'മാരുതി 800 അല്ല, ഇത് മാരുതി 1600'; കിളിപറത്തുന്ന മോഡിഫിക്കേഷന്‍ വീഡിയോ

'പീപ്പിള്‍സ് കാര്‍' എന്നറിയപ്പെടുന്ന മാരുതി 800 ഹാച്ച്ബാക്ക് 1983-ലാണ് മാരുതി സുസുക്കി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്തെയാകെ മാറ്റിമറിച്ച വാഹനങ്ങളില്‍ ഒന്നായിരുന്നു അത്. താങ്ങാനാവുന്ന വിലയിലെത്തിയ ഈ കാര്‍ മോഡല്‍ വളരെ പെട്ടെന്ന് ജനപ്രീതി നേടുകയും ചെത്തു. 1980-കളില്‍ കാര്‍ എന്നത് സമ്പന്ന കുടുംബങ്ങള്‍ക്ക് മാത്രം എത്തിപ്പിടിക്കാന്‍ സാധിക്കുന്ന ആഡംബരമാണെന്ന ധാരണയുണ്ടായിരുന്നു.

താങ്ങാവുന്ന വിലയില്‍ മാരുതി 800 എന്ന കാര്‍ വാഗ്ദാനം ചെയ്തുകൊണ്ട് മാരുതി സുസുക്കി എന്ന കമ്പനി ആ ധാരണ മാറ്റുകയും രാജ്യത്ത് ഒരു പുതിയ ഗതാഗത സംസ്‌കാരത്തിന് വഴിവെട്ടുകയും ചെയ്തു. കാര്‍ എന്നത് സാധാരണക്കാരനും എത്തിപ്പിടിക്കാന്‍ സാധിക്കുന്ന സ്വപ്‌നമാണെന്ന് മാരുതി 800 തെളിയിച്ചു. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ മാരുതി സുസുക്കിയുടെ വളര്‍ച്ചയിലും വിപുലീകരണത്തിലും മാരുതി 800 നിര്‍ണായക പങ്ക് വഹിച്ചു.

maruti 800 modified

1983-ല്‍ പുറത്തിറങ്ങി 2014-ല്‍ നിര്‍ത്തലാക്കുന്നത് വരെ 29.17 ലക്ഷം മാരുതി 800 കാറുകളാണ് പുറത്തിറങ്ങിയത്. ഇന്നും പഴയ മാരുതി 800 വാങ്ങി നല്ല വൃത്തിയില്‍ കൊണ്ട് നടക്കുന്ന ഒത്തിരി ആളുകള്‍ ഉണ്ട്. ചിലര്‍ ഒരുപടി കൂടി കടന്ന് ഐക്കണിക് ഹാച്ച്ബാക്ക് മോഡിഫൈ ചെയ്ത് വറൈറ്റി രൂപം നല്‍കുന്നു. അത്തരത്തില്‍ മാരുതി 800 ഹാച്ച്ബാക്കില്‍ വരുത്തിയ ഒരു മോഡിഫിക്കേഷന്‍ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

ഏകദേശം ഒരു വര്‍ഷം മുമ്പ് 2023 ഏപ്രിലില്‍ യൂട്യൂബില്‍ പങ്കുവെക്കപ്പെട്ട വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. മാരുതി 800-ന്റെ അസാധാരണമായ മോഡിഫിക്കേഷന്‍ കാണിക്കുന്ന വീഡിയോ ജയ്പൂര്‍ ജീപ്പ് ലവേഴ്‌സ് എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതിനെ രാജ്യത്തെ ഏറ്റവും നീളം കൂടിയ മാരുതി 800 എന്ന് വിളിക്കാന്‍ പറ്റുമെന്ന് തോന്നുന്നു. ഈ കാര്‍ ഒരു ലിമോസിന്‍ ആംബുലന്‍സ് രൂപത്തിലേക്കാണ് മാറ്റിയിട്ടുള്ളത്.

maruti 800 modified

പഞ്ചാബിലെ ഒരു ഗുരുദ്വാരയുടെ സാമൂഹിക സേവന പ്രവര്‍ത്തികള്‍ക്കായാണ് വാഹനം ഉപയോഗിക്കുന്നത്. മോഡിഫൈഡ് മാരുതി 800-നെ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ ഫ്രണ്ട് എന്‍ഡില്‍ ചില മാറ്റങ്ങള്‍ കാണാം. മുന്‍വശത്ത് സ്‌റ്റോക്കിന്റെ സ്ഥാനത്ത് ആഫ്റ്റര്‍ മാര്‍ക്കറ്റ് റൗണ്ട് ഹെഡ്ലാമ്പുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. യൂട്യൂബ് വീഡിയോയില്‍ വാഹനത്തിന്റെ മൊത്തം പരിഷ്‌കരണ പ്രവര്‍ത്തികള്‍ വിശദീകരിക്കുന്നില്ല. കാര്‍ മധ്യഭാഗത്തായി മുറിച്ച് മെറ്റല്‍ ഷീറ്റുകള്‍ ഉപയോഗിച്ച് നീട്ടിയതായി സൈഡ് പ്രാഫൈല്‍ കാണുമ്പോള്‍ തന്നെ വ്യക്തമാകും.

കൂടാതെ കാര്‍ മുറിച്ച് മാറ്റുന്ന പ്രക്രിയ വീഡിയോയില്‍ കാണിക്കുന്നുണ്ട്. മധ്യഭാഗം മുറിച്ച് സെന്റര്‍ സെക്ഷന്‍ ചേര്‍ത്തതോടെ കാറിന്റെ നീളം ഏകദേശം 3 മീറ്ററില്‍ നിന്ന് 5 മീറ്ററായി വര്‍ധിപ്പിച്ചു. സ്റ്റീല്‍ ഷീറ്റുകളും ട്യൂബ് ഫ്രെയിമുകളും ഉപയോഗിച്ചായിരുന്നു എക്‌സ്റ്റന്‍ഷന്‍ പ്രവര്‍ത്തികള്‍ നടപ്പാക്കിയത്. സൂക്ഷ്മമായ വെല്‍ഡിങ്ങിലൂടെയും ബോഡി വര്‍ക്കിലൂടെയും കാര്‍ നിലവിലുള്ള നിലയിലേക്ക് രൂപാന്തരപ്പെട്ടു. നീളം കൂടിയതോടെ മാരുതി 800 കാറിന് അസാധാരണമായ രൂപം കൈവന്നിരിക്കുകയാണ്.

maruti 800 modified

വീല്‍ബേസും ടേണിംഗ് റേഡിയസും കൂടിയത് കാരണം നഗര യാത്രകളില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. പൂര്‍ണമായി കസ്റ്റമൈസ് ചെയ്ത ഇന്റീരിയറിനൊപ്പം വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ ബ്ലൂ ഷേഡിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാറിന്റെ എക്സ്റ്റീരിയറിന്റെ അതേ നീല നിറത്തിലാണ് അകത്തളത്തിലെ അപ്‌ഹോള്‍സ്റ്ററി പ്രവര്‍ത്തികളും ചെയ്തിരിക്കുന്നത്. എക്‌സ്റ്റീരിയര്‍ ഭംഗിയായി പായ്ക്ക് ചെയ്തതായി കാണപ്പെടുമ്പോള്‍ ഇന്റീരിയറിന് അതേ നിലവാരം ലഭിക്കുന്നില്ലെന്ന അഭിപ്രായം ചിലര്‍ ഉന്നയിക്കുന്നു.

അകത്തളം പരിശോധിക്കുമ്പോള്‍ ആംബുലന്‍സുകള്‍ക്കുള്ള രീതിയില്‍ ചെറിയൊരു പാര്‍ട്ടീഷന്‍ നല്‍കിയിട്ടുണ്ട്. പിന്നിലെ വലതുവശത്ത് രണ്ട് കസ്റ്റം സീറ്റുകള്‍ക്കൊപ്പം ഇടതുവശത്ത് നീളത്തില്‍ ഒരു സ്‌ട്രെച്ചര്‍ കാണാനാകും. പിന്നില്‍ വലതുവശത്തെ ഡോറിലൂടെയും ടെയില്‍ഗേറ്റ് വഴിയും മാത്രമാണ് പ്രവേശനം. ഇന്റീരിയറില്‍ ഡാഷ്ബോര്‍ഡും സ്വിച്ചുകളും സ്റ്റോക്ക് നിലവാരത്തില്‍ തന്നെ കാണപ്പെടുന്നു. കാറിന്റെ ക്യാബിന്‍ എയര്‍കണ്ടീഷന്‍ ചെയ്തതാണോ എന്ന കാര്യം വ്യക്തമല്ല. കാറിന് മാരക മോഡിഫിക്കേഷന്‍ നല്‍കിയതല്ലാതെ പവര്‍ട്രെയിന്‍ വശം മാറ്റമൊന്നും വരുത്തിയിട്ടില്ല.

maruti 800 modified

38.9 bhp പവറും 59 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. ഈ മോഡിഫിക്കേഷന്‍ വീഡിയോ പല ആരാധകരുടെയും കിളിപറത്തിയിരിക്കുകയാണ്. 'ഇത് മാരുതി 800 അല്ല മാരുതി 1600 ആണ്' എന്ന തരത്തില്‍ രസകരമായ കമന്റുകളാണ് നെറ്റിസണ്‍സ് പാസാക്കുന്നത്. ഏതായാലും ഈ മോഡിഫിക്കേഷനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Thursday, April 4, 2024, 16:45 [IST]
English summary
Maruti 800 modified into extended vehicle resembling limousine viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X