ഡോക്ടറായില്ല, പകരം മിസ് വേൾഡ് പട്ടം സ്വന്തമാക്കി; ലോക സുന്ദരിയുടെ കറക്കം ഇ ക്ലാസ് ബെൻസിൽ
പെൺകുട്ടികൾ അൽപ്പം ഒരുങ്ങി നടന്നാൽ പണ്ട് ചോദിക്കുമായിരുന്നു, നീ ആരാ ഐശ്വര്യ റായ് ആണോ എന്ന്. ലോക സുന്ദരി പട്ടം സ്വന്തമാക്കുക എന്നത് ഏതൊരു പെൺകുട്ടിയുടേയും ആഗ്രഹങ്ങളിലൊന്നാണ് എന്ന് വേണമെങ്കിൽ പറയാം. 2017 -ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മോഡലും ഈ പുരസ്കാരം കരസ്ഥമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയും ആണ് മാനുഷി ചില്ലർ. 2000 -ൽ പ്രിയങ്ക ചോപ്ര വിജയച്ചതിനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് മാനുഷി ചില്ലർ. എംബിബിഎസ് കരസ്ഥമാക്കിയ മാനുഷി തൻ്റെ കരിയറായി തെരഞ്ഞെടുത്തത് അഭിനയവും മോഡലിങ്ങുമാണ്. ഓപ്പറേഷൻ വാലൻ്റൈൻ എന്ന ചിത്രമാണ് താരത്തിൻ്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
ഓപ്പറേഷൻ വാലൻ്റൈൻ, 2019-ലെ പുൽവാമ ആക്രമണത്തെയും 2019-ലെ ഇന്ത്യൻ വ്യോമസേനയുടെ ബാലാകോട്ട് വ്യോമാക്രമണത്തെയും അടിസ്ഥാനമാക്കിയുള്ള 2024-ലെ ഇന്ത്യൻ ആക്ഷൻ ഡ്രാമ ചിത്രമാണിത്. ഇപ്പോൾ മാനുഷി ചില്ലർ തൻ്റെ ഇ ക്ലാസ് ബെൻസിൽ വന്നിറങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് നിലവില്‍ 79.50 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്.
അതേസമയം ഈ കാറിന്റെ ടോപ്-എന്‍ഡ് വേരിയന്റിന്റെ വില 92.50 ലക്ഷം രൂപയാണ്. ഇവ എക്‌സ്-ഷോറൂം വിലകളാണ്. E200, E 450 4Matic, E220d എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാം. മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ലക്ഷ്വറി സെഡാനിന്റെ ഓരോ വേരിയന്റിലും വ്യത്യസ്ത പവര്‍ട്രെയിനാണുള്ളത്. E 450 വേരിയന്റിന് 3.0 ലിറ്റര്‍ 6് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 381 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.
E200 വേരിയന്റിന് 204 bhp പവറുള്ള 2.0 ലിറ്റര്‍ ഫോര്‍് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. E220d വേരിയന്റിന് 197 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരുന്നു. മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്നു.

എല്ലാ മെര്‍സിഡീസ് മോഡലുകളെയും പോലെ നിരവധി ആഡംബര സവിശേഷതകളുമായാണ് ഈ കാറും വരുന്നത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമടക്കം കാറിന്റെ മുന്‍വശത്തെ ഡാഷ്ബോര്‍ഡില്‍ 3 സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ യാത്രക്കാരനും 12.3 ഇഞ്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്.
ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും കാറില്‍ നല്‍കിയിരിക്കുന്നു. ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 8 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളും മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസില്‍ ലഭ്യമാണ്.
മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ഇലക്ട്രിക് സെഡാനായ EQS 580 4Matic മോഡലിന് പുതിയ സെലിബ്രേഷന്‍ എഡിഷനിലൂടെ വളരെ ആത്യാവശ്യമായ ഒരു അപ്ഡേറ്റ് സമ്മാനിച്ചിട്ടുണ്ട്. മെച്ചപ്പെട്ട റിയര്‍ സീറ്റ് അനുഭവത്തോടെയാണ് ഈ പുതിയ പതിപ്പ് വരുന്നത്. പുതിയ മെര്‍സിഡീസ് ബെന്‍സ് EQS 580 4MATIC 'സെലിബ്രേഷന്‍ എഡിഷന്‍' 1.30 കോടി എക്‌സ്-ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. പരിമിതമായ അളവില്‍ വെറും 50 യൂണിറ്റുകളില്‍ മാത്രമായിരിക്കും ഈ പതിപ്പ് ലഭ്യമാകുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications









