മരിയ: ദക്ഷിണധ്രുവത്തില്‍ സൈക്കിളിലെത്തുന്ന ആദ്യത്തെയാള്‍
ദക്ഷിണധ്രുവത്തിലേക്ക് സൈക്കിള്‍ ചവുട്ടിയെത്തുന്ന ആദ്യത്തെയാളെന്ന വിശേഷണം ഇനി മരിയ ലെയ്ജര്‍സ്റ്റാമിന് സ്വന്തം. അന്റാര്‍ട്ടിക്കയിലെ റോസ്സ് ഐസ് ഷെല്‍ഫില്‍ നിന്ന് തുടങ്ങിയ യാത്ര 650 കിലോമീറ്റര്‍ അപ്പുറം ദക്ഷിണധ്രുവത്തിലെത്തുന്നത് പത്തു ദിവസങ്ങള്‍ക്കു ശേഷമാണ്.
ഈ യാത്രയില്‍ മരിയ ഒറ്റയ്ക്കായിരുന്നില്ല. സ്പാനിയാര്‍ഡ് ജുവാന്‍, ഡാനിയേല്‍ ബര്‍ടണ്‍ എന്നിവരായിരുന്നു സഹയാത്രികര്‍. ഇവരില്‍ ഏറ്റവുമാദ്യമെത്തിയത് മരിയയാണ്. യാത്രയ്ക്കുവേണ്ടി വന്‍ തയ്യാറെടുപ്പുകളാണ് ഇവര്‍ നടത്തിയിരുന്നത്. വളരെ ദുര്‍ഘടം പിടിച്ച മരിയയുടെ യാത്രയെക്കുറിച്ച് ചുവടെ വായിക്കാം.

മരിയ യാത്രചെയ്തത് ഒരു ട്രൈസിക്കിളിലാണ്. മറ്റ് രണ്ടുപേര്‍ സാധാരണ സൈക്കിളുകള്‍ ഉപയോഗിച്ചു. തടിച്ച ടയറുകള്‍ ഘടിപ്പിച്ചവയായിരുന്നു എല്ലാ സൈക്കിളുകളും. മഞ്ഞിലൂടെയുള്ള യാത്രയ്ക്ക് ഇത്തരം സൈക്കിളുകളാണ് ഉപയോഗിക്കുക. മഞ്ഞില്‍ ടയറുകള്‍ പൂഴ്ന്നു പോകാതിരിക്കാന്‍ തടിച്ച ടയറുകള്‍ സഹായിക്കുന്നു. മരിയയുടെ ട്രൈസിക്കിള്‍ സാധാരണ സൈക്കിളുകളെ അപേക്ഷിച്ച് ആയാസരഹിതമായ സഞ്ചാരത്തിന് സഹായിച്ചു. മരിയയ്‌ക്കൊപ്പം വന്ന രണ്ടുപേര്‍ പിന്നിലായിപ്പോയത് സാധാരണ സൈക്കിളില്‍ സഞ്ചരിച്ചതുകൊണ്ടാണ്.

യുകെയിലെ ഇന്‍സ്പയേഡ് സൈക്കിള്‍ എന്‍ജിനീയറിംഗ് എന്ന സ്ഥാപനമാണ് ധ്രുവപ്രദേശത്ത് ഓടിക്കുവാന്‍ കഴിയുന്ന സൈക്കിളുകള്‍ നിര്‍മിച്ചു നല്‍കിയത്. മരിയയുടെ 3000 രൂപ വിലയുള്ള സാധാരണ ട്രൈസിക്കിള്‍ മോഡിഫൈ ചെയ്ത് ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയതും ഇവിടെന്നുന്നുതന്നെയാണ്. മോഡിഫിക്കേഷന് മൊത്തം 33,000 രൂപ ചെലവുവന്നു.

മരിയ ദിവസവും 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിച്ചു. ദിവസത്തില്‍ 12 മണിക്കൂറിലധികം സൈക്കിള്‍ ചവുട്ടി ഓരോരുത്തരും. മരിയ മറ്റുള്ളവരെക്കാള്‍ മൈലുകളോളം മുന്നിലായിരുന്നു.

കിടന്ന് സൈക്കിള്‍ ചവുട്ടാന്‍ കഴിഞ്ഞത് മരിയയുടെ യാത്രയെ ആയാസം കുറഞ്ഞതാക്കി. 80 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെയും കനത്ത മഞ്ഞുവീഴ്ചയെയും കൊടുംതണുപ്പിനെയും അതിജീവിച്ചാണ് മൂവരും യാത്ര ചെയ്തത്.

ആദ്യത്തെ ദിവസങ്ങള്‍ വളരെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് മരിയ പറയുന്നു. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുയ 45 കിലോഗ്രാം ഭക്ഷണസാധനങ്ങളും വഹിച്ചാണ് മരിയ യാത്ര ചെയ്തത്.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








