ടെസ്‌ലയുടെ സെൽഫ് ഡ്രൈവ് ഫീച്ചർ ആൾട്ടോയിലും; ADAS -നായി ചെയ്തത് ഇത്രമാത്രം
ഒരു സെക്കൻഡ് ഹാൻഡ് റെഡ്മി സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് മാരുതി ആൾട്ടോ പോലുള്ള എൻട്രി ലെവൽ കാറിൽ ഓട്ടോണമസ് ഡ്രൈവിംഗ് സാധ്യമാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇപ്പോഴും ഇതിനായി R&D -യിൽ ദശലക്ഷക്കണക്കിന് ഡോളറുകൾ മുടക്കുന്ന പരമ്പരാഗത വാഹന നിർമ്മാതാക്കൾക്ക് എല്ലാം ഇതൊരു വലിയ ചോദ്യചിഹ്നമായി തോന്നാം.
എന്നിരുന്നാലും, മങ്കാരൻ എന്ന വ്യക്തി ഈ വിദ്യയുടെ ഗുട്ടൻസ് വളരെ ഈസിയായി കൈക്കലാക്കിയിരിക്കുകയാണ്, ഇത് വെറും ഒരു കൺസെപ്റ്റ് അല്ല മറിച്ച് ഇന്ത്യൻ റോഡുകളിൽ പ്രവർത്തിക്കുന്ന ഒന്നാണ് എന്നതാണ് ശ്രദ്ധേയം. ശതകോടിക്കണക്കിന് റോഡ് പെരുമാറ്റ കോമ്പിനേഷനുകൾ പൊരുത്തപ്പെടുത്തുന്നതിന് അനന്തമായ ഗവേഷണവും വികസനവും ആവശ്യമുള്ള ഒരു വലിയ മേഘലയാണ് ഓട്ടോണമസ് ഡ്രൈവിംഗ് എന്നത്.

ഈ ബിഹേവിയർ കോംബിനേഷനുകൾ അനുദിനം മാറുകയും വികസിക്കുകയും ചെയ്യുന്നു, ഇത് നിർമ്മാതാക്കൾക്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ലെവൽ 3+ ഓട്ടോണമസ് ഡ്രൈവിംഗിന്റെ നല്ല മികവുറ്റ ഉദാഹരണങ്ങൾ ഇപ്പോൾ നിലവിലുണ്ട്, എന്നാൽ അവയൊന്നും വിമർശനങ്ങൾക്ക് അതീധമല്ല. ഓട്ടോണമസ് ഡ്രൈവിംഗ് നേടുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ എന്നത് ഹാർഡ്‌വെയറിന്റെയും സോഫ്‌റ്റ്‌വെയറിന്റെയും സംയോജനമാണ്.
കാർ നിർമ്മാതാക്കൾക്ക് അനുയോജ്യമായ ഒരു യൂണിഫൈഡ് എക്സ്പീരിയൻസ് ലഭിക്കുന്നതിന് ഇവ രണ്ടും കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ട്. ഓപ്പൺ സോഴ്‌സ് 'ഓപ്പൺ പൈലറ്റ്' സെൽഫ് ഡ്രൈവിംഗ് അൽഗോരിതം അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ വേരിയേഷനായ ഫ്ലോഡ്രൈവാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോഡ്രൈവിന്റെ സ്ഥാപകൻ കൂടിയായ മങ്കറന്റേതാണ് ഇവിടെ കാണുന്ന ആൾട്ടോ K10.

ഒരു റെഡ്മി നോട്ട് 9 പ്രോ ബജറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഈ ഫ്ലോഡ്രൈവ് സോഫ്‌റ്റ്‌വെയർ, കാറിന്റെ OBD പോർട്ട് വഴി ആൾട്ടോ K10 -ലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ആൾട്ടോയ്ക്ക് ഇലക്ട്രിക്കലി അസിസ്റ്റഡ് സ്റ്റിയറിംഗാണ് ഉള്ളത്, ഫ്ലോഡ്രൈവിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ മോട്ടോർ അല്പം ട്വീക്ക് ചെയ്‌തിരിക്കുന്നു.
പവർ സ്റ്റിയറിംഗിനായി മാരുതിയുടെ ടോർക്ക്-അസിസ്റ്റ് അൽഗോരിതം ഇതിൽ മാറ്റി സ്ഥാപിച്ചിരിക്കുന്നു എന്നതു വ്യക്തമാണ്. ഫോണിലെ ക്യാമറകൾ ഈ സോഫ്റ്റ്‌വെയറിന്റെ കണ്ണുകളായി പ്രവർത്തിക്കുന്നു. ആൾട്ടോയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അസിസ്റ്റഡ് ത്രോട്ടിൽ മോഡുലേഷൻ ഇല്ലാത്തതിനാൽ പെഡലുകൾ ഡ്രൈവർ നിയന്ത്രിക്കുന്നതായി തോന്നുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X -ൽ മങ്കരൻ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഒരു തരം ഫോർ-ലെയിൻ ഹൈവേയിൽ ട്രാഫിക് ഒഴിവാക്കി ആൾട്ടോ K10 സ്വയം സ്റ്റിയർ ചെയ്ത് പോകുന്നത് നമുക്ക് കാണാം.
ഇന്ത്യൻ റോഡുകൾ പ്രവചനാതീതമായ ആയിരക്കണക്കിന് സംഭവങ്ങൾ അനുദിനം നടക്കാറുള്ളതാണ്, എന്നിരുന്നാലും, ഈ സോഫ്റ്റ്‌വെയർ മുഖാന്തരം റൺ ചെയ്ത വാഹനം ആരുമായും കൂട്ടിയിടിച്ചിട്ടില്ല. പക്ഷേ ഈ ആൾട്ടോ K10 ന് മാത്രമല്ല, ചുറ്റുമുള്ള എല്ലാവർക്കും ഈ സ്റ്റണ്ട് അല്ലെങ്കിൽ ടെസ്റ്റിംഗ് അങ്ങേയറ്റം അപകടകരമായിരുന്നു എന്ന വസ്തുത നമുക്ക് മറച്ചുവെക്കാൻ കഴിയില്ല.
കൂടാതെ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ അനുമതിയില്ലാതെ പൊതു നിരത്തുകളിൽ പ്രോട്ടോടൈപ്പ് സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നത് നിയമവിരുദ്ധമാണ് എന്നതും ശ്രദ്ധിക്കണം. മഴയുള്ളതും കുറഞ്ഞ ദൃശ്യപരതയുള്ളതുമായ സാഹചര്യങ്ങളിലാണ് പരിശോധന നടത്തിയത് എന്നതും ഈ സംഭവത്തിൽ ഒരു അപകടം ഉണ്ടാവാം എന്നതിന്റെ ആക്കം കൂട്ടുന്നു. വെറും ഒരു മൊബൈൽ ക്യാമറ മാത്രമാണ് ഇത്തരം ഒരു പരീക്ഷണത്തിന്റെ കേന്ദ്ര ഘടകങ്ങളിൽ ഒന്നായി ഉപയോഗിച്ചത്, പകൽ വെളിച്ചം പോയാൽ ഇരുട്ടിൽ ഇവയുടെ ക്ലാരിറ്റി എങ്ങനെയെന്ന് നമുക്ക് അറിയാവുന്നതാണ്.

എങ്ങനെയാണ് ആൾട്ടോ സ്വയം ഓടിയത്? ഫ്ലോഡ്രൈവ് അൽഗോരിതം കോമ.ai (Comma.ai) -യുടെ ഓപ്പൺപൈലറ്റ് (OpenPilot) ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് USA -യിൽ വിൽപ്പനയ്‌ക്കെത്തുന്ന കോമയുടെ സ്വന്തം ഹാർഡ്‌വെയർ ഉപയോഗിക്കുന്നു. ഇതിന്റെ സ്ഥാപകനായ ജോർജ്ജ് ഫ്രാൻസിസ് ഹോട്ട്‌സിന് ഓട്ടോണമസ് ഡ്രൈവിംഗിൽ വ്യത്യസ്തമായ ഒരു സമീപനമായിരുന്നു.
കോമ.ai സ്റ്റാർട്ടപ്പിന് കീഴിൽ, ഓപ്പൺപൈലറ്റ് സെൽഫ് ഡ്രൈവിംഗ് സോഫ്‌റ്റ്‌വെയർ പ്രവർത്തിക്കുന്ന കോമ വൺ എന്ന വളരെ ഫ്ലെക്സിബിളും എങ്ങോട്ടും ഷിപ്പ് ചെയ്യാവുന്നതുമായ ഒരു ഡിവൈസ് ഹോട്ട്സ് പ്രഖ്യാപിച്ചു, ഇത് OBD-II പോർട്ട് വഴി അനുയോജ്യമായ കാറുകളിലേക്ക് നേരിട്ട് കണക്റ്റ് ചെയ്യാനും കഴിയും.
എന്നാൽ NHTSA നിർദ്ദേശിച്ചിട്ടുള്ള ഓട്ടോണമസ് ഡ്രൈവിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇത് USA -ൽ ക്ലാൻസൽ ചെയ്യപ്പെട്ടിരുന്നു. കോമ 2, തുടർന്ന് കോമ 3 എന്നിവ വിജയകരമായി സമാരംഭിക്കുകയും വൻ പ്രചാരം നേടുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഡ്രൈവർമാരുടെ വലിയ ശതമാനത്തേയും അവരുടെ ജോലിയേയും കണക്കിലെടുത്ത് സർക്കാർ ഇത്തരം ഓട്ടൊണമസ് ടെക്കിനെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.


Click it and Unblock the Notifications








