സ്വിഫ്റ്റിലെ മറിമായം യാത്ര അവസാനിച്ചു; ഇനി സെറ്റുകളിലേക്കുള്ള യാത്രയിൽ കൂട്ടായി ഹൈബ്രിഡ് കരുത്ത്
മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുളളതും അത് പോലെ തന്നെ രാജ്യത്തെ ഏറ്റവും കൂടുതൽ മൈലേജുളള മോഡലുമാണ് ഗ്രാൻഡ് വിറ്റാര. ഇന്ത്യന്‍ വിപണി എസ്‌യുവികള്‍ക്ക് പിന്നാലെ പായാന്‍ തുടങ്ങിയപ്പോള്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മാരുതി 2022-ല്‍ ഒരു പോരാളിയെ കൊണ്ടുവരികയും. 2022 സെപ്റ്റംബറില്‍ ബ്രെസയേക്കാള്‍ വലുതും വില കൂടിയതുമായ കാറിന് കമ്പനി 'ഗ്രാന്‍ഡ് വിറ്റാര' എന്ന് പേരിട്ടു. ഇന്ന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഡ്‌സൈസ് എസ്‌യുവികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഗ്രാന്‍ഡ് വിറ്റാര. മാരുതി ഗ്രാന്‍ഡ് വിറ്റാരയെ ജനപ്രിയമാക്കുന്ന ഘടകം അതിലെ ഹൈബ്രിഡ് പവര്‍ട്രെയിനാണ്.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 103 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. 115 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഇ-സിവിടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതുകൂടാതെ, ഈ കാര്‍ സിഎന്‍ജി ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

87 bhp പവറുള്ള 1.5 ലിറ്റര്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം മാത്രമാണ് വാങ്ങാന്‍ സാധിക്കുക. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എസ്‌യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. ഗ്രാന്‍ഡ് വിറ്റാരയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുക. ഗ്രാന്‍ഡ് വിറ്റാരയുടെ ഹൈബ്രിഡ് എഞ്ചിന്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഈ കാറിന്റെ മറ്റ് എഞ്ചിന്‍ ഓപ്ഷനുകള്‍ ലിറ്ററിന് 19 മുതല്‍ 26 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ പ്രാപ്തമാണ്.
അതിനാല്‍ ഉയര്‍ന്ന മൈലേജുള്ള മിഡ്‌സൈസ് എസ്‌യുവി തിരയുന്നവര്‍ക്കിടയിലെ ആദ്യത്തെ ചോയ്‌സുകളില്‍ ഒന്നാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര. ആക്ഷേപഹാസ്യ പരമ്പരയായ മറിമായത്തിലൂടെ ജനഹൃദയത്തിലേത്ത് കയറിയ നടനാണ് വിനോദ് കോവൂർ അദ്ദേഹത്തെ പോലെ തിരക്കുളള ഒരു നടനെ സംബന്ധിച്ച് മൈലേജ് കൂടുതലുളള വാഹനം തന്നെയാണ് വേണ്ടത്. വർഷങ്ങളായി ഉപയോഗിച്ച് കൊണ്ടിരുന്നത് മാരുതി സുസുക്കി സ്വിഫ്റ്റാണ്.
മികച്ച മൈലേജ് മാത്രമല്ല ഫീച്ചര്‍ റിച്ചായ ക്യാബിനും ഇതിന് ലഭിക്കുന്നു. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 6 എയര്‍ബാഗുകള്‍ എന്നിവയുള്‍പ്പെടെ നിരവധി നൂതന സവിശേഷതകളും മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഗ്രാന്‍ഡ് വിറ്റാരയുടെ ഉടമകള്‍ക്ക് സില്‍വര്‍ ആക്സന്റുകളോട് കൂടിയ ഇന്റീരിയറിന് ബ്ലാക്ക്, ബോര്‍ഡോ തീം ഉണ്ട്. പുതിയ മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് വാങ്ങുന്നവര്‍ക്ക് ഷാംപെയ്ന്‍ ഗോള്‍ഡ് ആക്സന്റുകളോട് കൂടിയ ബ്ലാക്ക് ഇന്റീരിയര്‍ ലഭിക്കും.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 4,345 mm നീളവും 1,795 mm വീതിയും 1,645 mm ഉയരവുമുണ്ട്. പുതിയ ഗ്രാന്‍ഡ് വിറ്റാരയുടെ വീല്‍ബേസിന് 2,600 mm നീളവും 1,150 മുതല്‍ 1,295 കിലോഗ്രാം വരെ ഭാരവുമുണ്ട്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ നിലവിലെ പ്രാരംഭ വില 10.99 ലക്ഷം രൂപയാണ്.
അതായത് ടോപ് വേരിയന്റിന് 19.93 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. എക്സ്‌ഷോറൂം വിലകളാണിത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയെ കൂടാതെ കിയ സെല്‍റ്റോസ്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവയുമായി മത്സരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








