ഇത് ഒരൊന്നൊന്നര മേക്കോവറായി പോയി; പിക്ക് അപ്പായി രൂപം മാറി ലോർഡ് ആൾട്ടോ
രണ്ട് ദശാബ്ദത്തിലേറെയായി, ഇന്ത്യയിലുടനീളമുള്ള എണ്ണമറ്റ ഓട്ടോമൊബൈൽ പ്രേമികളുടെ ഉറ്റ ചോയിസായി മാരുതി സുസുക്കി ആൾട്ടോ നിലകൊള്ളുന്നു. താങ്ങാനാവുന്ന വില, കുറഞ്ഞ പ്രവർത്തനച്ചെലവ്, പ്രശംസനീയമായ ഇന്ധനക്ഷമത എന്നിവയിലാണ് ആൾട്ടോയുടെ പ്രശസ്തി കുടികൊള്ളുന്നത്. എന്നാൽ കർശനമായ മലിനീകരണ നിയന്ത്രണങ്ങളുടെ വരവോടെ, ഐക്കണിക് ആൾട്ടോ പതിയെ ഇന്ത്യൻ വിപണിയിൽ നിന്ന് ഘട്ടംഘട്ടമായി പിൻവലിക്കപ്പെട്ടു.
പുതിയ പതിപ്പുകൾ എത്തിയെങ്കിലും OG മോഡലിന്റെ വിയോഗം പലരുടെയും ഹൃദയങ്ങളിൽ ഇത് ഒരു ശൂന്യത അവശേഷിപ്പിച്ചു. ഇന്നും ആൾട്ടോയുടെ പല പരിഷ്കരിച്ച മോഡലുകളും നമ്മുടെ നിരത്തുകളിൽ നാം കണ്ടിട്ടുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായി ഒരു ചെറുപ്പക്കാരൻ നടത്തിയ ആകർഷകമായ പരിവർത്തനത്തെ കുറിച്ചാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

പരമ്പരാഗത ആൾട്ടോയെ യൂട്ടിലിറ്റേറിയൻ പിക്ക്-അപ്പ് ട്രക്കാക്കി മാറ്റിയിട്ടുള്ള വീഡിയോ ഇൻറർനെറ്റിൽ തരംഗം സൃഷ്‌ടിക്കുകയാണ്. ഉത്തർപ്രദേശിലാണ് ഈ വളരെ കൗതുകകരമായ മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നത്. ആൾട്ടോയുടെ റിയർ പ്രൊഫൈലിൽ സമൂലമായ പുനർരൂപകൽപ്പനയാണ് ഈ പരിവർത്തനത്തിന്റെ പ്രധാന ആകർഷണം. ഒറിജിനൽ റിയർ സീറ്റ് ഏരിയ സൂക്ഷ്മമായി വൃത്തിയാക്കി.
ഫ്രണ്ട് ക്യാബിനിനു മുകളിൽ മാത്രം റൂഫ് നിലനിർത്തുന്ന തരത്തിലാണ് ഈ പരിഷ്കരണം. ദൃഢമായ ഇരുമ്പ് പാനൽ ഇപ്പോൾ ഈ പുതുതായി തയ്യാറാക്കിയ സെക്ഷനായി വേർതിരിക്കുന്നു, ഇത് ഒരു പിക്കപ്പ് ട്രക്കിന്റെ ഫംഗ്ഷനാലിറ്റി ഉറപ്പാക്കുന്നു. വാഹനത്തിന്റെ പിന്നിലെ ഏരിയയിലെ വിസിബിലിറ്റി മെച്ചപ്പെടുത്തുന്നതിനും, അതിന്റെ ഉപയോഗക്ഷമതയ്‌ക്കുമായി, ഗണ്യമായ ഒരു മിറർ വാഹനത്തിന്റെ ഉടമ സ്ഥാപിച്ചു.
പ്രായോഗികതയ്‌ക്ക് ഒരു മികച്ച കൂട്ടിച്ചേർക്കലായി ഇതിനെ കണക്കാക്കാം. പുതിയ മാറ്റങ്ങളോടൊപ്പം ഒറിജിനൽ ഫീച്ചറുകളുടെ ഈ സംയോജനം, പുനർനിർമ്മിച്ച രൂപമാണ് എങ്കിലും, ആൾട്ടോയുടെ സാരാംശം അഥവാ എസൻസ് അനിഷേധ്യമായി നിലനിർത്തുന്നു എന്ന് നിസംശയം പറയാം. ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ബമ്പറുകൾ, ഫ്രണ്ട് ഗ്രില്ല് എന്നിവയുൾപ്പെടെ ആൾട്ടോയുടെ പരിചിതമായ മുഖം യാതൊരു മാറ്റവുമില്ലാതെ തുടരുന്നത് ലോർഡ് ആൾട്ടോ ഫാൻസിന് ഒരു ആശ്വാസമാണ്.
മാത്രമല്ല, പവർട്രെയിൻ ബോഡിയിൽ വരുത്തിയ പുതുമയെ ഉൾക്കൊള്ളുന്നു; എഞ്ചിനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഈ പരിവർത്തനത്തിനായുള്ള ചെലവുകൾ എത്രയായി എന്ന് പുറത്തു വന്നിട്ടില്ല. പിക്ക്-അപ്പ് ട്രക്ക് ആൾട്ടോ ഇപ്പോൾ വെബ്ബിൽ ഒരു ചർച്ചാ വിഷയമായി ഉയർന്നുവന്നിട്ടുണ്ട് എന്നതിൽ സംശയമില്ല.
തീർച്ചയായും ഇത് വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ആദ്യ സംഭവം ഒന്നുമല്ല. ഇന്ത്യൻ നിരത്തുകളിൽ ഇതിനു മുമ്പ് വളരെ സിമ്പിൾ മുതൽ വമ്പൻ മോഡിഫിക്കേഷനുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ വിചിത്രമായ പരിഷ്‌ക്കരണം അതിന്റെ അൺകൺവെൻഷണൽ സമീപനത്തിന്റെയും വിഷ്വൽ അപ്പീലിന്റെയും സമന്വയത്തിന് വേറിട്ട് നിൽക്കുന്നു.
ഇത് ക്രിയേറ്റിവിറ്റിയുടെ വേറെ ഒരു തലമാണ് എങ്കിലും, ഇന്ത്യയിലെ നിയമങ്ങളുടെ നിയന്ത്രണങ്ങളും വാഹന പരിഷ്‌ക്കരണങ്ങളെ കർശനമായി നിയന്ത്രിക്കുന്നു എന്നത് ഓർക്കണം. നിയമം പാലിക്കാത്ത വാഹനങ്ങൾ പൊതുനിരത്തുകളിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ പിഴ ഈടാക്കാനും പിടിച്ചേടുക്കാനുമുള്ള സാധ്യതയുള്ളതുൾപ്പെടെ പ്രത്യാഘാതങ്ങൾ വളറെ വലുതായിരിക്കും എന്ന് ഞങ്ങൾ ഓർപ്പിക്കുന്നു.
കേരള എംവിഡിയുടെ എങ്ങാനും മുമ്പിൽ പെട്ടാൽ കാര്യം തീർന്നു എന്ന് തന്നെ പറയാം. ഇത്തരം മാറ്റങ്ങൾക്ക് വലിയ പിഴ തന്നെ അടക്കേണ്ടി വരും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നമ്മുടെ നിലവിലെ ഈ നിയമങ്ങളോട് രാജ്യത്ത് ഒരു കൂട്ടം വാഹന പ്രേമികൾ കടുത്ത എതിർപ്പ് രേഖപ്പെടുത്തുന്നുണ്ട് എങ്കിലും ഉടനെയൊന്നും ഇതിൽ വലിയ മാറ്റം ഉണ്ടാവും എന്ന പ്രതീക്ഷ നിലവിൽ ഞങ്ങൾക്കില്ല. പക്ഷേ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്.


Click it and Unblock the Notifications








