന് മാത്രമായി റിയര്‍ ആക്‌സിലില്‍ പ്രത്യേക ഡിസ്‌കുകളും പാഡുകളുമായിട്ടാണ് വരുന്നത്. അധികം പണം മുടക്കില്ലാത്ത ബജറ്റ് കാറുകളില്‍ മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്കാണ് അധികമായും കണ്ടുവരുന്നത്. ഡ്രൈവിംഗിനിടയിലും മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ള അത്യാഹിതങ്ങളില്‍ ഉപയോഗിക്കാന്‍ എളുപ്പമാണ് മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്ക്. ഇത് മെക്കാനിക്കലായി പ്രവര്‍ത്തിക്കുന്നതിനാലും ഉപയോഗിക്കാന്‍ എളുപ്പമായതിനാലും പലരും ഇത് ഇഷ്ടപ്പെടുന്നു.

ഇനി ഒരുപക്ഷേ ഈ ബ്രേക്ക് തകരാറിയാലും നന്നാക്കാനും എളുപ്പമാണെന്ന ഉപകാരവുമുണ്ട്. വാഹനത്തില്‍ പ്രധാന ബ്രേക്കിംഗ് സംവിധാനം പരാജയപ്പെട്ടാല്‍ ബ്രേക്ക് പിടിക്കാന്‍ ഇത് ഉപയോഗിക്കാം. മാനുവല്‍ ഹാന്‍ബ്രേക്ക് വലിച്ചിട്ട് വാഹനം പാര്‍ക്ക് ചെയ്ത് പോയ ശേഷം വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ലിവര്‍ താഴ്ത്താന്‍ മറക്കുന്നവര്‍ ഉണ്ട്. ഇത് വാഹനത്തിന് തകരാര്‍ സൃഷ്ടിക്കും.

മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്കിംഗ് ഒരു സ്റ്റീല്‍ കേബിളിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അത് ദിവസംചെല്ലുംതോറും പഴകുന്നതിനാല്‍ അറ്റകുറ്റപ്പണികളിലും ശ്രദ്ധവേണം. കൃത്യസമയത്ത് ഹാന്‍ഡ്‌ബ്രേക്ക് കേബിളുകള്‍ മാറ്റിയില്ലെങ്കില്‍ അത്യാവശ്യ സമയത്ത് നമുക്ക് അതിന്റെ ഉപകാരം കാണില്ല. ഒപ്പം തന്നെ ഹാന്‍ഡ്‌ബ്രേക്കിനെ വിശ്വസിച്ച് കാര്‍ പാര്‍ക്ക് ചെയ്ത് പോകുമ്പോള്‍ മുട്ടന്‍ പണി കിട്ടാനും സാധ്യതയുണ്ട്.

ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്: മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്കിന്റെ അതേ സാങ്കേതികവിദ്യയാണ് ഇതിന്റെ പിന്നിലുമുള്ളത്. മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്കിന്റെ പോലെ ലിവറിന്റെ ആവശ്യമില്ലാത്തതിനാല്‍ ഇന്റീരിയറില്‍ കൂടുതല്‍ സ്‌പെയ്‌സ് നല്‍കാന്‍ ഇത് സഹായിക്കും. അതിനാല്‍ തന്നെ മിക്ക വാഹന നിര്‍മാതാക്കളും വലിയ മോഡലുകളില്‍ ഇത് നല്‍കുന്നു. ഇത് ഒരു ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

electric handbrake

ഈ മോട്ടോര്‍ എബിഎസുമായാണ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ബന്ധിപ്പിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് അപ്ലൈ ചെയ്യുമ്പോള്‍ ബ്രേക്ക് എബിഎസ് മോഡിലാകും. വാഹനം അപകടത്തില്‍ പെടുന്നത് തടയാന്‍ ഏറ്റവും ഉപകാരപ്രദമാണ് ഇത്. മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്ക് പോലെ സ്റ്റീല്‍ കേബിള്‍ ഇല്ലാത്തതിനാല്‍ മെയിന്റനന്‍സ് ചെലവുകള്‍ കുറവാണ്. ഈ പാര്‍ക്കിംഗ് ബ്രേക്ക് വാഹനത്തിന്റെ ഇസിയുവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് ആക്ടിവേറ്റ് ചെയ്തിരിക്കുമ്പോള്‍ വാഹനം നീങ്ങുകയാണെങ്കില്‍ സിസ്റ്റം അത് മനസ്സിലാക്കി ബ്രേക്ക് പ്രയോഗിച്ച് നിര്‍ത്തുന്നു. അതിനാല്‍ വണ്ടി ഒരടി മുന്നോട്ട് നീങ്ങില്ല. മാനുവല്‍ ബ്രേക്കില്‍ നിന്ന് ഇതിനെ മാറ്റി നിര്‍ത്തുന്ന കാര്യങ്ങളില്‍ ഒന്നാണിത്. എന്ന് കരുതി ഇതിന് ന്യൂനതകള്‍ ഇല്ലെന്നല്ല. സ്വിച്ചാണ് ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കിന്റെ ഏറ്റവും വലിയ പ്രശ്‌നം. ലിവര്‍ വലുതായതിനാല്‍ മാനുവല്‍ ബ്രേക്കിംഗ് നിയന്ത്രിക്കാന്‍ എളുപ്പമാണ്.

electric handbrake

എന്നാല്‍ ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് ഒരു സ്വിച്ച് ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. അത്യാഹിത ഘട്ടത്തില്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണെങ്കിലും ഇത് ശീലമായി വരാന്‍ അല്‍പ്പം സമയം എടുക്കുന്നു. ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് ഘടിപ്പിച്ചിട്ടുള്ള പല വാഹനങ്ങള്‍ക്കും മലഞ്ചെരിവില്‍ വാഹനമെടുക്കുമ്പോള്‍ പിന്നിലേക്ക് ഉരുളുന്നത് തടയുന്ന ഒരു ഹില്‍ ഹോള്‍ഡ് സിസ്റ്റം പ്രയോജനപ്പെടുത്തുന്നു. ഇത് ഇന്ന് മിക്ക കാറുകളിലും വരുന്ന സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നാണ്.

മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് സിസ്റ്റം കൂടുതല്‍ വിശ്വസനീയവും സുരക്ഷിതവുമാണെന്നാണ് തോന്നുന്നത്. ഇത് പരിപാലിക്കാന്‍ അധിക ചെലവുകളും ഇല്ല. ഒപ്പം ക്യാബിന്‍ കൂടുതല്‍ ഇടം ലഭിക്കുന്നതിനാല്‍ ഡിസൈനര്‍മാര്‍ക്ക് വലിയ ആംറെസ്റ്റുകളും കപ്പ് ഹോള്‍ഡറുകളും മറ്റ് ഉപയോഗപ്രദമായ സവിശേഷതകളും ചേര്‍ക്കാന്‍ അനുവദിക്കുന്നു. സമീപഭാവിയില്‍ എല്ലാ കാറുകളിലും മാനുവല്‍ പാര്‍ക്കിംഗ് ബ്രേക്കുകളുടെ സ്ഥാനത്ത് ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് സ്ഥാനം പിടിക്കും.

More from DriveSpark

Article Published On: Saturday, May 6, 2023, 13:08 [IST]
English summary
Manual vs electronic parking brake differences explained which one suites you
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X