മാരുതി വരെ പറയൂല ഇത് ആള്‍ട്ടോയാണെന്ന്! വൈറലായി മോഡിഫിക്കേഷന്‍ വീഡിയോ
ഇന്ത്യയില്‍ കാര്‍ മോഡിഫിക്കേഷന്‍ നിയമവിരുദ്ധമാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനായി പ്രത്യേകം സജ്ജമായ ഷോറൂമുകളുണ്ട്. ചിലര്‍ തങ്ങളുടെ കാറുകളില്‍ കോസ്‌മെറ്റിക്കായ പരിഷ്‌കാരങ്ങള്‍ നടത്തുമ്പോള്‍ ചിലര്‍ അതുണ്ടാക്കിയ നിര്‍മാതാക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കാറുകളുടെ രൂപംമാറ്റുന്നു. അത്തരത്തില്‍ വിചിത്രമായ രൂപത്തിലേക്ക് രൂപാന്തരം ചെയ്യപ്പെട്ട ഒരു മാരുതി ആള്‍ട്ടോ കാറിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
യൂറോപ്യന്‍ വിപണിയില്‍ മുമ്പ് ലഭ്യമായിരുന്ന 2 ഡോര്‍ സ്‌പോര്‍ട്‌സ് കാറായിരുന്നു സ്മാര്‍ട്ട് റോഡ്‌സ്റ്റര്‍ കൂപ്പെ. ഇവിടെ മാരുതി ആള്‍ട്ടോ ഹാച്ച്ബാക്കിനെ സ്മാര്‍ട്ട് റോഡ്‌സ്റ്റര്‍ കൂപ്പെക്ക് സമാനമായ രീതിയിലാണ് ഉടമ മോഡിഫൈ ചെയ്തിരിക്കുന്നത്. മുഴുവനായി ഒരു സ്‌പോര്‍ട്‌സ് കാറായി മാറിയിട്ടില്ലെങ്കിലും ആള്‍ട്ടോയെ അതിന്റെ ഒരു ഏകദേശ പകര്‍പ്പായി വികസിപ്പിക്കുന്നതില്‍ മോഡിഫിക്കേഷന്‍ വര്‍ക്‌ഷോപ്പ് വിജയിച്ചിട്ടുണ്ടെന്ന് നമുക്ക് പറയാം.

മാഗ്‌നൈ്‌റ്റോ 1 എന്ന യൂട്യൂബ് ചാനലിലാണ് ആള്‍ട്ടോയുടെ കണ്ണുതള്ളിക്കുന്ന രൂപമാറ്റം കാണാന്‍ സാധിക്കുക. ഏകദേശം 10 മാസം മുമ്പാണ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവെക്കപ്പെട്ടതെങ്കിലും ഇത് ഇപ്പോഴും ശ്രദ്ധനേടുകയാണ്. 10 മാസം കൊണ്ട് 82000-ത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ നേടിയിരിക്കുന്നത്. മാരുതി ആള്‍ട്ടോയെ വിശദമായി നോക്കിയാല്‍ ലംബമായി സ്ഥാപിച്ചിരിക്കുന്ന രണ്ട് റൗണ്ട് ഹെഡ്ലാമ്പുകള്‍ സ്ഥാപിച്ചാണ് മുന്‍വശം പരിഷ്‌കരിച്ചിരിക്കുന്നത്.
മുന്‍വശത്ത് ലോഹത്തില്‍ തീര്‍ത്ത 'U' ആകൃതിയിലുള്ള ഗ്രേ കളറിലുള്ള സ്ട്രിപ്പും നല്‍കിയിരിക്കുന്നു. ഇത് റൗണ്ട് ഹെഡ്ലാമ്പുകള്‍ക്ക് ചുറ്റും കാണാം. താഴേക്ക് നീങ്ങുമ്പോള്‍, കാറിന്റെ ഫ്രണ്ട് ബമ്പറില്‍ ഫോഗ് ലാമ്പുകളും ഓരോ വശത്തും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉള്ള എയര്‍ ഡാമും ഉണ്ട്. സ്‌റ്റോക്ക് ലൈറ്റുകളുടെ സ്ഥാനത്ത് ആഫ്റ്റര്‍മാര്‍ക്കറ്റ് യൂണിറ്റുകള്‍ സ്ഥാനംപിടിച്ചിരിക്കുന്നു.

വശങ്ങിലേക്ക് നീങ്ങുമ്പോഴും ആള്‍ട്ടോയുടെ യാതൊരു സാമ്യതകളും കാണാന്‍ സാധിക്കില്ല. ഇവിടെ കാറിന്റെ രൂപം പൂര്‍ണമായും മാറ്റാന്‍ മോഡിഫിക്കേഷന്‍ ഷോറൂമുകാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. നാല് ഡോറുകളുള്ള കാര്‍ ടൂ ഡോര്‍ ആക്കി മാറ്റിയിട്ടുണ്ട്. ആള്‍ട്ടോയില്‍ നിന്ന് തന്നെയുള്ള ഡോര്‍ ഹാന്‍ഡില്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട് റോഡ്‌സ്റ്ററിന് സമാനമായി മോഡിഫൈഡ് ആള്‍ട്ടോയുടെ ഡോറിന് ചുറ്റും വൈറ്റ് സ്ട്രിപ്പുകള്‍ കാണാം.
കാറിന്റെ മൊഞ്ച് കൂട്ടാനായി 13 ഇഞ്ച് ആഫ്റ്റര്‍ മാര്‍ക്കറ്റ് ടയറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഒരു ചെറിയ ക്വാര്‍ട്ടര്‍ പാനല്‍, ചെറുതായി ചരിഞ്ഞ റൂഫ്, ആഫ്റ്റര്‍ മാര്‍ക്കറ്റ് ടെയില്‍ ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, റൂഫ് മൗണ്ടഡ് സ്പോയിലര്‍, നമ്പര്‍ പ്ലേറ്റ് ഏരിയ എന്നിവയാണ് പിറക് വശത്ത് കാണാന്‍ സാധിക്കുക. മൊത്തില്‍ എക്‌സ്റ്റീരിയര്‍ വൃത്താകൃതിയില്‍ മാറ്റി മോഡിഫിക്കേഷന്‍ ഏറ്റവും മികച്ചതാക്കാന്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ ശ്രമിച്ചിട്ടുണ്ട്.

എക്‌സ്റ്റീരിയറില്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ചെങ്കിലും ആള്‍ട്ടോയുടെ ഇന്റീരിയറില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടില്ല. ഡയമണ്ട് പാറ്റേണ്‍ സ്റ്റിച്ചിംഗിനൊപ്പം ലെതറെറ്റ് മെറ്റീരിയലില്‍ പൊതിഞ്ഞ ഡോര്‍ പാഡുകള്‍ ഉള്ള വളരെ ബേസികായ ഇന്റീരിയറാണ് ഈ കാറിനുള്ളത്. ലൈറ്റ് ബ്ലൂവും ബ്ലാക്കും കലര്‍ന്ന ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഇന്റീരിയര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആള്‍ട്ടോയുടെ അതേ ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ തന്നെ മോഡിഫൈഡ് കാറില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കസ്റ്റം സീറ്റ് കവറിനൊപ്പം ആഫ്റ്റര്‍മാര്‍ക്കറ്റ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ചേര്‍ത്തിട്ടുണ്ട്.
ആള്‍ട്ടോയുടെ എക്‌സ്റ്റീരിയര്‍ സ്മാര്‍ട്ട് റോഡ്സ്റ്റര്‍ കൂപ്പെയ്ക്ക് സമാനമാക്കി മാറ്റുന്നതില്‍ വലിയൊരു പരിധി വരെ മോഡിഫിക്കേഷന്‍ വര്‍ക്ക്‌ഷോപ്പുകാര്‍ വിജയിച്ചുവെന്ന് നമുക്ക് പറയാം. എന്നാല്‍ ഇന്റീയറിന്റെ കാര്യം അവര്‍ കാര്യമായി ഗൗനിച്ചിട്ടില്ല. പൊതുവേ ബജറ്റ് കാറുകള്‍ ഹൈ എന്‍ഡ് ലക്ഷ്വറി കാറുകളാക്കി രൂപമാറ്റം ചെയ്യുമ്പോള്‍ പൊതുവേ ആളുകള്‍ കസ്റ്റം കിറ്റുകളാണ് ഉപയോഗിക്കാറ്. എന്നാല്‍ സ്വന്തമായി നിര്‍മിച്ച പാനലുകളാണ് ഇവിടെ ആള്‍ട്ടോയുടെ മോഡിഫിക്കേഷന് വേണ്ടി ഉപയോഗപ്പെടുത്തിയിരക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ആള്‍ട്ടോ ഹാച്ച്ബാക്ക് സ്മാര്‍ട്ട് റോഡ്‌സ്റ്റര്‍ കൂപ്പെ ആക്കി മാറ്റാന്‍ എത്ര ദിവസമെടുത്തുവെന്നും എത്ര രൂപ ചെലവായി എന്നും യൂട്യൂബ് വീഡിയോയില്‍ പറയുന്നില്ല. ഏതായാലും ആള്‍ട്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കാറിനെ മാറ്റിയ വര്‍ക്‌ഷോപ്പിനെ അഭിനന്ദിച്ച് നിരധി കമന്റുകളാണ് ബോക്‌സില്‍ നിറയുന്നത്. മുമ്പും ഇത്തരത്തില്‍ സാധാരണ കാറുകള്‍ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാറുകള്‍ ആക്കി മാറ്റിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Click it and Unblock the Notifications








