അപ്പ്ഡേറ്റുകളുടേയും മാറ്റങ്ങളുടേയും മികവ് എത്രത്തോളം? Maruti Ertiga ന്യൂ ജെൻ vs ഓൾഡ്
എർട്ടിഗയ്ക്ക് രാജ്യത്ത് ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് മാരുതി സുസുക്കി. എംപിവിയുടെ പുതിയ മോഡൽ അല്പം മെച്ചപ്പെട്ട രൂപകൽപ്പനയും കുറച്ച് പുതിയ സവിശേഷതകളും പുതിയ ജെൻ K -സീരീസ് എഞ്ചിനുമായാണ് വരുന്നത്.

വാഹനത്തിന്റെ മുൻ പതിപ്പിനെ അപേക്ഷിച്ച്, പുതിയത് കൂടുതൽ ശക്തവും ഇന്ധനക്ഷമതയുള്ളതുമാണ്. പുതിയ 2022 മാരുതി എർട്ടിഗയുടെ വില 8.35 ലക്ഷം രൂപയിൽ തുടങ്ങി 12.79 ലക്ഷം രൂപ വരെ ഉയരുന്നു.

വാഹനത്തിന്റെ ഓട്ടോമാറ്റിക് വേരിയന്റുകൾ 10.99 ലക്ഷം മുതൽ 12.79 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭ്യമാവുമ്പോൾ, CNG മോഡലുകളുടെ എക്സ്-ഷോറൂം വില 10.44 ലക്ഷം മുതൽ 11.54 ലക്ഷം രൂപ വരെയാണ്. പുതിയ മാരുതി എർട്ടിഗയും പഴയതും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

ന്യൂ-ജെൻ K സീരീസ് എഞ്ചിൻ
"മെച്ചപ്പെട്ട NVH (നോയിസ്, വൈബ്രേഷൻ, ഹാർഷ്നെസ്) കൂടാതെ കുറഞ്ഞ എമിഷൻ എന്നിവയ്‌ക്കൊപ്പം "ഒരു റിഫൈൻഡ് ഡ്രൈവിംഗ് എക്സ്പീരിയൻസ്" വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന അടുത്ത തലമുറ 1.5 ലിറ്റർ പെട്രോൾ എഞ്ചിന്റെ രൂപത്തിലാണ് 2022 മോഡലിന്റെ പ്രധാന അപ്‌ഡേറ്റ് വരുന്നത്.

പുതിയ ഡ്യുവൽജെറ്റ് ഗ്യാസോലിൻ യൂണിറ്റിന് ഒരു സിലിണ്ടറിന് രണ്ട് ഇൻജക്ടറുകൾ ലഭിക്കുന്നു, ഇത് ഫ്യുവൽ ഇഞ്ചക്ഷനിൽ കൂടുതൽ കൺട്രോൾ നൽകുന്നു. ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഇതിനൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ പെട്രോൾ എഞ്ചിൻ 6,000 rpm -ൽ 103 bhp പവറും 4,400 rpm -ൽ 136.8 Nm torque ഉം പുറപ്പെടുവിക്കുന്നു.

പുതിയ മാരുതി എർട്ടിഗ 2022 -ൽ 1.5 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനും ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. പെട്രോൾ മോഡിൽ പ്രവർത്തിക്കുമ്പോൾ 100 bhp പവറും 136 Nm torque ഉം സൃഷ്ടിക്കുമ്പോൾ സിഎൻജി മോഡിൽ പ്രവർത്തിക്കുമ്പോൾ 87 bhp കരുത്തും 121.5 Nm torque ഉം എംപിവി നൽകുന്നു.

പുതിയ ഓട്ടോമാറ്റിക് ഗിയർബോക്സ്
പുതിയ എർട്ടിഗയുടെ എല്ലാ വകഭേദങ്ങളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലാണ് വരുന്നത്. പഴയ നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാറ്റി പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് പാഡിൽഷിഫ്റ്ററുകളുമായി വരുന്നു.

ഉയർന്ന മൈലേജ്
പഴയ പതിപ്പിനെ അപേക്ഷിച്ച്, പുതിയ 2022 മാരുതി എർട്ടിഗ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ മാനുവൽ വേരിയന്റുകൾ ലിറ്ററിന് 20.51 കിലോമീറ്റർ വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

അതേസമയം ഓട്ടോമാറ്റിക് മോഡലുകൾ ലിറ്ററിന് 20.30 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. അതേ സമയം പുതിയ മാരുതി എർട്ടിഗ സിഎൻജി കിലോഗ്രാമിന് 26.11 കിലോമീറ്റർ നൽകുമെന്ന് അവകാശപ്പെടുന്നു.

ചെറിയ ഡിസൈൻ മാറ്റങ്ങൾ
എംപിവിയിൽ സൂക്ഷ്മമായ സൗന്ദര്യവർധക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 'വിംഗ്ഡ്' ക്രോം ട്രിമ്മുകളുള്ള പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ല്, പുതിയ ഡ്യുവൽ-ടോൺ അലോയി വീലുകൾ, ക്രോം ഗാർണിഷോടുകൂടിയ ടെയിൽഗേറ്റ് എന്നിവയാണ് പുതുക്കിയ മോഡലിന്റെ സവിശേഷതകൾ.

2 പുതിയ നിറങ്ങൾ
എർട്ടിഗയുടെ പുതുക്കിയ മോഡൽ ലൈനപ്പ് ഡിഗ്നിറ്റി ബ്രൗൺ, സ്‌പ്ലെൻഡിഡ് സിൽവർ എന്നീ രണ്ട് പുതിയ കളർ സ്കീമുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രീമിയം ഇന്റീരിയർ
പുതിയ മെറ്റാലിക് ടീക്ക് വുഡൻ ഫിനിഷും ഡ്യുവൽ-ടോൺ സീറ്റ് ഫാബ്രിക്കോടുകൂടിയ സ്‌കൽപ്‌റ്റഡ് ഡാഷ്‌ബോർഡും ഉപയോഗിച്ച് മാരുതി വാഹനത്തിന്റെ ഇന്റീരിയർ പരിഷ്‌ക്കരിച്ചിരിക്കുന്നു.

ഓൺബോർഡ് വോയ്‌സ് അസിസ്റ്റന്റും ("ഹായ് സുസുക്കി" കമാൻഡ് ഉപയോഗിച്ച് സജീവമാക്കാവുന്നത്) സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് പുതിയ സ്മാർട്ട്‌പ്ലേ പ്രോ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് എംപിവിക്ക് ലഭിക്കുന്നത്.

വാഹനത്തിന്റെ സേഫ്റ്റിക്കും സെക്ക്യൂരിറ്റിക്കുമായി 40-ലധികം സവിശേഷതകൾ, സ്റ്റാറ്റസ് അലേർട്ടുകൾ, ട്രിപ്പുകൾ & ഡ്രൈവിംഗ് ബിഹേവ്യറുകൾ, റിമോർട്ട് ഓപ്പറേഷനുകൾ എന്നിവ ഇൻ-ബിൽറ്റ് സുസുക്കി കണക്ട് വാഗ്ദാനം ചെയ്യുന്നു.

സുസുക്കി കണക്ട് വഴി അനുയോജ്യമായ സ്മാർട്ട് വാച്ച്, വോയ്‌സ് കണക്റ്റിവിറ്റി എന്നിവയിലൂടെ പുതിയ മോഡൽ റിമോർട്ടായി ആക്‌സസ് ചെയ്യാൻ കഴിയും. ഫോളോ മി ഹോം ഫംഗ്ഷനാലിറ്റിയുള്ള ഓട്ടോ ഹെഡ്‌ലാമ്പുകൾ, ആന്റി പിഞ്ച് ഉള്ള ഡ്രൈവർ സൈഡ് ഓട്ടോ വിൻഡോ, ക്രൂയിസ് കൺട്രോൾ, റിട്രാക്റ്റബിൾ കീ-ഓപ്പറേറ്റഡ് ORVM -കൾ എന്നിവയും മറ്റ് പലതും ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

കൂടുതൽ സുരക്ഷാ സവിശേഷതകൾ
നാല് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവയാണ് പുതിയ എർട്ടിഗയിൽ മാരുതി സുസുക്കി സജ്ജീകരിച്ചിരിക്കുന്നത്.

ഇതിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ പിൻ പാർക്കിംഗ് സെൻസറുകൾ, EBD, ബ്രേക്ക് അസിസ്റ്റ് ഉള്ള ABS, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം, രണ്ടാം നിര ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ്, ഡ്രൈവർ, കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications