കാറോടിക്കുമ്പോള്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാറില്ലേ? ഈ വീഡിയോ നിങ്ങളുടെ കണ്ണുതുറപ്പിക്കും!

ലോകത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. എത്രജീവനുകള്‍ നിരത്തില്‍ പൊലിഞ്ഞാലും ഗതാഗത നിയമങ്ങള്‍ തെറ്റിക്കാനുള്ളതാണെന്ന മാനസികാവസ്ഥയുള്ളവര്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. നമ്മള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉറപ്പായും ധരിച്ചിരിക്കേണ്ട ഒന്നാണ് സീറ്റ്‌ബെല്‍റ്റ്. പ്രമുഖ വ്യവസായിയായ സൈറസ് മിസ്ത്രിയുടെ അപകട മരണത്തിന് പിന്നാലെ സര്‍ക്കാര്‍ പിന്‍സീറ്റിലടക്കം സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരുന്നു.

എങ്കിലും സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന പ്രവണതക്ക് ഇന്നും കുറവില്ല. കാര്‍ യാത്രയില്‍ സീറ്റ്‌ബെല്‍റ്റിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് സൂചിപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഒഡീഷയില്‍ ഉണ്ടായി. മാരുതി സുസുക്കി ഡിസയര്‍ കാര്‍ ഉള്‍പ്പെട്ട അപകടം സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം നമ്മോട് വിളിച്ചോതുന്നു. ഇന്ന് വിപണിയില്‍ എത്തുന്ന പല കാറുകളിലും 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ് സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്.

maruti dzire crash

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാന്‍ കാറാണ് മാരുതി ഡിസയര്‍. സ്വകാര്യ വ്യക്തികള്‍ക്കൊപ്പം ടാക്‌സിക്കാര്‍ക്കും പ്രിയപ്പെട്ട ഒരു വാഹനമാണ് ഡിസയര്‍. എന്നാല്‍ മറ്റ് പല മാരുതി മോഡലുകളെയും പോലെ ക്രാഷ് ടെസ്റ്റില്‍ വമ്പന്‍ പരാജയമാണ് ഈ കാറും. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തദ്ദേശീയ ക്രാഷ് ടെസ്റ്റിന് തുടക്കം കുറിച്ചതിനാല്‍ മാരുതി തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സുരക്ഷ കൂട്ടാനൊരുങ്ങുകയാണ്.

എത്ര ഉയര്‍ന്ന സുരക്ഷ റേറ്റിംഗുള്ള കാര്‍ ആണെങ്കില്‍ കൂടി സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അതിന്റെയൊന്നും ഗുണമില്ലെന്ന സത്യം കൂടി നാം മനസ്സിലാക്കണം. സീറ്റ്‌ബെല്‍റ്റ് ഇട്ടിട്ടില്ലെങ്കില്‍ യഥാസമയത്ത് എയര്‍ബാഗ് പോലും പ്രവര്‍ത്തനക്ഷമമാകില്ലെന്ന് ഓര്‍ക്കണം. ഡിസയര്‍ കാറിന്റെ അപകടത്തിന്റെ രൂക്ഷത നിഖില്‍ റാണയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ നമുക്ക് ദൃശ്യമാകും.

maruti dzire crash

ഒഡീഷയിലെ ദേവ്ഗര്‍ ജില്ലയില്‍ നിന്നാണ് ദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം നാലുപേരായിരുന്നു ഹൈവേയിലൂടെ സഞ്ചരിച്ചിരുന്നു മാരുതി ഡിസയര്‍ കാറില്‍ ഉണ്ടായിരുന്നത്. പെട്ടെന്ന് എന്തോ കാരണത്താല്‍ ഡ്രൈവര്‍ക്ക് വണ്ടി നിര്‍ത്തേണ്ടി വന്നു. ഡിസയറിന്റെ തൊട്ടുപിറകില്‍ തന്നെ ഒരു ട്രക്ക് വരുന്നുണ്ടായിരുന്നു. കാര്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ അമിതവേഗതയില്‍ വന്ന ട്രക്ക് ചവിട്ടിനിര്‍ത്താന്‍ ഡ്രൈവര്‍ക്ക് സാധിക്കാതെ വന്നു. അതോടെ ട്രക്ക് ഡിസയര്‍ കാറിന്റെ പിറകില്‍ വന്നിടിച്ചു.

ദൗര്‍ഭാഗ്യമെന്ന് പറയട്ടെ മുന്നിലുണ്ടായിരുന്ന ഡ്രൈവറും സഹയാത്രികനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രണ്ടുപേരും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം. അതാണ് ഇരുവരുടെയും ജീവന്‍ കവരാന്‍ കാരണമായത്. അപകടത്തില്‍ കാറിന്റെ പിന്‍ഭാഗം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്.

maruti dzire crash

കാറിന്റെ ബൂട്ട്‌സ്‌പെയ്‌സ് എവിടെയെന്ന് കാണാന്‍ പോലും സാധിക്കുന്നില്ല. അതിനൊപ്പം കാറിന്റെ വശങ്ങളിലും വലിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ ലക്ഷക്കണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുന്നത്. ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ പൊലിയുന്നവരുടെ എണ്ണവും ശാരീരികമായി അവശത അനുഭവിക്കുന്നവരുടെ എണ്ണവും ഇന്ത്യയില്‍ വളരെ വലുതാണ്.

നിരവധി റോഡപകട മരണങ്ങള്‍ക്കും ലക്ഷക്കണക്കിന് ആളുകളെ ജീവിതകാലം മൊത്തം കിടപ്പിലാക്കുന്ന തരത്തിലുളള ഗുരുതരമായ പരിക്കേല്‍ക്കുന്നതിനും കാരണമാകുന്ന ഒത്തിരി അപകടങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ആഗോള വാഹന ശേഖരത്തിന്റെ ഒരു ശതമാനം മാത്രമാണ് രാജ്യത്തുള്ളതെങ്കിലും റോഡപകടങ്ങളിലെ ആഗോള മരണങ്ങളില്‍ 11 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ഡ്രൈവര്‍മാര്‍ ഗതാഗതനിയമങ്ങള്‍ പാലിക്കാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.

നിയമങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് റോഡ് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ നമ്മള്‍ കുറച്ച് കൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഓരോ പൗരനും താന്‍ ഗതാഗത നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നമ്മുടെ റോഡുകളില്‍ ഇനി രക്തം ചിന്താതിരിക്കൂ. അതിനാല്‍ ഈ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാനായി ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാരാകാന്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കാന്‍ ശ്രമിക്കണം. സമൂഹ നന്മക്ക് വേണ്ടിയാണ് അധികാരികള്‍ ഓരോ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് മനസ്സിലാക്കി അവ പാലിക്കാന്‍ ശ്രമിക്കാം.

More from DriveSpark

Article Published On: Friday, September 1, 2023, 18:30 [IST]
English summary
Maruti dzire involved crash reveals importance of wearing seatbelt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X