സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാൻ ലോഗോകൾ പുനർരൂപകൽപ്പന ചെയ്ത് നിർമ്മാതാക്കൾ
സാമൂഹിക അകലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കത്തിൽ, ലോകമെമ്പാടുമുള്ള വാഹന നിർമ്മാതാക്കൾ അവരുടെ ലോഗോകളുടെ പുനർരൂപകൽപ്പന ചെയ്ത പതിപ്പുകൾ പങ്കുവയ്ക്കാൻ തുടങ്ങിയിരിക്കുന്നു.

ഔഡി, മെർസിഡീസ് ബെൻസ്, ഹ്യുണ്ടായി, ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകൾ ഇതിനകം തന്നെ അവബോധം സൃഷ്ടിക്കാൻ മുൻകൈയെടുത്തിരിക്കുകയാണ്.

സാമൂഹിക അകലം എന്നത് അടിസ്ഥാനപരമായി മറ്റുള്ളവരുമായുള്ള അനിവാര്യ സമ്പർക്കം കുറയ്ക്കുക, മറ്റ് ആളുകളിൽ നിന്ന് ഒരു മീറ്റർ ദൂരം നിലനിർത്തുക എന്നിവയാണ്. കോവിഡ് -19 ന്റെ വ്യാപനം കുറയ്ക്കുന്നതിനായി ലോകമെമ്പാടും ഇത് നടപ്പാക്കിയിട്ടുണ്ട്.
MOST READ: ഒരു കിലോമീറ്ററിന് ഒരു രൂപ ചെലവിൽ അംബാസഡർ ഇവി

ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി, ബ്രാൻഡിന്റെ നാല് റിംഗ് ലോഗോ പരസ്പരം വേർതിരിച്ചതായി കാണിക്കുന്ന ഒരു വീഡിയോ പുറത്തിറക്കി. 'വീട്ടിലിരിക്കുക, അകലം പാലിക്കുക, ആരോഗ്യത്തോടെയിരിക്കുക, പരസ്പരം പിന്തുണയ്ക്കുക - നാം ഇതിൽ ഒരുമിച്ചാണ് എന്നതാണ് ഔഡി ലോകത്തിന് നൽകുന്ന സന്ദേശം.

ജർമ്മൻ ഓട്ടോ ഭീമന്മാരായ ഫോക്‌സ്‌വാഗൺ അടുത്തിടെ പുറത്തിറക്കിയ ഫ്ലാറ്റ് ലോഗോയിൽ V, W എന്നിവ തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചുകൊണ്ട് ഒരു ലോഗോ പുറത്തിറക്കി. ലോഗോയ്‌ക്കൊപ്പം 'അകലം പാലിച്ചതിന് നന്ദി' എന്ന വാക്കുകളും നിർമ്മാതാക്കൾ ചേർത്തിരിക്കുന്നു.

മറ്റൊരു പ്രമുഖ ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ മെർസിഡീസ് ബെൻസും മൂന്ന് പോയിന്റുള്ള നക്ഷത്രത്തിനും ചുറ്റുമുള്ള വളയത്തിനും ഇടയിൽ അകലമുണ്ടാക്കി.

അകലം പാലിച്ചതിന് കമ്പനി എല്ലാവരോടും നന്ദി പറഞ്ഞു, 'ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയും വീട്ടിലിരിക്കുന്നതിലൂടെയും തങ്ങൾക്ക് വൈറസിനെ വിജയകരമായി നേരിടാൻ കഴിയും.
MOST READ: കൊവിഡ്-19 ആശങ്ക; ഈ കാലയളവിൽ പ്രമുഖ വാഹന നിർമ്മാതാക്കൾ പറയാനുള്ളത് എന്താണ്? വീഡിയോ

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായും തങ്ങളുടെ 'H' ലോഗോ വിഭജിച്ചു. പരസ്പരം കൈ കുലുക്കുന്ന രണ്ടുപേരിൽ നിന്ന് ഉരുത്തിരിഞ്ഞ ലോഗോയിൽ ശാരീരിക ബന്ധമില്ലാതെ രണ്ട് പേരെ കാണിക്കുന്നതായി മാറ്റം വരുത്തി. ലോഗോയ്‌ക്കൊപ്പം 'സുരക്ഷ ആദ്യം' എന്ന സന്ദേശം പുറത്തിറക്കി.

ബ്രാൻഡുകൾ അവരുടെ ലോഗോകൾ എഡിറ്റുചെയ്തു, ഒപ്പം സാമൂഹിക അകലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവയ്ക്കിടയിൽ വിടവുകൾ സൃഷ്ടിച്ചു. ലോകമെമ്പാടുമുള്ള ഒന്നിലധികം പ്രദേശങ്ങളെ ബാധിച്ച കൊറോണ വൈറസ് പകർച്ചവ്യാധിയെ ചെറുക്കുന്നതിന് സാമൂഹിക അകലം പാലിക്കാൻ ഈ നീക്കം ആളുകളെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

ലോഗോകളിൽ മാറ്റം വരുത്തുന്നതിനുപുറമെ, ലോകമെമ്പാടുമുള്ള നിർമ്മാതാക്കൾ കോവിഡ് -19 മഹാമാരിക്കെതിരെ പോരാടാൻ സഹായിക്കുന്നതിനായി വെന്റിലേറ്ററുകളും ഫെയ്സ് മാസ്കുകളും വ്യക്തിഗത സംരക്ഷണ സ്യൂട്ടുകളും പോലുള്ള മറ്റ് മെഡിക്കൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും തുടങ്ങിയിരിക്കുകയാണ്. ചില നിർമ്മാതാക്കൾ അവരുടെ ഉൽപാദന കേന്ദ്രങ്ങൾക്ക് അടുത്തുള്ള സമൂഹങ്ങളെ പരിപാലിക്കുന്നതിൽ വളരെയധികം ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








