Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ഇന്ത്യന്‍ വിപണിയില്‍ അതിവേഗം വളരുന്ന ഒരു മേഖലയാണ് വാഹന വിപണി. ഇന്ത്യന്‍ വിപണിയില്‍, ഈ വര്‍ഷം ധാരാളം പുതിയ കാറുകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

രാജ്യത്തെ ഒട്ടുമിക്ക കാര്‍ നിര്‍മാതാക്കള്‍ക്കും പുതിയ മോഡലുകള്‍ ഉണ്ട്, അതില്‍ കുറച്ച് പുതിയ കാറുകളും നിലവിലുള്ള മോഡലുകളുടെ അപ്ഡേറ്റ് ചെയ്ത പതിപ്പുകളും ഉള്‍പ്പെടുകയും ചെയ്യുന്നു. 2022 മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാഹനങ്ങളുടെ വിവരങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ടൊയോട്ട ഹൈലക്‌സ്

ഈ വര്‍ഷം ജനുവരിയില്‍ ടൊയോട്ട ഔദ്യോഗികമായി ഇന്ത്യയില്‍ ഹൈലക്‌സ് അനാവരണം ചെയ്തു, പിക്കപ്പ് ട്രക്കിന്റെ വില വെളിപ്പെടുത്തല്‍ മാര്‍ച്ചില്‍ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ഈ വരാനിരിക്കുന്ന ടൊയോട്ട ഹൈലക്സിന് 2.8 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ കരുത്തേകും. ഈ യൂണിറ്റ് 204 bhp കരുത്തും 500 Nm ടോര്‍ക്കും (MT വേരിയന്റുകളില്‍ 420 Nm) വാഗ്ദാനം ചെയ്യുന്നു.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ഓഫ്റോഡ് കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് കുറഞ്ഞ അനുപാതത്തിലുള്ള ട്രാന്‍സ്ഫര്‍ കേസും ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറന്‍ഷ്യലുകളും (മുന്നിലും പിന്നിലും) ഒരു 4WD സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യും.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

മാരുതി എര്‍ട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ്

മാരുതി സുസുക്കി ഇന്ത്യയില്‍ എര്‍ട്ടിഗ എംപിവിയെ ഒരു ചെറിയ ഫെയ്‌സ്‌ലിഫ്റ്റ് ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാന്‍ പദ്ധതിയിടുന്നു, കൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത എര്‍ട്ടിഗ മാര്‍ച്ചില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, സ്‌റ്റൈലിംഗ് അപ്ഡേറ്റ് എക്സ്റ്റീരിയറില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലിലേക്ക് പരിമിതപ്പെടുത്തും, കൂടാതെ ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങളൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ചില അധിക സാങ്കേതികവിദ്യയും ഉപകരണങ്ങളും വാഗ്ദാനം ചെയ്‌തേക്കാം, എന്നാല്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ (105 bhp /138 Nm) മാറ്റമില്ലാതെ തുടരും (CNG ഓപ്ഷനും ഓഫര്‍ ചെയ്യുന്നത് തുടരും).

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ്

എംജി ഇന്ത്യ മാര്‍ച്ച് രണ്ടാം വാരത്തില്‍ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ZS ഇവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്ഡേറ്റ് ചെയ്ത ഇലക്ട്രിക് എസ്‌യുവിക്ക് പവര്‍ നല്‍കുന്ന ഒരു വലിയ ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കും.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ഔട്ട്ഗോയിംഗ് പതിപ്പിലെ 44.5 kWh യൂണിറ്റിന് പകരം 51 kWh ബാറ്ററി പായ്ക്കാകും വാഹനത്തിന് ലഭിക്കുക. വലിയ 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, പുതിയ 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), 360-ഡിഗ്രി ക്യാമറ മുതലായവ പോലെയുള്ള മികച്ച ഫീച്ചറുകളും ഓഫറിലുണ്ടാകും.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ടൊയോട്ട ഗ്ലാന്‍സ

മാരുതി സുസുക്കി അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ബലേനോയെ അവതരിപ്പിച്ചിരുന്നു. പ്രധാന സ്‌റ്റൈലിംഗ് മാറ്റങ്ങളും ധാരാളം അധിക ഫീച്ചറുകളും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ഒരുപക്ഷേ ടൊയോട്ട സ്വന്തം ബ്രാന്‍ഡിന് കീഴില്‍ ഈ മാസം എപ്പോഴെങ്കിലും അപ്ഡേറ്റ് ചെയ്ത ഗ്ലാന്‍സ ഹാച്ച്ബാക്ക് ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവീകരിച്ച ടൊയോട്ട ഗ്ലാന്‍സ 2022 ബലെനോയ്ക്ക് സമാനമായിരിക്കും, പുതിയ ഗ്രില്ലില്‍ മാത്രമായി പരിമിതപ്പെടുത്തിയ മാറ്റങ്ങളാകും ഉണ്ടാകുക.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

മെര്‍സിഡീസ്-മെയ്ബാക്ക് S-ക്ലാസ്

മെര്‍സിഡീസ്-ബെന്‍സ് ഇന്ത്യയില്‍ മെയ്ബാക്ക് S-ക്ലാസിന്റെ വിലകള്‍ മാര്‍ച്ച് 3-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രണ്ട് എഞ്ചിന്‍ ചോയിസുകളില്‍ ഇത് ലഭ്യമാകും - S580-ല്‍ 4.0-ലിറ്റര്‍ പെട്രോള്‍ V8 (503 bhp / 700 Nm), 6.0-ലിറ്റര്‍ പെട്രോള്‍, S680-ല്‍ V12 (612 bhp / 900 Nm).

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു - 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. തീര്‍ച്ചയായും, ഒരു മെയ്ബാക്ക് ആയതിനാല്‍, സെഡാന് ഏതാണ്ട് സമാനതകളില്ലാത്ത സുഖവും ആഡംബരവും ഓഫറില്‍ ഉണ്ടായിരിക്കും.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ന്യൂ-ജെന്‍ ലെക്‌സസ് NX

ലെക്‌സസ് മാര്‍ച്ച് 9-ന് ഇന്ത്യന്‍ വിപണിയില്‍ പുതിയ NX350h അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മുന്‍ NX-നെ അപേക്ഷിച്ച്, പുതിയതിന് മികച്ച ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈന്‍, കൂടാതെ ധാരാളം അധിക ഫീച്ചറുകള്‍ ഉണ്ടായിരിക്കും.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ഇത് 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാകും വിപണിയില്‍ എത്തുക്കുക. രണ്ട് ഇലക്ട്രിക് മോട്ടോറുകളും ജോടിയാക്കും, ഓരോ ആക്‌സിലിലും ഒന്ന്, ഇത് ഫലപ്രദമായി ഒരു ഫോര്‍-വീല്‍ ഡ്രൈവ് മോഡലാക്കി മാറ്റുന്നു. ഹൈബ്രിഡ് പവര്‍ട്രെയിനില്‍ നിന്നുള്ള സംയുക്ത പവര്‍ ഔട്ട്പുട്ട് 244 bhp ആണ്.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ബിഎംഡബ്ല്യു X4 ഫെയ്‌സ്‌ലിഫ്റ്റ്

ഈ മാസം ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ X4 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള പ്രീ-ബുക്കിംഗ് ബിഎംഡബ്ല്യു ഇന്ത്യ അടുത്തിടെ സ്വീകരിച്ചു തുടങ്ങിയിരുന്നു.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

കോസ്‌മെറ്റിക് മാറ്റങ്ങള്‍ക്കൊപ്പം, കൂപ്പെ-സൈല്‍ എസ്‌യുവിക്ക് നിരവധി പുതിയ സവിശേഷതകള്‍ ലഭിക്കും. ഓഫറിലുള്ള എഞ്ചിന്‍ ഓപ്ഷനുകളില്‍ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റും (252 bhp) 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ യൂണിറ്റും (190 bhp) ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

X4-ന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളോടൊപ്പം ഒരു ലിമിറ്റഡ് എഡിഷന്‍ 'ബ്ലാക്ക് ഷാഡോ' പതിപ്പും കമ്പനി വാഗ്ദാനം ചെയ്‌തേക്കും.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ഫോക്‌സ്‌വാഗണ്‍ വിര്‍ചസ്

ഫോക്‌സ്‌വാഗണ്‍ വിര്‍ചസിന്റെ ആഗോള അരങ്ങേറ്റം മാര്‍ച്ച് 8-ന് നടക്കും, എന്നിരുന്നാലും അതിന്റെ ഇന്ത്യയിലെ ലോഞ്ച് കുറച്ച് മാസങ്ങള്‍ക്ക് ശേഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

വെന്റോയുടെ പകരക്കാരനായിട്ടാകും വിര്‍ചസ് എത്തുക. വരാനിരിക്കുന്ന വിര്‍ചസ് അതിന്റെ ആര്‍ക്കിടെക്ചര്‍ അടുത്തിടെ പുറത്തിറക്കിയ സ്‌കോഡ സ്ലാവിയയുമായി പങ്കിടും.

Maruti Ertiga മുതല്‍ Toyota Glanza വരെയുണ്ട്; 2022 മാര്‍ച്ചില്‍ വിപണിയില്‍ എത്തുന്ന മോഡലുകള്‍

ഒപ്പം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ - 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റും (115 bhp / 175 Nm), 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റും (150 bhp / 250 Nm). എന്നിരുന്നാലും, അതിന്റെ സ്റ്റൈലിംഗ് അതിന്റെ സ്‌കോഡ കസിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ അദ്വിതീയമായിരിക്കും.

More from DriveSpark

Article Published On: Tuesday, March 1, 2022, 18:14 [IST]
English summary
Maruti ertiga to toyato glanza find here some cars launching march 2022 in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X