കളക്ഷൻ വാരാൻ കണ്ടെയ്നർ വിളിക്കേണ്ടി വരുമോ! മാർക്കോ റിലീസിന് മുന്നേ ഹമ്മർ വാങ്ങിയ പ്രൊഡ്യൂസർ

മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ഒരു ചിത്രമെന്ന അവകാശവാദവുമായിട്ടാണ് ഉണ്ണിമുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം റിലീസിനെത്തിയത്. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും പടം ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. കളക്ഷൻ ഇതു വരെ 50 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ തമിഴ്,തെലുങ്ക് പതിപ്പുകൾ ഉടനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ്റെ ഗംഭീര തിരിച്ചു വരവായിട്ടാണ് ആരാധകർ കരുതുന്നത്. ക്യൂബ്സ് എൻ്റർറ്റെയിൻമെൻസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് പടം നിർമ്മിച്ചിരിക്കുന്നത്. സിനിമ കണ്ട എല്ലാ വണ്ടിപ്രാന്തൻമാരുടേയും ശ്രദ്ധ പടത്തിലെ വില്ലൻമാരുടെ വാഹനങ്ങളിലേക്കായിരിക്കും പോയിരിക്കുക എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

കാരണം പടത്തിൻ്റെ പ്രൊഡ്യൂസറും നായകനും എല്ലാവരും ഒരു തികഞ്ഞ വണ്ടിപ്രാന്തൻമാരാണ് എന്നതാണ് കാരണം. ഷെരീഫ് മുഹമ്മദ് ഇതിന് മുൻപ് നിർമിച്ചത് പാപ്പൻ എന്ന ചിത്രമാണ്. ദുബായ് വ്യവസായിയും ക്യൂബ്സ് ഇൻ്റർനാഷണൽ എന്ന കമ്പനിയുടെ ഉടമയുമാണ് ഇദ്ദേഹം. അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞു നിൽക്കുന്നത് കൂടുതലും വാഹനങ്ങളാണ്. മാർക്കോ റിലീസാകുന്നതിന് മുൻപ് തന്നെ അദ്ദേഹം ഒരു ഹമ്മർ ഇവി സ്വന്തമാക്കിയിരുന്നു. അതിൻ്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ദുബായിലാണ് വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. ഉണ്ണി മുകുന്ദനും വാഹനത്തിൻ്റെ ഡെലിവറി എടുക്കുന്നതിനായി എത്തിയിരുന്നു. ജനറൽ മോട്ടോഴ്‌സ് 2021 മുതൽ ബാറ്ററി ഇലക്ട്രിക് ഹെവി ഡ്യൂട്ടി വാഹനങ്ങളുടെ GMC ഹമ്മർ ഇവി മോഡലുകൾ നിർമ്മിക്കുന്നുണ്ട്. ഈ ലൈനപ്പിൽ ഒരു പിക്കപ്പ് ട്രക്ക്, സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നിങ്ങനെ രണ്ട് വകഭേദങ്ങൾ ഉൾപ്പെടുന്നു.

GMC ഹമ്മർ ഇവി എസ്‌യുവി ആഗോളതലത്തിൽ 2, 2X, 3X, എഡിഷൻ 1 എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു. 482 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുള്ള ഇതിന് മൂന്ന് അൾട്ടിയം ഡ്രൈവ് സംവിധാനമാണുള്ളത്, അതോടൊപ്പം 20 -മൊഡ്യൂൾ ഡബിൾ-സ്റ്റാക്ക്ഡ് ബാറ്ററിയും വരുന്നു.

818 bhp മാക്സ് പവറും 1591 Nm പരമാവധി torque ഉം ഈ സിസ്റ്റം ഉത്പാദിപ്പിക്കുന്നു. ബ്രാൻഡിന്റെ അവകാസവാദം അനുസരിച്ച്, ഹമ്മർ ഇവി എസ്‌യുവി ഓൺ റോഡിലും, ഓഫ് റോഡിലും ഒരു ബാലൻസ്ഡ് ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. മൂന്ന് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്ന ഹമ്മർ ഇവി പിക്കപ്പിൽ 1000 bhp കരുത്താണ് കമ്പനി അവകാശപ്പെടുന്നത്.

വെള്ളത്തിലൂടെയും മണലിലൂടെയും ചെളിയിലൂടെ മറാഡ് ചെയ്യാനും അതിലേറെ കാര്യങ്ങൾ ചെയ്യാനുള്ള കഴിവുകൾ ഹമ്മർ ഇവിവാഗ്ദാനം ചെയ്യുന്നതായി ജിഎംസി അവകാശപ്പെടുന്നുണ്ട്. അണ്ടർ‌ബോഡി ക്യാമറകൾ, ക്രാബ്‌മോഡ് തുടങ്ങിയ സവിശേഷതകൾ ഇലക്ട്രിക് പതിപ്പിനെ പ്രിയങ്കരമായി മാറാൻ സഹായിക്കുന്ന ഹൈലൈറ്റുകളാണ് എന്ന് എടുത്തു പറയേണ്ടതാണ്.

മാർക്കോയുടെ നിർമാതാവായ ഷെരീഫിൻ്റെ പക്കൽ നിരവധി ആഡംബര വാഹനങ്ങളുണ്ട്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഡിഫൻഡറുകളിൽ ഒരെണ്ണം ഇദ്ദേഹത്തിൻ്റേതാണ്. ചിത്രത്തിൽ മൊത്തം 14 ഡിഫൻ്ററുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നായകനും വില്ലനും എല്ലാം ഡിഫൻ്ററാണ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ വാഹനങ്ങളുടെ വിശദാംശങ്ങൾ മറ്റൊരു ലേഖനത്തിൽ ഉടൻ തന്നെ പ്രതീക്ഷിക്കാം. ചിത്രത്തെ കുറിച്ചും വാഹനത്തെ കുറിച്ചുമുളള അഭിപ്രായങ്ങൾ അറിയിക്കാന മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


More from DriveSpark

Article Published On: Friday, December 27, 2024, 17:00 [IST]
English summary
Marco movie producer shareef muhammed brings home hummer ev video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X