'ഗോഡ് ഫാദറിന്റെ' ഹാര്‍ലി ഡേവിസണ്‍ ലേലത്തിന്
ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ഗോഡ് ഫാദര്‍ സിനിമ ഒരു മതമാണ്. അതിലെ നായകന്‍ മാര്‍ലന്‍ ബ്രാന്‍ഡോ അവരുടെ ദൈവവും. അഭിനയവിദ്യാര്‍ഥികള്‍ക്കിടയില്‍ നിയന്ത്രിതാഭിനയത്തിന്റെ പടച്ച തമ്പുരാനാണിദ്ദേഹം. മാര്‍ലന്‍ ബ്രാന്‍ഡോയെ അറിയാത്തവര്‍ക്കു പോലും ഗോഡ്ഫാദറെ അറിയാം, പലവിധത്തില്‍. നമ്മള്‍ നാടുവാഴിയിലും ലേലത്തിലും തേവര്‍ മകനിലുമെല്ലാം കണ്ടത് ഈ ഗോഡ് ഫാദറിന്റെ പ്രാദേശിക രൂപങ്ങളാണ്.
നമ്മുടെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം ഇതിഹാസ നടനായ മാര്‍ലന്‍ ബ്രാന്‍ഡോയുടെ മോട്ടോര്‍സൈക്കിളാണ്. ഇദ്ദേഹത്തിന്റെ ഉപയോഗത്തിലുണ്ടായിരുന്ന ഒരു മോട്ടോര്‍സൈക്കിള്‍ ലേലം ചെയ്ത് വില്‍ക്കുന്നത് വാര്‍ത്തയായിരിക്കുകയാണ്. കൂടുതലറിയാം താഴെ.

1969ല്‍ വിപണിയിലെത്തിയ ഹാര്‍ലി ഡേവിസണ്‍ ഇലക്ട്ര ഗ്ലൈഡ് മോഡലാണ് മാര്‍ലണ്‍ ബ്രാന്‍ഡോയുടെ പക്കലുള്ളത്.

ഈ മോട്ടോര്‍സൈക്കിളിന്റെ ലേലം ജൂണ്‍ 27ന് നടക്കും.

ജൂലിയന്‍ ഓക്ഷന്‍സാണ് ലേലം സംഘടിപ്പിക്കുന്നത്. 4 ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെ വില ലഭിക്കും ഈ ബൈക്കിനെന്നാണ് പ്രതീക്ഷ.

ഈ മോട്ടോര്‍സൈക്കിള്‍ മാര്‍ലന്‍ ബ്രാന്‍ഡോ സ്വന്തമാക്കുന്നത് 1970ലാണ്. തന്റെ ഇതിഹാസമായി മാറിയ ഗോഡ് ഫാദര്‍ സിനിമ റിലീസ് ചെയ്യുന്നതിന് രണ്ടു വര്‍ഷം മുമ്പ്.

ഈസി റൈഡര്‍ സിനിമിയല്‍ പീറ്റര്‍ ഫോണ്ട ഓടിക്കുന്ന ഹാര്‍ലി ഡേവിസനും ഈയിടെ ലേലത്തില്‍ വിറ്റിരുന്നു. അന്ന് 1.35 യുഎസ് ഡോളറിനാണ് ബൈക്ക് വിറ്റത്.

1941 മുതല്‍ ഹാര്‍ലി ഡേവിസണ്‍ പുറത്തിറക്കുന്ന എഫ്എല്‍ മോഡല്‍ ഡെസിഗ്നെഷനില്‍ പെടുന്ന ബൈക്കാണ് ഇലക്ട്രോ ഗ്ലൈഡ്.

ഹൈഡ്ര ഗ്ലൈഡ്, ഡ്യുവോ ഗ്ലൈഡ്, ടൂര്‍ ഗ്ലൈഡ് തുടങ്ങിയ നിരവധി മോഡലുകള്‍ ഈ ഡെസിഗനേഷനില്‍ വിപണിയിലെത്തുകയുണ്ടായി.

മാര്‍ലന്‍ ബ്രാന്‍ഡോയുടെ ഇലക്ട്ര ഗ്ലൈഡ് ആരുടെ പക്കലെത്തിച്ചേരുമെന്നറിയാന്‍ 27 വരെ കാക്കണം.


Click it and Unblock the Notifications








