ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

സംഭവ ബഹുലമായിരുന്നു മൂന്ന് പതിറ്റാണ്ടു നീളുന്ന മാരുതി 800 ഹാച്ച്ബാക്കിന്റെ യാത്ര. അങ്ങ് ജര്‍മ്മനിയില്‍ 'പീപിള്‍സ് കാര്‍' എന്ന ഖ്യാതി നേടിയത് ഫോക്‌സ്‌വാഗണ്‍ ബീറ്റിലാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക് അത് മാരുതി 800 ആണ്. കാര്‍ എന്ന ഇടത്തരക്കാരന്റെ സ്വപ്‌നത്തിന് പുതിയ നിര്‍വചനമേകിയാണ് മാരുതി 800 വിപണിയിലേക്ക് കടന്നുവന്നത്.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

ഇന്ത്യ കണ്ട ആദ്യ ആധുനിക നാല് ഡോര്‍ ഹാച്ച്ബാക്ക് കൂടിയാണ് മാരുതി 800. വിപണിയില്‍ ജീവിച്ച കാലം മുഴുവന്‍ കിരീടമില്ലാത്ത രാജാവായി കഴിഞ്ഞ മാരുതി 800 നെ ഒടുവില്‍ കമ്പനി തന്നെ പിന്‍വലിക്കുകയായിരുന്നു.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

ഉത്പാദനം നിര്‍ത്തിയെങ്കിലും ഇന്നും മാരുതി 800 ഇന്ത്യന്‍ ജനതയുടെ പ്രിയ കാറാണ്. മാരുതി 800 നെ കുറിച്ചു നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ —

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

വില 50,000 രൂപയ്ക്ക് താഴെ

1983 ല്‍ വിപണിയില്‍ എത്തിയ മാരുതി 800 ഹാച്ച്ബാക്കിന് 48,000 രൂപയായിരുന്നു അന്നത്തെ വില. പണക്കാര്‍ക്കു മാത്രമെ കാര്‍ വാങ്ങാന്‍ സാധിക്കുകയുള്ളുവെന്ന പൊതു സങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞാണ് മാരുതി 800 വിപണിയില്‍ എത്തിയത്.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

അക്കാലത്ത് ഒരു ലക്ഷം രൂപ കൊടുത്തും മാരുതി 800 നെ സ്വന്തമാക്കാന്‍ ആളുകള്‍ തയ്യാറായി മുന്നോട്ടു വന്നു; അത്രയ്ക്കുണ്ടായിരുന്നു മാരുതി 800 ഹാച്ച്ബാക്കിന്റെ ഡിമാന്‍ഡ്.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

ചുവപ്പുവര കടന്നു വേഗത

സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ചുവപ്പുവര കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ മിക്കവര്‍ക്കും പറയാനുണ്ടാകും. കാറുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി വേഗത നേടുക അത്ര എളുപ്പമല്ല.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

പക്ഷെ മാരുതി 800 ഹാച്ച്ബാക്കില്‍ ഇതും സാധ്യമാണ്. മണിക്കൂറില്‍ 140 കിലോമീറ്ററാണ് മാരുതി 800 ന്റെ സ്പീഡോമീറ്ററില്‍ കുറിച്ചിട്ടുള്ള പരമാവധി വേഗത. ഈ വേഗത പിന്നിടാന്‍ ലിമിറ്റഡ് എഡിഷന്‍ മാരുതി 800 5-സ്പീഡിന് സാധിച്ചിരുന്നു.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

ആദ്യ ഉപഭോക്താവ് കാറിനെ മറിച്ചുവിറ്റില്ല

നറുക്കെടുപ്പിലൂടെയാണ് ആദ്യത്തെ മാരുതി 800 കാറുടമയായി ഹര്‍പാല്‍ സിംഗിനെ കമ്പനി തെരഞ്ഞെടുത്തത്. 1983 ഡിസംബര്‍ 14 ന് ദില്ലിയില്‍ വെച്ചു നടന്ന ചടങ്ങില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആദ്യ മാരുതി 800 ന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

27 വര്‍ഷത്തോളം ഇതേ മാരുതി 800 ല്‍ സഞ്ചരിച്ച ഹര്‍പാല്‍ സിംഗ്, കാര്‍ വില്‍ക്കാനോ പുതിയ കാര്‍ വാങ്ങാനോ തയ്യാറായില്ല. 2010 ല്‍ ഹര്‍പാല്‍ സിംഗ് അന്തരിച്ചു.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

കൊല്ലപ്പെട്ടത് മൂന്നു ലക്ഷം ജനത

കുപ്രസിദ്ധിയിലും മാരുതി 800 ഒട്ടും പിന്നിലായിരുന്നില്ല. മാരുതി 800 ല്‍ സഞ്ചരിച്ച മൂന്നു ലക്ഷത്തിലേറെ വരുന്ന ജനത വിവിധ അപകടങ്ങൡല്‍ കൊല്ലപ്പെട്ടതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖപ്പെടുത്തിയിട്ടുള്ള എഫ്‌ഐആറുകളാണ് കണക്കുകള്‍ക്ക് ആധാരം.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

പാകിസ്താനില്‍ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട കാര്‍

അയല്‍ രാജ്യമായ പാകിസ്താനിലും മാരുതി 800 വമ്പന്‍ ഹിറ്റായിരുന്നു. സുസൂക്കി മെഹ്‌റാന്‍ (Suzuki Mehran) എന്ന പേരിലാണ് 800 ഹാച്ച്ബാക്ക് പാകിസ്താനില്‍ വില്‍ക്കപ്പെട്ടത്.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

കാറാച്ചി ആന്റി-കാര്‍ ലിഫ്റ്റിംഗ് സെല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 800 ഹാച്ച്ബാക്കാണ് പാകിസ്താനില്‍ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട കാര്‍. വെള്ള നിറത്തിലുള്ള 800 ഹാച്ച്ബാക്കുകളാണ് മോഷ്ടിക്കപ്പെട്ടവയില്‍ ഏറെയുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

ഇന്ത്യ കണ്ട ആദ്യ ഫ്രണ്ട് വീല്‍ ഡ്രൈവ് കാര്‍

ഹിന്ദുസ്താന്‍ കോണ്ടസ്സ, അംബാസഡര്‍, പ്രീമിയിര്‍ പദ്മിനി എന്നീ വമ്പന്‍ കാറുകള്‍ക്ക് മുന്നിലേക്കാണ് ഇത്തിരിക്കുഞ്ഞന്‍ മാരുതി 800 വിപണിയിലേക്കു കടന്നുവന്നത്. മേല്‍പ്പറഞ്ഞ അവതാരങ്ങളൊക്കെ തന്നെ റിയര്‍ ഒരുങ്ങിയിരുന്നത് വീല്‍ ഡ്രൈവ് സംവിധാനത്തിലായിരുന്നു.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി മാരുതി എത്തിയതോ, ഫ്രണ്ട് വീല്‍ ഡ്രൈവ് പതിപ്പിലും! കാറിന്റെ ഭാരം ഗണ്യമായി കുറയ്ക്കാനും വില നിയന്ത്രിച്ചു നിര്‍ത്താനും ഈ നടപടി മാരുതിയെ തുണച്ചു.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

സെലിബ്രിറ്റികളുടെ ആദ്യ കാര്‍

ഒരു കാലത്ത് മിക്ക ഇന്ത്യന്‍ സെലിബ്രിറ്റികളും പിടിമുറുക്കിയത് മാരുതി 800 ന്റെ വളയത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയ ആദ്യ കാര്‍ എന്ന ഖ്യാതിയും മാരുതി 800 നുണ്ട്.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

1983 ല്‍ തന്നെ മാരുതി 800 നെ സ്വന്തമാക്കണമെന്നാണ് സച്ചിന്‍ ആഗ്രഹിച്ചിരുന്നത്, പക്ഷെ സാമ്പത്തികം തടസമായി നിന്നു. പിന്നീട് സ്വരുക്കൂട്ടിയ പണം വെച്ചാണ് മാരുതി 800 നെ സച്ചിന്‍ സ്വന്തമാക്കിയത്.

ഏറ്റവുമധികം മോഷ്ടിക്കപ്പെട്ടത് പാകിസ്താനില്‍; മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍

ഇന്നും സച്ചിന്റെ ഗരാജില്‍ നീല മാരുതി 800 കിടപ്പുണ്ട്. ബോളിവുഡ് കിംഗ്ഖാന്‍ ഷാരൂഖ് ഖാനും മാരുതി 800 സ്വന്തമാക്കിയവരുടെ പട്ടികയിലുണ്ട്.

Article Published On: Friday, February 16, 2018, 17:36 [IST]
English summary
Little Known Facts About Maruti 800. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X