അടിമുടി മാറ്റങ്ങളും പരിഷ്കരണങ്ങളുമായി 2 ഡോർ കൂപ്പെ പരിവേഷത്തിൽ Maruti Alto 800
ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന കാറുകളിലൊന്നാണ് മാരുതി ആൾട്ടോ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണിത്. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലേക്കുള്ള തർക്കമില്ലാത്ത മികച്ച എൻട്രി പോയിന്റാണിത്.

സുപ്രീം കോടതിയുടെ വിധികൾ തടസ്സപ്പെടുത്തിയെങ്കിലും, രാജ്യത്ത് ആഫ്റ്റർ മാർക്കറ്റ് & മോഡിഫിക്കേഷൻ വ്യവസായം ശക്തമായി വളരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ വിഭാഗം, നിരവധി രസകരമായ കൺസെപ്റ്റുകൾക്ക് രൂപം നൽകുകയും ജീവസുറ്റതാക്കുകയും ചെയ്തിട്ടുണ്ട്.

എളുപ്പത്തിലുള്ള ലഭ്യത കാരണം, ആഫ്റ്റർ മാർക്കറ്റ് വ്യവസായത്തിലെ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് ആൾട്ടോ. എൻട്രി ലെവൽ ഹാച്ച് ഒരു മോൺസ്റ്റർ കാറാക്കി മാറ്റിയ ആൾട്ടോയുടെ ഒരു എക്സ്ട്രീം പരിഷ്‌ക്കരണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നത്.

വികാസ് ചൗധരി തന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ഇത് പരിഷ്‌ക്കരണത്തിന്റെ പ്രക്രിയയെ വിശദീകരിക്കുകയും ഈ കസ്റ്റം മോഡലിന്റെ എല്ലാ പ്രധാന വിശദാംശങ്ങളും വെളിപ്പെടുത്തുകയും ചെയ്യുന്നു. പ്രധാനമായും രണ്ട് ഡോർ കൂപ്പെ ക്രോസ്ഓവറായി കാർ പരിഷ്‌ക്കരിച്ചിരിക്കുന്നു. എക്സറ്റീരിയറിലും ഇന്റീരിയറിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

വാഹനത്തിന്റെ പുറംഭാഗം മുതൽ ആരംഭിക്കുമ്പോൾ മുൻവശത്ത്, എൻട്രി ലെവൽ ഹാച്ചിന് ഒരു ജോടി എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ കസ്റ്റമൈസായി നിർമ്മിച്ച ഹൗസിംഗിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു, ഒപ്പം അതിന് മുകളിൽ ഒരു എൽഇഡി ഡിആർഎൽ സ്ട്രൈപ്പും നൽകിയിരിക്കുന്നു.

കട്ട് ഔട്ട് സെക്ഷനോടുകൂടിയ ഫ്ലാറ്റ് ബോണറ്റും ഭീമാകാരമായ റേഡിയേറ്റർ ഗ്രില്ലും വാഹനത്തിന് ലഭിക്കുന്നു, അത് അതിന്റെ മോൺസ്റ്റർ ലുക്ക് ഉയർത്തുന്നു. ഒരു ചങ്കി ഫ്രണ്ട് ബമ്പറും ഇതിന് ലഭിക്കുന്നു, ഇത് കാറിന് ഒരു മസ്കുലാർ അപ്പീലും നൽകുന്നു.

വാഹനത്തിന്റെ വശത്തേക്ക് നീങ്ങുമ്പോൾ, ഏറ്റവും വലിയ ഹൈലൈറ്റുകൾ അതിന്റെ ബോഡിയിൽ നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന ഭീമാകാരമായ ബ്ലാക്ക് ഔട്ട് വീൽ ആർച്ചുകളാണ്. ഈ വീൽ ആർച്ചുകൾ വീതിയേറിയ ട്രാക്കുകളുള്ള ചങ്കി ഓഫ്-റോഡിംഗ് ടയറുകളാൽ നന്നായി ഫിൽ ചെയ്തിരിക്കുന്നു.

ഉയർന്ന നിലവാരമുള്ള സ്‌പോർട്‌സ് കാറുകളെ അനുകരിക്കുന്ന സിസർ ഡോറുകളും ഇതിലുണ്ട്. ബ്ലൂ & ബ്ലാക്ക് നിറത്തിലുള്ള ഷേഡുകളുള്ള മനോഹരമായ ഡ്യുവൽ ടോൺ തീമിൽ കാർ റാപ്പ് ചെയ്ത് സ്‌പോർടിനെസ്സിന്റെ ഒരു സെൻസ് നൽകുന്നു.

പെയിന്റ് സ്കീമിന് കാർബൺ ഫൈബറിന്റെ ചെറു ബിറ്റുകളാൽ ചില പ്രീമിയം ഫീൽ നൽകുന്നു. പിന്നിലെ ബമ്പറിലേക്ക് നീക്കിയിരിക്കുന്ന ഫ്യൂവൽ ഫില്ലർ ലിഡിന്റെ പൊസിഷനിംഗ് ആണ് രസകരമായ മറ്റൊരു കാര്യം.

സ്ലോപ്പിംഗ് കൂപ്പെ ശൈലിയിലുള്ള റൂഫ്, വലിയ ടെയിൽ മൗണ്ടഡ് സ്‌പോയിലർ, അതുല്യമായ വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പുകൾ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ എക്സ്റ്റേണൽ ഹൈലൈറ്റുകൾ.

ക്യാബിനിനുള്ളിൽ, ആഫ്റ്റർ മാർക്കറ്റ് വർക്ക്ഷോപ്പ് ലെതർ അപ്ഹോൾസ്റ്ററിയിൽ കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗുള്ള ഒരു ബ്ലാക്ക് തീം ഉപയോഗിച്ചിരിക്കുന്നു. ഡാഷ്‌ബോർഡിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, റേസിംഗ്-പ്രചോദിതമായ സ്ലീക്ക് സ്റ്റിയറിംഗ് വീൽ, റൂഫ്, സീറ്റുകൾ, ഫ്ലോർ മാറ്റുകൾ എന്നിവയ്‌ക്കായി ഡയമണ്ട് കട്ട് അപ്‌ഹോൾസ്റ്ററി എന്നിവയുൾപ്പെടെ ഒരു ടൺ ആഫ്റ്റർ മാർക്കറ്റ് ഘടകങ്ങൾ ക്യാബിനിനുള്ളിൽ ഉപയോഗിച്ചിട്ടുണ്ട്

കാറിന്റെ മെക്കാനിക്കൽ വിഭാഗത്തിൽ മാറ്റങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. 47 bhp കരുത്തും 69 Nm torque ഉം ഉത്പാദിപ്പിക്കുന്ന 0.8 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ആൾട്ടോ 800 -ന് കരുത്തേകുന്നത്.ഈ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി മാത്രം ജോടിയാക്കിയിരിക്കുന്നു. നിലവിൽ 3.25 ലക്ഷം മുതൽ 4.95 ലക്ഷം വരെയാണ് ആൾട്ടോസ് 800 -ന്റെ എക്സ്-ഷോറൂം വില.
ഇപ്പോൾ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്ന മോഡലിന് ഒരു ജെനറേഷൻ അപ്പ്ഡേറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ. ഈ വർഷം തന്നെ പരിഷ്കരിച്ച മോഡൽ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. കാര്യമായി ഇന്റീരിയർ, എക്സ്റ്റീരിയർ, ഫീച്ചർ മാറ്റങ്ങൾ എൻട്രി ലെവൽ ഹാച്ചിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു.എസ്-പ്രസ്സോ ഒരുങ്ങുന്ന അതേ ലൈറ്റ് വെയ്റ്റ് HEARTECT K പ്ലാറ്റ്‌ഫോമിലാവും ന്യൂ ബെൻ ആൾട്ടോയും നിർമ്മിക്കപ്പെടുന്നത്.ഡ്യുവൽ എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ABS വിത്ത് EBD തുടങ്ങിയ ഫീച്ചറുകളോടെയാവാം പുതുതമുറ ആൾട്ടോ എത്തുക.


Click it and Unblock the Notifications








