ദുബൈ ഷെയ്ക്കിന്‍റെ 31 ലക്ഷം ഡോളര്‍ മോട്ടോര്‍ ഹോം
എണ്ണ തലയിലിറങ്ങിയാല്‍ എന്തെല്ലാം സംഭവിക്കും? ഈ ചോദ്യത്തിനുത്തരം തേടി വളരെ ദൂരെയൊന്നും പോകണ്ടതില്ല. ദുബൈ പോലുള്ള എണ്ണ സമ്പത്ത് കുമിഞ്ഞുകൂടിയ ഇടങ്ങളില്‍ ഉത്തരമുണ്ട്. ദുബൈയിലെ ഒരു ഷെയ്ക്ക് നല്‍കുന്ന ഉത്തരമാണ് താഴെ ഗാലറിയില്‍.
31 ലക്ഷം ഡോളറാണ് ഈ വാഹനത്തിനായി ഷെയ്ക്ക് ചെലവഴിച്ചത്. ഓസ്ട്രിയന്‍ കമ്പനിയായ മാര്‍ച്ചി മൊബൈല്‍ നിര്‍മിച്ചു നല്‍കിയതാണ് ഈ വാഹനം. 40 അടി നീളമുള്ള ഒരു കൊട്ടാരം തന്നെയാണിത്. സ്വര്‍ണമടക്കമുള്ള വിലകൂടിയ നിരവധി ലോഹങ്ങളുടെ സാന്നിധ്യം മോട്ടോര്‍ഹോമില്‍ കാണാം. ബെഡ്റൂം, സ്വീകരണമുറി തുടങ്ങിയ സന്നാഹങ്ങള്‍ ഇതിനകത്തുണ്ട്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഗാലറിയില്‍.

എലമെന്‍റ് പാലസ്സോ (eleMMent Palazzo) എന്ന് വിളിക്കുക ഈ വാഹനമന്ദിരത്തെ. 2 ദശലക്ഷം ഡോളര്‍ വിലയുള്ള പതിപ്പാണ് ചിത്രത്തില്‍ കാണുന്നത്. 3 ദശലക്ഷം രൂപ വിലയുള്ള പതിപ്പും നിര്‍മിച്ചു കിട്ടും. ഈ പതിപ്പിന്‍റെ ബോഡി സ്വര്‍ണം പൂശിയതാണ്.

സ്വീകരണമുറി

രണ്ട് നിലയിലാണ് വാഹനത്തിന്‍റെ നിര്‍മിതി. മുകള്‍ നിലയിലാണ് ബെഡ്റൂം.

സന്നാഹപ്പെട്ട ഒരു ബാത്റൂമും മാര്‍ചി മൊബൈലിലുണ്ട്.

വെള്ളമടിക്കാന്‍ ഒരു കോക്ടെയ്ല്‍ ലോഞ്ജ് ഏരിയയും വാഹനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.

മുകള്‍ നിലയിലാണ് ഡ്രൈവര്‍ സീറ്റ്.

ഇന്‍റീരിയര്‍ സ്പേസ് വര്‍ധിപ്പിക്കാനും സാധിക്കും. ഒരു സ്വിച്ചമര്‍ത്തേണ്ട പണിയേ ഉള്ളൂ.

വാഹനത്തിന്‍റെ മുകള്‍ നിലയില്‍ അതിഥികളെ സ്വീകരിച്ചിരുത്താനുള്ള സൗകര്യമുണ്ട്.

വാഹനത്തിന്‍റെ മുകള്‍ നിലയില്‍ അതിഥികളെ സ്വീകരിച്ചിരുത്താനുള്ള സൗകര്യമുണ്ട്.


Click it and Unblock the Notifications








