ഗൂഗിൾ മാപ്പ് ഇട്ടാൽ വല്ല തോട്ടിലും പുഴയിലും പോകേണ്ടി വരും, മാപ്പ് മൈ ഇന്ത്യ സിഇഒയുടെ അഭിപ്രായം കണ്ടോ

ഗൂഗിൾ മാപ്പ് വഴി തെറ്റിക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല, എന്നാലും നിരവധി തവണ നടക്കുന്ന കാര്യമാണിത്. തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപമുള്ള ഒരു ഗോവണിപ്പടിയിൽ ടൊയോട്ട ഫോർച്യൂണർ എസ്‌യുവി കുടുങ്ങിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ ഫോർച്യൂണർ ഇത്തരമൊരു സാഹചര്യത്തിൽ കുടുങ്ങിയതിന് പിന്നിലെ പ്രധാന കാരണം അതിൻ്റെ ഡ്രൈവർ ഗൂഗിൾ മാപ്‌സിൽ നിന്നുള്ള നിർദ്ദേശങ്ങൾ കാരണമായിരുന്നു. ഗൂഗിൾ മാപ്സിനേക്കാൾ മികച്ചത് മാപ്പ് മൈഇന്ത്യ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ഇന്ത്യൻ മാപ്പിംഗ് ആൻഡ് നാവിഗേഷൻ കമ്പനിയുടെ തലവനായ മാപ്പ്മൈഇന്ത്യ സിഇഒ രോഹൻ വർമ തൻ്റെ ട്വീറ്റിൽ ഗൂഗിൾ മാപ്‌സിൽ നാവിഗേഷൻ വെല്ലുവിളികൾ നേരിടുന്നവരോട് സഹതാപം പ്രകടിപ്പിച്ചിരിക്കുകയാണ്. ഗൂഗിളിൻ്റെ സേവനം ഭയപ്പെടുത്തുന്ന ഒന്നാണ് എന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആളുകൾ അവരുടെ മാപ്പിംഗ് ആവശ്യങ്ങൾക്കായി മാപ്പ്മൈഇന്ത്യ എന്ന സമ്പൂർണ്ണ ഇന്ത്യൻ ബദൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും വർമ്മ തൻ്റെ ട്വീറ്റിലൂടെ നിർദ്ദേശിച്ചു.

MapMyIndia Ceo Tweets Against Google Map

ഗൂഗിൾ മാപ്സിനെ മാത്രം ആശ്രയിക്കുന്നത് അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്, ക്രോസ്-വെരിഫിക്കേഷനായി ഒരു അധിക ഓപ്ഷൻ ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഉപയോക്താക്കൾക്ക് കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ നൽകിക്കൊണ്ട് സൂക്ഷ്മമായ സർവേകളിലൂടെ മാപ്പുകൾ നിർമ്മിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയുമാണ് തങ്ങൾ ചെയ്തിരിക്കുന്നത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

MapmyIndia ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയിട്ടുണ്ടെന്നും ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും റാങ്കിംഗിൽ ഗൂഗിൾ മാപ്‌സിനെ പോലും മറികടന്നതായും വർമ്മ എടുത്തു പറഞ്ഞു. ആപ്പിന് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആത്മനിർഭർ ആപ്പ് അവാർഡ് അംഗീകാരം ലഭിക്കുകയും ഔദ്യോഗിക ട്രാഫിക്കിൻ്റെയും റോഡ് സുരക്ഷാ ഉപദേശങ്ങളുടെയും സംയോജനം കാരണം ഇത് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്ന ട്രാഫിക് പോലീസ് അധികാരികളുടെ പിന്തുണ നേടുകയും ചെയ്തിട്ടുണ്ട്.

MapMyIndia Ceo Tweets Against Google Map

മുൻപ് സൂചിപ്പിച്ചിരുന്ന ടൊയോട്ട ഫോർച്യൂണറിന് അസാധാരണമായ ഒരു സാഹചര്യം നേരിടേണ്ടി വന്നതായി പറഞ്ഞിരുന്നുവല്ലോ. ലക്ഷ്യസ്ഥാനത്തെത്താൻ ശ്രമിച്ച എസ്‌യുവി റോഡിൽ നിന്നും ഇറങ്ങി കോണിപ്പടിയിൽ കുടുങ്ങുകയായിരുന്നു. കാറിന് പോകാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ചെല്ലുമ്പോൾ നടന്ന് പോകാൻ സാധിക്കുന്ന വഴികൾ തെളിഞ്ഞു വരാറുണ്ട്. അത്തരത്തിൽ ഒരു അബദ്ധം പറ്റിയതായിരിക്കാം എന്നാണ് ഇപ്പോൾ കരുതുന്നത്.

ഇന്ത്യന്‍ വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്‍വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ മത്സരിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍ ഈ മോഡുകളൊന്നും ഫോര്‍ച്യൂണറിന്റെ ഏഴയലത്ത് എത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ ടൊയോട്ട ഫോര്‍ച്യൂണറിന് ചെറുതായി വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ മുമ്പേ ഇന്ത്യ വിട്ടതും ഫോര്‍ച്യൂണറിന് ഗുണമായി.

ഫോര്‍ഡ് ഇന്ത്യ വിട്ടതിനെ തുടര്‍ന്ന് എന്‍ഡവര്‍ ലഭ്യമല്ലാത്തതിനാല്‍ സെഗ്‌മെന്റ് ഇപ്പോള്‍ ഫോര്‍ച്യൂണര്‍ അടക്കിഭരിക്കുകയാണ്. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തെ എഞ്ചിന്‍ 164 bhp പവറില്‍ പരമാവധി 245 Nm ടോര്‍ക്ക് നല്‍കുമ്പോള്‍ രണ്ടാമത്തേത് 201 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

പുതിയ തലമുറ ഫോര്‍ച്യൂണര്‍ ഇന്ത്യയില്‍ എത്താന്‍ അല്‍പ്പം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഫുള്‍സൈസ് എസ്‌യുവിയുടെ ന്യൂജെന്‍ പതിപ്പ് 2025-ലായിരിക്കും ഇന്ത്യയിലെത്തുക. അതുകൊണ്ട് അടുത്ത വര്‍ഷം ഫോര്‍ച്യൂണര്‍ ചില്ലറ പരിഷ്‌കാരങ്ങളോടെ ടൊയോട്ട പുറത്തിറക്കാന്‍ സാധ്യതയുണ്ട്. അപ്ഡേറ്റഡ് ഫോര്‍ച്യൂണര്‍ ജാപ്പനീസ് ബ്രാന്‍ഡ് തായ്ലന്‍ഡില്‍ അവതരിപ്പിച്ചിരുന്നു.

പുറത്ത് മാറ്റങ്ങള്‍ ഇല്ലെങ്കിലും അകത്തളത്തില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള പുതിയ 9.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന കൂട്ടിച്ചേര്‍ക്കല്‍. മാത്രമല്ല 20 bhp പവറും 50 Nm ടോര്‍ക്കും അധികം നല്‍കുന്ന കൂടുതല്‍ ശക്തമായ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഫോര്‍ച്യൂണര്‍ അപ്‌ഡേറ്റഡ് പതിപ്പിന് തുടിപ്പേകുക. പുതിയ കാറിന് വേരിയന്റുകളെ ആശ്രയിച്ച് 50,000 മുതല്‍ 60,000 വരെ അധികം മുടക്കേണ്ടി വരും.

More from DriveSpark

Article Published On: Friday, February 2, 2024, 8:30 [IST]
English summary
Mapmyindia ceo tweets against google map in toyota fortuner stuck on stairs incident
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X