ജനപ്രിയ എസ്‌യുവി! Maruti Brezza -യുടെ പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
മാരുതി സുസുക്കി പുതിയ ബ്രെസ കോംപാക്ട് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കി. 7.99 ലക്ഷം മുതൽ 13.96 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. പുതിയ ബ്രെസ അതിന്റെ മുൻഗാമിയുടെ അതേ പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്നു, കൂടാതെ പുതുക്കിയതാണെങ്കിലും അതേ എഞ്ചിൻ വഹിക്കുന്നു.

എന്നിരുന്നാലും, ഇത് തികച്ചും പുതിയ ബോഡി ഷെല്ലുമായി വരുന്നു, കൂടാതെ ധാരാളം പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളുമുള്ള ഒരു പുതിയ ഇന്റീരിയറും ലഭിക്കുന്നു. നമുക്ക് രണ്ടും ഒന്ന് താരതമ്യം ചെയ്യാം, പഴയതും പുത്തനും തമ്മിലുള്ള വ്യത്യാസങ്ങൾ മാറ്റങ്ങളും കണ്ടെത്താം.

മാരുതി സുസുക്കി ബ്രെസ ന്യൂ vs ഓൾഡ്: എക്സ്റ്റീരയർ
സ്റ്റൈലിംഗിന്റെ കാര്യത്തിൽ, രണ്ട് മോഡലുകൾ തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ വ്യത്യാസങ്ങൾ മുന്നിലും പിന്നിലുമാണ്. മുമ്പത്തെപ്പോലെ, ഹെഡ്‌ലാമ്പും ഗ്രില്ല് അസംബ്ലിയും ഒരൊറ്റ എന്റിറ്റിയായി കാണപ്പെടുന്നു, എന്നാൽ പുതിയ കാറിന് കുറച്ച് കൂടുതൽ സങ്കീർണ്ണമായ ഡീറ്റെയിലിംഗുകൾ ഉണ്ട്.

ഡ്യുവൽ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾക്ക് പുതിയ രണ്ട്-പാർട്ട് എൽഇഡി ഡിആർഎൽ ലഭിക്കുന്നു, അതോടൊപ്പം ഇപ്പോൾ ഹെഡ്‌ലാമ്പ് അസംബ്ലിയിലേക്ക് നീണ്ടുനിൽക്കുന്ന ഗ്രില്ലിന് ക്രോമിന് പകരം പുതിയ ഗൺമെറ്റൽ ഫിനിഷ് ലഭിക്കുന്നു. വാഹനത്തിന്റെ നോസും പരന്നതും കൂടുതൽ അപ്പ്റൈറ്റുമാണ്.

ഫോഗ് ലാമ്പ് ഹൗസുകളുടെ വലിപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും, പുതിയ ബ്രെസയിലെ ഫ്രണ്ട് ബമ്പർ കൂടുതൽ ബീഫിയറും തിക്ക് ബ്ലാക്ക് ക്ലാഡിംഗും ഉൾക്കൊള്ളുന്നു. വശങ്ങളിൽ, വീൽ ആർച്ചുകളിലും ഡോറുകളിലും ബോഡി ക്ലാഡിംഗ് വളരെ കട്ടിയുള്ളതും കൂടുതൽ വ്യക്തവുമാണ്.

പിൻവശത്തെ ക്വാർട്ടർ ഗ്ലാസ് വലുതാണ്, പുതിയ സിൽവർ റൂഫ് റെയിലുകൾ, ഡ്യുവൽ-ടോൺ 16 ഇഞ്ച് അലോയികൾക്ക് പുതിയ ഡിസൈൻ എന്നിവയുമുണ്ട്.

പിൻഭാഗത്ത്, ബ്രെസയ്ക്ക് കൂടുതൽ വൃത്തിയുള്ളതും കൂടുതൽ സങ്കീർണ്ണവുമായ ഡിസൈൻ ലഭിക്കുന്നു. ലൈസൻസ് പ്ലേറ്റിന് മുകളിലുള്ള വലിയ ക്രോം ട്രിം ഒഴിവാക്കി, 'ബ്രെസ' ലെറ്ററിംഗ് ഇപ്പോൾ ടെയിൽഗേറ്റിന്റെ സർഫസിൽ നേരിട്ട് എഴുതിയിരിക്കുന്നു.

ഔട്ട്ഗോയിംഗ് മോഡലിന്റെ ചതുരാകൃതിയിലുള്ളതും സ്റ്റബ്ബിയുമായ ടെയിൽ ലാമ്പുകൾ Y-ആകൃതിയിലുള്ള എൽഇഡി ഘടകങ്ങളുള്ള സ്ലീക്കർ യൂണിറ്റുകൾക്ക് വഴിയൊരുക്കി. പിന്നിലെ ബമ്പറിനും കുറച്ചുകൂടി ഡീറ്റെയിലിംഗ് ലഭിക്കുന്നു.

മുന്നിലും പിന്നിലും ബമ്പറുകൾ, വീൽ ആർച്ചുകൾ, സൈഡ് ക്ലാഡിംഗ് എന്നിവയിൽ സവിശേഷമായ അലങ്കാരങ്ങൾ കൊണ്ടുവരുന്ന ടെറാസ്‌കേപ്പ്, മെട്രോസ്‌കേപ്പ് എന്നീ രണ്ട് പുതിയ ആക്‌സസറി പാക്കേജുകളും മാരുതി വാഗ്ദാനം ചെയ്യുന്നു. ടെറാസ്‌കേപ്പിന് പരുക്കൻ തീം വരുമ്പോൾ, മെട്രോസ്‌കേപ്പ് കൂടുതൽ അർബൻ ഏസ്തെറ്റിക്സ് അവതരിപ്പിക്കുന്നു.

മാരുതി സുസുക്കി ബ്രെസ ന്യൂ vs ഓൾഡ്: അളവുകൾ
3,995mm നീളവും 1,790mm വീതിയുമുള്ള പുതിയ ബ്രെസ അതിന്റെ മുൻഗാമികളിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും പുത്തൻ റൂഫ് റെയിലുകളുടെ അവതരണത്തോടെ 1,685 mm ഉയരം ലഭിച്ചതിനാൽ, പുതിയ ബ്രെസയ്ക്ക് ഔട്ട്ഗോയിംഗ് മോഡലിനേക്കാൾ 45 mm ഉയരമുണ്ട്. 2,500 mm വീൽബേസും മാറ്റമില്ലാതെ തുടരുന്നു.

മാരുതി സുസുക്കി ബ്രെസ ബ്രെസ ന്യൂ vs ഓൾഡ്: ഇന്റീരിയറും സവിശേഷതകളും
ന്യൂ ജെൻ ബ്രെസയുടെ ഇന്റീരിയറും പുതിയതാണ്. ഡാഷ്‌ബോർഡിന് പ്ലെയിൻ ഡിസൈനുള്ള പഴയ മോഡലിന്റെ ബ്ലാക്ക് ക്യാബിൻ തീം ഇതിൽ മാറ്റം വരുന്നു. പകരം, പുതിയ ബ്രെസ ഡാഷ്‌ബോർഡിനായി ഒരു പുതിയ ലേയേർഡ് ഡിസൈൻ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നു.

ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബ്രൗൺ ട്രീറ്റ്‌മെന്റാണ് ഇതിന് ലഭിക്കുന്നത്. അതോടൊപ്പം ഒന്നിലധികം ടെക്‌സ്‌ചറുകൾ, എസി വെന്റുകൾക്ക് ചുറ്റുമുള്ള സിൽവർ ആക്‌സന്റുകൾ, സെന്റർ കൺസോൾ, ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ഡോർ പാഡുകൾ എന്നിവയ്ക്കും മാറ്റങ്ങൾ ലഭിക്കുന്നു.

പുതിയ ബ്രെസയിലെ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ അതിന്റെ മുൻഗാമിയുടെ പോലെ ഡാഷ്‌ബോർഡിൽ സംയോജിപ്പിച്ച യൂണിറ്റിന് പകരം ഒരു ഫ്രീ-സ്റ്റാൻഡിംഗ് യൂണിറ്റാണ്. ഇത് ലൈൻ ഓഫ് സൈറ്റിൽ കൂടുതൽ മെച്ചമായിരിക്കുമെങ്കിലും, പുതിയ ബലേനോയിൽ നാം ശ്രദ്ധിച്ചതുപോലെ, മുന്നിലുള്ള റോഡിന്റെ വ്യൂവിനെ തടയുന്നു.

സ്‌ക്രീനിന്റെ വലിപ്പം തന്നെ 7.0 ഇഞ്ചിൽ നിന്ന് 9.0 ഇഞ്ചായി വർധിച്ചിട്ടുണ്ട്. ഇതിന് പുതിയ സ്വിച്ച് ഗിയർ, പുതിയ സ്റ്റിയറിംഗ് വീൽ, അപ്‌ഡേറ്റ് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ലഭിക്കുന്നു, ഇവയെല്ലാം ആകസ്മികമായി പുതിയ ബലെനോയുമായി ഷെയർ ചെയ്യപ്പെടുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ, ഔട്ട്‌ഗോയിംഗ് എസ്‌യുവിയേക്കാൾ ഒരു സുപ്രധാന ചുവടുവെപ്പാണ് പുതിയ ബ്രെസയിലുള്ളത്. മുൻനിര മോഡലുകൾക്ക് ഇപ്പോൾ മാരുതിയുടെ പുതിയ സ്മാർട്ട്പ്ലേ പ്രോ+ ഇൻഫോടെയിൻമെന്റ് സോഫ്റ്റ്‌വെയർ, അർകാമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), 360 ഡിഗ്രി ക്യാമറകൾ, വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ ഫീച്ചറുകൾ, ആറ് എയർബാഗുകൾ, ഏറ്റവും പ്രധാനമായി ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഒരു സൺറൂഫ് ലഭിക്കുന്നു. രാജ്യത്ത് മാരുതി കാറുകളിൽ ഈ ഫീച്ചർ ആദ്യമായിട്ടാണ് എത്തുന്നത്.

മാരുതി സുസുക്കി ബ്രെസ ന്യൂ vs ഓൾഡ്: പവർട്രെയിൻ
ബോഡിയിലേക്കുള്ള എല്ലാ പ്രധാന അപ്‌ഗ്രേഡുകളോടെ താരതമ്യപ്പെടുത്തുമ്പോൾ ഹുഡിനടിയിൽ മാറ്റങ്ങൾ കുറവാണ്. 103 bhp കരുത്തും 137 Nm torque ഉം ഉത്പാദിപ്പിക്കുന്ന, 1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പുതുക്കിയ K15C വേഷത്തിലാണ് ന്യൂ ജെൻ ബ്രെസ വഹിക്കുന്നത്.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അതേപടി നിലനിൽക്കുമ്പോൾ, ബ്രെസയ്ക്ക് ഇപ്പോൾ പാഡിൽ ഷിഫ്റ്ററുകളുള്ള ഒരു പുതിയ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്നു, ഔട്ട്‌ഗോയിംഗ് മോഡലിൽ നിന്ന് ഔഡേറ്റഡ് ഫോർ സ്പീഡ് യൂണിറ്റിനെ ഇത് മാറ്റിസ്ഥാപിക്കുന്നു.

മറ്റൊരു വ്യത്യാസം എന്തെന്നാൽ, ഔട്ട്‌ഗോയിംഗ് ബ്രെസയ്ക്ക് മൈൽഡ്-ഹൈബ്രിഡ് ടെക്‌നോളജി ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രം നൽകിയിരുന്നെങ്കിലും, ബ്രെസയുടെ എല്ലാ പതിപ്പുകളിലും ഇത് ഇപ്പോൾ സ്റ്റാൻഡേർഡ് ആണ്.

ഇത് മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്ക് കാരണമാവുന്നു. മാനുവൽ പതിപ്പുകൾക്ക് ലിറ്ററിന് 20.15 കിലോമീറ്ററും (മുൻ മോഡലിൽ 17.03kpl-ൽ നിന്ന്), ഓട്ടോമാറ്റിക് പതിപ്പുകൾക്ക് ലിറ്ററിന് 19.80 കിലോമീറ്ററും (ഓൾഡ് മോഡലിൽ 18.76kpl-ൽ നിന്ന്) മൈലേജ് ലഭിക്കുന്നു.


Click it and Unblock the Notifications








