ഇതൊക്കെ മാരുതിയെ കൊണ്ടേ പറ്റു, 7 ലക്ഷം കിലോമീറ്റർ ഓടിയ സിയാസ് കണ്ടോ

5 ലക്ഷവും 10 ലക്ഷം കിലോമീറ്റർ ഓടിയ ഇന്നോവയും ക്വാളീസും ഒക്കെ നമ്മൾ കാണാറുണ്ട്, എന്നാൽ ഇപ്പോൾ താരമായിരിക്കുന്നത് മാരുതി സുസുക്കിയുടെ ഇഷ്ടസെഡാനായ സിയാസാണ്. സെഡാൻ സെഗ്മെൻ്റിൽ സിയാസിൻ്റെ എതിരാളികളെ ആദ്യം നോക്കിയാൽ ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്‌കോഡ സ്ലാവിയ എന്നിവരൊക്കെയാണ്. 2015 മോഡൽ ഒരു മാരുതി സുസുക്കി സിയാസ് ഏഴ് ലക്ഷം കിലോമീറ്റർ പൂർത്തിയാക്കിയിരിക്കുകയാണ്. കൺവാൽപ്രീത് സിംഗ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുളളതാണ് ഈ വാഹനം. സെക്കൻഡ് ഹാൻ്റ് മാർക്കറ്റിൽ മാരുതിയുടെ വാഹനങ്ങൾക്ക് പ്രത്യേക ഡിമാൻ്റുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അതിൽ തന്നെ ഡീസൽ മോഡലുകൾക്കാണ് ആവശ്യക്കാരേറെ.

കൺവാൽപ്രീത് സിംഗിൻ്റെ കൈവശമുളളത് ഡീസൽ മോഡലാണ്. അദ്ദേഹം വളരെ യാത്രാപ്രിയനാണ് എന്ന കാര്യം പെട്ടെന്ന് മനസിലാകും. മാരുതി സുസുക്കി സിയാസിനെ സംബന്ധിച്ചിടത്തോളം കുറച്ച് കാലമായി അപ്ഡേറ്റുകളൊന്നും വരുന്നില്ല. മാരുതി സുസുക്കി 2019 ൽ ഡീസൽ എഞ്ചിനുകളുടെ ഉത്പാദനം പൂർണ്ണമായും നിർത്തിയതോടെ. ഡീസൽ ട്രിമ്മിൽ ഒരു കാറിൻ്റെ മോഡലും വിപണിയിൽ എത്തിച്ചിട്ടില്ല.

7

ഡീസൽ മോഡലിൻ്റെ പവർട്രെയിനിലേക്ക് നോക്കിയാൽ 1.2 ലിറ്റർ എഞ്ചിനാണ് ലഭിക്കുന്നത് ഇത് 90 PS ഉം 200 Nm പീക്ക് പവറും ടോർക്കും പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. വാഹനം ഇറങ്ങിയ സമയത്ത് 7.24 ലക്ഷം മുതൽ 10.52 ലക്ഷം രൂപ വരെയായിരുന്നു എക്‌സ് ഷോറൂം വില. എന്നാൽ ഇപ്പോൾ പെട്രോൾ മോഡലിന് 9.40 ലക്ഷം മുതൽ 12.45 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.

15 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയ് വീലുകളാണ് സിയാസിൽ ലഭിക്കുന്നത്. വലിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ പിന്നഴകിന് ചന്തം ചാര്‍ത്തും. പരിഷ്‌കരിച്ച പിന്‍ ബമ്പറിന് ഇരുവശത്തും റിഫ്ളക്ടറുകളുണ്ട്. സീറ്റ് അപ്ഹോള്‍സ്റ്ററി, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, നടുവിലായുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ സ്‌ക്രീന്‍, 2 DIN ഓഡിയോ സംവിധാനം, ടാക്കോമീറ്റര്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട് സിയാസിൽ.

7

മാരുതി സുസുക്കിയുടെ മറ്റ് വിശേഷങ്ങളിലേക്ക് വന്നാൽ സിയാസ് പോലെ തന്നെ ഫാമിലി കാറാണ് ഡിസയർ. മുഖം മിനുക്കുക മാത്രമല്ല മൊത്തത്തിൽ തച്ചുടച്ച് വാർത്ത് തന്നെയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങി വമ്പന്‍ ഹിറ്റായി മാറിയ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള കാറാണെങ്കിലും കാണാന്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഡിസൈന്‍ വശം മൊത്തത്തില്‍ ഉടച്ച് വാര്‍ത്തിട്ടുണ്ടെങ്കിലും രണ്ടിന്റെയും ഹൃദയം ഒന്നാണ്.

മാരുതി സ്വിഫ്റ്റിലൂടെ അരങ്ങേറിയ പുതിയ 1.2 ലിറ്റര്‍ Z സീരീസ് 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഡിസയറിനും തുടിപ്പേകുന്നത്. 82 bhp പവറും 112 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും. സ്വിഫ്റ്റില്‍ നിന്ന് വ്യത്യസ്തമായി ഡിസയറിന്റെ പെട്രോള്‍ പതിപ്പിനൊപ്പം തന്നെ സിഎന്‍ജി പതിപ്പും ലോഞ്ച് ചെയ്യും.

7

സ്വിഫ്റ്റ് പെട്രോള്‍ പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷമായിരുന്നു സിഎന്‍ജി വേരിയന്റുകള്‍ വിപണിയില്‍ എത്തിയിരുന്നത്. ഡിസയര്‍ സിഎന്‍ജി മോഡില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ മൈലേജ് പുതിയ ഡിസയര്‍ വാഗ്ദാനം ചെയ്യുമെന്നാണ് മാരുതിപറയുന്നത്. സെഡാന്റെ പെട്രോള്‍ വേരിയന്റുകള്‍ കുറഞ്ഞത് ലിറ്ററിന് 24.97 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. മുന്‍ തലമുറ ഡിസയറുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൈലേജ് രണ്ട് കിലോമീറ്റര്‍ കൂടി.

ലിറ്ററിന് 25 കിലോമീറ്ററാണ് എഎംടി വേരിയന്റുകളുടെ മൈലേജ് പറയുന്നത്. ഡിസയര്‍ സിഎന്‍ജി നിലവില്‍ 31 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. പുത്തന്‍ അവതാരത്തില്‍ മൈലേജ് രണ്ട് കിലോമീറ്റര്‍ വര്‍ധിച്ച് കിലോഗ്രാമിന് 33.73 കിലോമീറ്ററായി. ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകള്‍ക്കും ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX മൗണ്ടുകള്‍ എന്നിവയാണ് ന്യൂജെന്‍ ഡിസയറിലെ സേഫ്റ്റി ഫീച്ചറുകള്‍.

Image Courtesy: Kanwalpreet Singh Benipal/Facebook

More from DriveSpark

Article Published On: Wednesday, November 6, 2024, 14:37 [IST]
English summary
Maruti ciaz owner completed 7 lakh kilometers in his sedan images goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X