വീണിതല്ലോ കിടക്കുന്ന ഹാർലി; സിഗ്നൽ തെറ്റിക്കുന്നവർ ഇതു കാണുക; വീഡിയോ വൈറൽ
രാജ്യത്തെ റോഡുകളിൽ അപകടങ്ങൾ സംഭവിക്കുന്നത് റോഡിൻ്റെ അശാസ്ത്രീയ നിർമാണം കൊണ്ട് മാത്രമല്ല ജനങ്ങൾ റോഡ് നിയമങ്ങൾ പാലിക്കുന്നില്ല എന്നത് കൊണ്ട് കൂടിയാണ്. നല്ല റോഡുകൾ നിർമിച്ചാൽ ആരായാലും പറയും ഇവിടെ അപകടം കൂടും എന്ന്. ഗട്ടറുകളില്ലാത്ത റോഡായത് കൊണ്ട് ഡ്രൈവർമാർ നല്ല വേഗതയിലായിരിക്കും വരുന്നത്. ഇതിനേക്കാൾ പ്രധാനപ്പെട്ട കാര്യം സിഗ്നലുകൾ പാലിക്കുക എന്നതാണ്. ഇത് പാലിക്കാത്ത ഒരു ഹാർലി ഡേവിഡ്സൺ റൈഡറിന് സംഭവിച്ചത് അറിയാൻ തുടർന്ന് വായിക്കുക.
ഒരു സിഗ്നലിൽ തെറ്റായ ദിശയിലൂടെ വന്ന് പ്രധാന വഴിയിലേക്ക് കയറിയതാണ് ബൈക്ക് റൈഡർ. ശരിയായ സിഗ്നൽ പാലിച്ച് വന്നുകൊണ്ടിരുന്ന എർട്ടിഗയുടെ മുന്നിലേക്കാണ് ബൈക്ക് റൈഡർ എത്തിയത്, എർട്ടിഗ ബ്രേക്ക് ചെയ്തെങ്കിലും റൈഡറിനെ ഇടിച്ചു. താഴെ വീണു എങ്കിലും റൈഡിങ്ങ് ഗിയർ ധരിച്ചിരുന്നത് കൊണ്ട് ഗുരുതര പരിക്ക് സംഭവിച്ചില്ല.

ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ ആളുകൾ പലപ്പോഴും ശ്രദ്ധിക്കാത്തത് ഇന്ത്യയിലെ മിക്ക അപകടങ്ങളും റോഡ് ക്രോസ് ചെയ്യുമ്പോഴാണ്. ജംഗ്ഷനുകളിൽ കടക്കുന്നതിന് മുമ്പ് വേഗത കുറയ്ക്കുകയും രണ്ട് വഴികളും നോക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ട്രാഫിക്ക് ലൈറ്റ് പച്ചയാണെങ്കിലും, മറുവശത്ത് നിന്ന് ആരും വരുന്നില്ലെന്നും അപകടമുണ്ടാകാനുളള സാധ്യത കുറവാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ വാഹനം മുന്നോട്ട് നീക്കാവു.
റോഡിന്റെ തെറ്റായ വശം ഉപയോഗിക്കുന്നത് സമയവും ഇന്ധനവും ലാഭിക്കാനുള്ള ഒരു മാർഗമായി തോന്നിയേക്കാം, പക്ഷേ അത് വളരെ അപകടകരമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ, നഗരങ്ങളും ഗ്രാമങ്ങളും പോലുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൂടെ പോകുമ്പോൾ വേഗത കുറയ്ക്കാൻ ആണ് ശുപാർശ ചെയ്യുന്നത്. സീബ്രാ ക്രോസിങ്ങിൽ ആളുകൾ ഉണ്ടായിരിന്നിട്ടും ചിലർ വാഹനങ്ങൾ വശങ്ങളിലൂടെ പോകുന്ന പ്രവണത കാണാറുണ്ട്.

ഇന്ത്യയിലെ ദേശീയ പാതകൾ എല്ലാം വൻതോതിലുളള നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പല പുതിയ പ്രദേശങ്ങളിലുടേയും ദേശീയ പാതകൾ കടന്നുപോകുന്നുണ്ട്. അത് കൊണ്ട് ഹൈവേയിലൂടെയുളള യാത്രക്കാരുടെ അത്ര തന്നെ വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൈവേയിൽ യാത്ര ചെയ്യുന്ന പലർക്കും റോഡിന്റെ നിയമങ്ങൾ മനസ്സിലായിട്ടില്ല എന്നതാണ് മറ്റൊരു സത്യം.
പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്.
ഹൈവേകളിലൂടെ സഞ്ചരിക്കേണ്ട അവശ്യം വന്നാൽ ഓൺലൈനിൽ നിന്ന് ചില സിഗ്നലുകൾ നോക്കി മനസിലാക്കിയതിന് ശേഷം മാത്രമേ പോകാവു. നമ്മളുടെ ഒരു അബദ്ധം കൊണ്ട് കൂടെ യാത്ര ചെയ്യുന്നവരുടെ ജീവൻ കൂടി നഷ്ടപ്പെടാതിരിക്കട്ടെ. കേന്ദ്ര ഹൈവേ അതോറിറ്റി നിയമങ്ങളും ചിഹ്നങ്ങളും മനസിലാക്കി തരുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകടം കൂടുതലായിരിക്കും.

വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും വേണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. ഭാരവാഹനങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണം വിടുന്നത് എന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. എല്ലാവരും പറയുന്നതാണ് നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്ന വ്യക്തി മര്യാദയ്ക്ക് അല്ല വാഹനം ഓടിക്കുന്നതെങ്കിൽ വല്ല കാര്യമുണ്ടോ എന്ന്. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.നമ്മൾ ശ്രദ്ധിക്കാനുളളതും സൂക്ഷിക്കാനുളളതും ചെയ്യുക.അതാണ് വേണ്ടത്.


Click it and Unblock the Notifications








