LORD ALTO-യെ ഹൈബ്രിഡാക്കി മാറ്റി! പെട്രോളിനൊപ്പം ഇലക്ട്രിക് മോട്ടോർ, മാരുതിയെ ഞെട്ടിച്ച ആളെ കണ്ടോ
ഇന്ത്യയിൽ നൂതന ആശയങ്ങൾക്ക് ഒട്ടും കുറവില്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. പഴയ മാരുതി സുസുക്കി ആൾട്ടോ കാറിനെ ഇലക്ട്രിക് മോട്ടോറും ബാറ്ററിയുമുപയോഗിച്ച് ഹൈബ്രിഡ് വാഹനമാക്കി മാറ്റിയതിൻ്റെ ദൃശ്യങ്ങൾ അടുത്തിടെ ഓൺലൈനിൽ വലിയ ശ്രദ്ധ നേടി. പുതുക്കിയ ആൾട്ടോയുടെ യഥാർത്ഥ ഇൻ്റേണൽ-കമ്പഷൻ എഞ്ചിന് (ICE) യാതൊരു മാറ്റവും വരുത്തിയില്ല എന്നതാണ് ഈ പരിഷ്കരണത്തിൻ്റെ പ്രധാന സവിശേഷത. നിലവിലുള്ള പെട്രോൾ എഞ്ചിനൊപ്പം, പുതിയ ഇലക്ട്രിക് മോട്ടോർ സംവിധാനം തികച്ചും അനുയോജ്യമായി പ്രവർത്തിക്കുന്ന രീതിയിലാണ് ഈ നവീകരണം നടപ്പാക്കിയിരിക്കുന്നത്.
'ടെക്നിക്കൽ പാഴ്ത്' എന്ന യൂട്യൂബ് ചാനലാണ് ഈ ഹൈബ്രിഡ് ആൾട്ടോ നിർമ്മാണത്തിൻ്റെ വിശദമായ വീഡിയോ പുറത്തുവിട്ടത്. വീഡിയോയുടെ തുടക്കത്തിൽ, ജാക്കി സ്റ്റാൻഡിൽ വെച്ച് പിൻ ചക്രങ്ങൾ മാത്രം കറങ്ങുന്നത് കാണിക്കുന്നു. ഇതിനുശേഷം എഞ്ചിൻ പ്രവർത്തിപ്പിക്കുമ്പോൾ നാല് ചക്രങ്ങളും ഒരുമിച്ച് കറങ്ങാൻ തുടങ്ങുകയാണ്.

ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ, ഇലക്ട്രിക് മോട്ടോർ നിയന്ത്രിക്കാൻ കയ്യിലൊരു ത്രോട്ടിൽ പോലുള്ള ഉപകരണം ഉപയോഗിക്കുന്നതായി കാണാം. ആൾട്ടോയുടെ പിൻഭാഗത്തെ ആക്സിൽ എങ്ങനെ പൂർണ്ണമായും മാറ്റിയെടുത്തു എന്നതിൻ്റെ വിശദാംശങ്ങളും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മാരുതി സുസുക്കി ഫാക്ടറിയിൽ ചേർത്ത ആൾട്ടോയിലെ പിൻ ആക്സിൽ, ചേസിസുമായി ബന്ധപ്പെട്ട ഭാഗങ്ങളും പിൻ സസ്പെൻഷൻ മൗണ്ടുകളും സഹിതം ആദ്യം വേർപെടുത്തി. പഴയ ആക്സിൽ മാറ്റിയ ശേഷം, അതിലെ ലിങ്കുകളും സ്പ്രിംഗ് മൗണ്ടുകളും പ്രത്യേകം മാറ്റി.
ഈ പ്രധാന ഭാഗങ്ങളെല്ലാം ഇലക്ട്രിക് മോട്ടോർ ഘടിപ്പിക്കാൻ സൗകര്യമുള്ള ഒരു പുതിയ പിൻ ആക്സിലുമായി വെൽഡ് ചെയ്തുചേർത്തു. തുരുമ്പ് തടയുന്നതിനായി പുതിയ ആക്സിലിനും വെൽഡിംഗ് ചെയ്ത ഭാഗങ്ങൾക്കും പെയിൻ്റ് നൽകി. പിന്നീട്, ഇലക്ട്രിക് മോട്ടോർ കാറിൻ്റെ പിൻ ആക്സിലിൽ ദൃഢമായി ഉറപ്പിച്ചു. ഇലക്ട്രിക് മോട്ടോർ ഉറപ്പുവരുത്തിയ ശേഷം, മാറ്റങ്ങൾ വരുത്തിയ ആക്സിൽ കാറിൻ്റെ ചേസിസുമായി സ്ക്രൂകൾ ഉപയോഗിച്ച് തിരികെ ഘടിപ്പിച്ചു. തുടർന്ന്, ഇലക്ട്രിക് മോട്ടോറുമായി ബാറ്ററിയും ബാറ്ററി പാക്കും പൂർണ്ണമായും സംവിധാനവുമായി ബന്ധിപ്പിച്ചു.

അവസാനമായി, സ്ഥാപിച്ച ഇലക്ട്രിക് പവർട്രെയിൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വാഹനം ഓടിച്ചുനോക്കി ഉറപ്പാക്കി. എന്നിരുന്നാലും, ഈ ആൾട്ടോ ഹൈബ്രിഡിൽ ഉപയോഗിച്ച ബാറ്ററി പാക്ക്, ഇലക്ട്രിക് മോട്ടോർ, ബാറ്ററി സിസ്റ്റം എന്നിവയുടെ വിശദാംശങ്ങൾ ഒന്നും പങ്കുവച്ചിട്ടില്ല കേട്ടോ. ഈ വാഹനത്തിൽ നടത്തിയ നിർമ്മാണ വൈദഗ്ദ്ധ്യം മികച്ചതല്ലായിരുന്നിരിക്കാം. എങ്കിലും, ഈ സംരംഭത്തിന് പിന്നിലുള്ള വ്യക്തിയുടെ ശ്രമം പ്രശംസാർഹമാണ്.
ഒരു ഐസിഇ വാഹനത്തെ ഹൈബ്രിഡ് ആക്കി മാറ്റാനുള്ള ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഒരു മാർഗ്ഗമാണിത്. എന്നിരുന്നാലും, ഇത് എല്ലാവർക്കും സ്വീകാര്യമായ ഒരു ഓപ്ഷനായി മാറുന്നതിന് കൂടുതൽ ഗവേഷണവും വികസനവും ആവശ്യമാണ്. ഭാവിയിൽ കൂടുതൽ പിന്തുണ ലഭിക്കേണ്ട കാര്യങ്ങളാണിതൊക്കെ. എന്തായാലും മാരുതിയുടെ ശ്രദ്ധയിലേക്ക് ഇതെത്തും എന്ന് തന്നെ വിശ്വസിക്കാം.

മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചിന്റെ ഇന്ത്യന്‍ വിപണിയിലെ നിലവിലെ പ്രാരംഭ വില വെറും 3.70 ലക്ഷം രൂപ മാത്രമാണ്. അതിന്റെ ടോപ്പ് വേരിയന്റിന്റെ വിലയും വെറും 5.45 ലക്ഷം രൂപ മാത്രമാണ്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന എക്‌സ്-ഷോറൂം വിലകളാണിവ. സില്‍വര്‍, ഗ്രേ, റെഡ്, ബ്ലൂ, ഗോള്‍ഡ്, വൈറ്റ്, ബ്ലാക്ക് തുടങ്ങി വിവിധ കളര്‍ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്.
മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 67 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ തെരഞ്ഞെടുക്കാം. 5 സ്പീഡ് മാനുവലിനൊപ്പം സിഎന്‍ജി പവര്‍ട്രെയിനും ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








