21 കാര്‍ വാങ്ങിയിട്ടും ഇതുപോലൊരു ഡെലിവറി കണ്ടിട്ടില്ല! മാറിചിന്തിച്ച ഗായകനെ നിരാശപ്പെടുത്താതെ എംജി

ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. കുറഞ്ഞ വിലയുള്ള എംജി കോമെറ്റ് ഇവി മുതല്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ വരെ അവര്‍ വില്‍പ്പനക്കെത്തിക്കുന്നു. എംജി മോട്ടോര്‍ ഇന്ത്യ 2025 ജൂലൈയില്‍ 74.99 ലക്ഷം രൂപ വിലയ്ക്ക് സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്പോര്‍ട്സ് കാര്‍ പുറത്തിറക്കിയത്. ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കും സമ്പന്നര്‍ക്കുമിടയില്‍ ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ അതിവേഗം ജനപ്രിയമാകുകയാണ്. ഇപ്പോള്‍ ഒരു പ്രശസ്ത ഗായകന്‍ ഈ കാര്‍ ഡെലിവറിയെടുത്തിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

എംജി സൈബര്‍സ്റ്റര്‍ ഇവി ബ്രാന്‍ഡിന്റെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ സെലക്ട് വഴിയാണ് വിപണനം ചെയ്യുന്നത്. ഈ കാറിന്റെ എക്‌സ്റ്റീരിയറില്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സ്പോര്‍ട്ടി സൈഡ് സ്‌കര്‍ട്ടുകള്‍, സവിശേഷമായ റിയര്‍ ഡിസൈന്‍, ആരോ ആകൃതിയിലുള്ള ഇന്റഗ്രേറ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, ഇലക്ട്രിക് സിസര്‍ ഡോറുകള്‍, സ്പ്ലിറ്റ് ഡിഫ്യൂസര്‍, 20 ഇഞ്ച് അലോയ് വീലുകള്‍, സ്ലീക്ക് ബോഡി ഡിസൈന്‍ എന്നിവയാണ് മറ്റ് എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

avdhoot gupte buys mg cyberster

അകത്തേക്ക് കയറിയാല്‍ ഇന്റഗ്രേറ്റഡ് കണ്‍ട്രോളുകളുള്ള ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, രണ്ട് 7 ഇഞ്ച് ഓക്‌സിലറി ഡിസ്‌പ്ലേകള്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലംബമായി ക്രമീകരിച്ച 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവ കാണാം. ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, വയര്‍ലെസ് ചാര്‍ജിംഗ്, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ്, പവര്‍ഡ് സീറ്റുകള്‍, 8-സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റം എന്നിങ്ങനെ നൂതനമായ സവിശേഷതകളും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഇതിന് 77 kWh ബാറ്ററിയും ഡ്യുവല്‍-മോട്ടോര്‍ സിസ്റ്റവുമാണ് കരുത്ത് പകരുന്നത്. ഈ പവര്‍ട്രെയിന്‍ പരമാവധി 510 bhp പവറും 725 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 3.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇതില്‍ AWD സിസ്റ്റവും എംജി വാഗ്ദാനം ചെയ്യുന്നു.

avdhoot gupte buys mg cyberster

ഇപ്പോള്‍ പ്രശസ്ത മറാത്തി ഗായകനും എഴുത്തുകാരനും സംഗീതസംവിധായകനും നടനുമായ അവധൂത് ഗുപ്ത പുതിയ എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കിയത്. മുംബൈ വാര്‍ളിയിലുള്ള എംജി സെലക്ട് ഡീലര്‍ഷിപ്പാണ് ആഡംബര പൂര്‍ണമായ ചടങ്ങില്‍ വെച്ച് കാര്‍ ഗുപ്തയ്ക്കും കുടുംബത്തിനും കൈമാറിയത്. തന്റെ ജീവിതത്തിന്റെ ഏറ്റവും മികച്ച ഡെലിവറികളില്‍ ഒന്നാണ് ഇതെന്ന് അവദൂത് ഗുപ്ത പറഞ്ഞു.

ഗായകന്‍ അവദൂത് ഗുപ്ത പുത്തന്‍ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ദൃശ്യങ്ങള്‍ എംജി സെലക്ട് മുംബൈ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അവദൂത് ഗുപ്തയുടെ സൈബര്‍സ്റ്റര്‍ കാറിന്റെ ഡെലിവറി കൂടുതല്‍ സവിശേഷമാക്കാന്‍, പരമ്പരാഗത വസ്ത്രം ധരിച്ച രണ്ട് മറാത്തി ട്രംപറ്റ് വാദകരെ ഡീലര്‍ഷിപ്പ് ഏര്‍പ്പാട് ചെയ്തിരുന്നു.

avdhoot gupte buys mg cyberster

ഗായകന്‍ അവദൂത് ഗുപ്ത ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം സെലക്ട് ഷോറൂമിലെത്തിയ വേളയില്‍ അവരെ സ്വാഗതം ചെയ്യുന്നതത് ഇവരായിരുന്നു. ശേഷം അവരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ഒരു പരമ്പരാഗത മറാത്തി തലപ്പാവായ 'ഫെറ്റ' അണിയിക്കുകയും ചെയ്തു.വിവാഹങ്ങളിലും സാംസ്‌കാരിക പരിപാടികളിലും മറാത്തികള്‍ സാധാരണയായി ധരിക്കാറുള്ളതാണ് ഫെറ്റ.

ഇതിനുശേഷം, ഗായകന്റെ പേര് ആലേഖനം ചെയ്ത ഒരു ക്ലാപ്പര്‍ബോര്‍ഡ് സമ്മാനമായി നല്‍കിയ ശേഷം കവര്‍ നീക്കം ചെയ്ത് പുത്തന്‍ എംജി സൈബര്‍സ്റ്റര്‍ കാര്‍ അനാവരണം ചെയ്തു. ഗായകന്‍ തന്റെ പുതിയ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ താല്‍പ്പര്യത്തോടെ പരിശോധിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് മതാചാര പ്രകാരങ്ങള്‍ പ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയ ശേഷം ഭാര്യയെ ഒപ്പമിരുത്തി ഗായകന്‍ വണ്ടിയെടുത്തു.

തന്റെ 20-ാമത്തെയോ 21-ാമത്തെയോ കാറാണ് ഇതെന്നും ഇത്രയും മികച്ച ഒരു കാര്‍ ഡെലിവറി മുമ്പ് കണ്ടിട്ടില്ലെന്നും പറഞ്ഞുകൊണ്ട് അവദൂത് ഗുപ്ത സെലക് ഷോറൂം ജീവനക്കാരോട് നന്ദി പറഞ്ഞു. സെലിബ്രിറ്റികള്‍ എല്ലാവരും കണ്‍വെര്‍ട്ടബിള്‍ കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെട്ടാല്‍ ആദ്യം പരിഗണിക്കുക ലംബോര്‍ഗിനിയും ഫെറാറിയും എല്ലാമാണ്. എന്നാല്‍ വ്യത്യസ്തമായി ചിന്തിച്ച ഈ ഗായകന് അവിസ്മരണീയമായ അനുഭവമാണ് എംജി സമ്മാനിച്ചത്.

More from DriveSpark

Article Published On: Thursday, October 2, 2025, 11:00 [IST]
English summary
Marathi singer avdhoot gupte buys mg cyberster electric sportscar worth rs 74 99 lakh
കൂടുതല്‍... #celebrity car #india #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X