Maruti Alto K10 To Hyundai Venue; 10 ലക്ഷം രൂപയില്‍ താഴെ വിലയുമായി ഈ വര്‍ഷം വിപണിയില്‍ എത്തിയ മോഡലുകള്‍
വാഹന വിപണി വേഗത കൈവരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. നിരവധി ബ്രാന്‍ഡുകള്‍ ഈ വര്‍ഷം രാജ്യത്ത് അവരുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുക മാത്രമല്ല, വാങ്ങുന്നവര്‍ക്ക് ശക്തമായ പാക്കേജ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഈ വര്‍ഷം വിപണിയില്‍ എത്തിയ 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
മാരുതി ആള്‍ട്ടോ K10
പുതിയ ആള്‍ട്ടോ K10 കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് നിര്‍മാതാക്കള്‍ പുറത്തിറക്കുന്നത്. മാരുതി നിരയിലെ ജനപ്രീയ മോഡല്‍ കൂടിയാണ് ആള്‍ട്ടോ K10. പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റങ്ങളുമായി എത്തുന്ന മോഡലിന് 3.99 ലക്ഷം രൂപ മുതലായിരുന്നു എക്‌സ്‌ഷോറൂം വില ആരംഭിച്ചിരുന്നത്. ആശ്ചര്യപ്പെടുന്നവര്‍ക്കായി, പുതിയ ആള്‍ട്ടോ K10 വലുപ്പത്തില്‍ മാത്രമല്ല, പുതുക്കിയ എക്‌സ്റ്റീരിയര്‍ രൂപകല്‍പ്പനയും പുതിയ സവിശേഷതകളും വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വിശാലമായ ക്യാബിനും വാഗ്ദാനം ചെയ്യുന്നു. ഇത് Heartect പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്.

സിട്രണ്‍ C3
C5 എയര്‍ക്രോസ് എന്ന പേരില്‍ പ്രീമിയം വാഹനം വിപണിയില്‍ അവതരിപ്പിച്ചായിരുന്നു ഫ്രഞ്ച് ബ്രാന്‍ഡിന്റെ രാജ്യത്തേക്കുള്ള എന്‍ട്രി. സിട്രണ്‍ ഇപ്പോള്‍ രാജ്യത്ത് അതിന്റെ ലൈനപ്പ് വിപുലീകരിക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വേണം പറയാന്‍. കൂടാതെ വിപണിയില്‍ കൂടുതല്‍ താങ്ങാനാവുന്ന ഓഫറായി C3 ഈ വര്‍ഷം പുറത്തിറക്കുകയും ചെയ്തു. 5.71 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വിലയുള്ള പുതിയ C3, ഇപ്പോള്‍ വിപണിയിലെ ഏറ്റവും സുഖപ്രദമായ കാറുകളിലൊന്നാണ്, രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ - 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോളും 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും വാഹനം കമ്പനി വാഗ്ദാനം ചെയ്യുന്നു.
മാരുതി ബലേനോ
വിപണിയിലെ ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ് തുടങ്ങിയ കാറുകളുടെ പ്രധാന എതിരാളികളില്‍ ഒന്നാണ് മാരുതി ബലേനോ, മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്സില്‍ ലഭിക്കാവുന്ന ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. 6.35 ലക്ഷം രൂപ മുതലാണ് ബലേനോയുടെ വില (എക്‌സ്‌ഷോറൂം, ഡല്‍ഹി) ആരംഭിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും VFM ഹാച്ച്ബാക്കുകളില്‍ ഒന്നാണ്. ഈ വര്‍ഷമാണ് ഇതിന്റെ നവീകരിച്ച പതിപ്പിനെ അടിമുടി മാറ്റങ്ങളുമായി അവതരിപ്പിക്കുന്നത്.
ടൊയോട്ട ഗ്ലാന്‍സ
ഈ വര്‍ഷം രാജ്യത്ത് അവതരിപ്പിക്കുന്ന രണ്ടാമത്തെ പ്രീമിയം ഹാച്ച്ബാക്കാണ് ടൊയോട്ട ഗ്ലാന്‍സ. മാരുതി ബലേനോയുമായി അതിന്റെ അടിത്തറ ഗ്ലാന്‍സ പങ്കിടുകയും ചെയ്യുന്നു. നാല് ട്രിം ഓപ്ഷനുകളില്‍ ഈ കാര്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 90 bhp കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ K12C പെട്രോള്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. പ്രായോഗികവും സവിശേഷതകളാല്‍ സമ്പന്നവുമായ പ്രീമിയം ഹാച്ച്ബാക്ക് വാങ്ങുന്നവര്‍ക്കായി ഗ്ലാന്‍സ ഫീച്ചറുകളുടെയും ഉപകരണങ്ങളുടെയും ഒരു നീണ്ട ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് പറയേണ്ടതില്ലല്ലോ. 6.59 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.
മാരുതി ബ്രെസ
വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് മാരുതി നിരയില്‍ നിന്നുള്ള ബ്രെസ. വിപണിയില്‍ ഇത് ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നിവയ്‌ക്കെതിരെയാണ് പ്രധാനമായും മത്സരിക്കുന്നത്. പുതുതലമുറ ആവര്‍ത്തനത്തിന്റെ സമാരംഭത്തോടെ, ഇപ്പോള്‍ മികച്ച ഫീച്ചറുകള്‍, പുതുക്കിയ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍, പുത്തന്‍ എക്സ്റ്റീരിയര്‍ ഡിസൈന്‍ എന്നിവ വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി, ഇത് 1.5 ലിറ്റര്‍ K15C പെട്രോള്‍ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്, ഇതിന്റെ വില 7.99 ലക്ഷം രൂപയില്‍ നിന്നാണ് (എക്‌സ്‌ഷോറൂം, ഡല്‍ഹി) ആരംഭിക്കുന്നത്.
ഹ്യുണ്ടായി വെന്യു
മാരുതി ബ്രെസ, കിയ സോനെറ്റ്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 തുടങ്ങിയ മോഡലുകള്‍ത്ത് എതിരാളിയായിട്ട് ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് ഈ വര്‍ഷം ആദ്യം അരങ്ങേറ്റം കുറിച്ചു. 7.53 ലക്ഷം രൂപ (എക്സ്‌ഷോറൂം, ഡല്‍ഹി) പ്രാരംഭ വിലയില്‍ ലോഞ്ച് ചെയ്ത വെന്യു ഫെയ്‌സ്‌ലിഫ്റ്റ് അതേ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യുന്നു - 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








