ചാണകം അലങ്കാരം; കാര്‍ റാലിയില്‍ ഒന്നാം സമ്മാനം സ്വന്തമാക്കി ഉടമ
വാഹനങ്ങളില്‍ ചാണകം പുരട്ടുന്നത് ഇന്നൊരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. പോയ വര്‍ഷം ഇത്തരത്തില്‍ നിരവധി വാര്‍ത്തകള്‍ കാണുകയും കേള്‍ക്കുകയും ചെയ്തു.

ചൂടിനെ പ്രതിരേധിക്കാം, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ കുറയ്ക്കാം എന്നൊക്കെയാണ് പലരും പറയുന്നത്. സംഭവം എന്തുമാകട്ടെ, ഇപ്പോഴിതാ സമാനമായ പുതിയൊരു വാര്‍ത്തകൂടി കഴിഞ്ഞ ദിവസം പുറത്തുവന്നു. റായ്പൂരിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റായ്പൂര്‍ സിറ്റിയില്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ കാര്‍ ഉടമകള്‍ക്കായി ഒരു റാലി സംഘടിപ്പിച്ചിരുന്നു.

മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാഹനം അലങ്കരിക്കുന്നവര്‍ക്ക് സമ്മാനവും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്ത രാജേഷ് ഇതിന്റെ ഭാഗമായി തന്റെ മാരുതി ഇഗ്നിസ് കാറില്‍ ചാണകം പുരട്ടിയാണ് വ്യത്യസ്തമാക്കിയത്. മത്സരത്തില്‍ രാജേഷ് തന്നെ വിജയിക്കുകയും ചെയ്തു.

21 കിലോ ചാണകമാണ് വാഹനം അലങ്കരിക്കുന്നതിനായി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചാണകം പുരട്ടി റോഡിലൂടെ പോയ കാര്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ആശയം തെരഞ്ഞെടുത്തത് എന്നത് സംബന്ധിച്ച് രാജേഷ് ഒന്നും തന്നെ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സൗഹാര്‍ദ്ദം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പട്ടാണ് മത്സരത്തില്‍ പങ്കെടുത്ത പലരും തങ്ങളുടെ വാഹനങ്ങള്‍ അലങ്കരിച്ചത്. അടുത്തിടെ മകളുടെ കല്യാണത്തിന് വാഹനത്തില്‍ ചാണകം പുരട്ടി അലങ്കരിച്ച സംഭവം വാര്‍ത്തകളില്‍ നിറയുകയും വീഡിയോ വൈറലാകുകയും ചെയ്തിരുന്നു.

കോലപൂരില്‍ നടന്നൊരു വിവാഹമാണ് അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. മകളുടെ വിവാഹത്തിനാണ് അച്ഛന്‍ കാര്‍ വളരെ വ്യത്യസ്തമായി അലങ്കരിച്ചത്. സാധാരണ വിവാഹത്തിന് കാര്‍ പൂക്കള്‍കൊണ്ട് അലങ്കരിക്കുമ്പോള്‍ നവ്‌നാഥ് ദുദ്ഹല്‍ എന്ന ഡോക്ടര്‍ ചാണകം പുരട്ടിയാണ് കാര്‍ അലങ്കരിച്ചത്.

അദ്ദഹം തന്നെ പിന്നീട് മറുപടി നല്‍കുകയും ചെയ്തു. ചാണകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് താന്‍ ഇത്തരത്തില്‍ കാര്‍ അലങ്കരിച്ചിരിക്കുന്നതെന്ന് വിവാഹത്തിന് എത്തിയവരോട് ഡോക്ടര്‍ പറഞ്ഞത്. അതോടൊപ്പം തന്നെ ചാണകത്തിന് ക്യാന്‍സറിനെ സുഖപ്പെടുത്താനും മനുഷ്യശരിരത്തിലെ മറ്റ് രോഗങ്ങളെ ഇല്ലാതാക്കാനും സാധിക്കും ഡോക്ടര്‍ വ്യക്തമാക്കി.

അതുകൊണ്ടാണ് ഇത്തരത്തിലൊരു അവസരം ഉപയോഗിച്ചതെന്നും നവ്‌നാഥ് ദുദ്ഹല്‍ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ നവ്‌നാഥ് ദുദ്ഹല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചൂട് കുറയ്ക്കാന്‍ കാറില്‍ ചാണം പുരട്ടിയാണ് അന്ന് ഡോക്ടര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

തന്റെ മഹീന്ദ്ര XUV500 -ല്‍ ചാണകം പുശിയ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. കാറിലെ എസി ഉപയോഗം ഒഴിവാക്കി പരിസ്ഥിതി മലിനപ്പെടുത്താതെ വാഹനം തണുപ്പിക്കാനാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്ന് നവ്നാഥ് ദുദ്ഹല്‍ പറഞ്ഞത്.

ചാണകം പുരട്ടുന്നതിനാല്‍ സൂര്യന്റെ റേഡിയേഷന്‍ മേല്‍ക്കൂരയില്‍ പതിക്കില്ല. ക്യാബിനകത്തെ താപം അഞ്ചു മുതല്‍ ഏഴു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ ചാണക കോട്ടിങ്ങിന് കഴിയുമെന്നാണ് നവ്‌നാഥിന്റെ വാദം. ചാണകം പൂശുന്നതുകൊണ്ട് എസ്യുവിയുടെ നിറത്തിന് കേടുപാടു സംഭവിക്കില്ല. വെള്ളവും തുണിയും ഉപയോഗിച്ച് കാര്‍ കഴുകിയെടുക്കാമെന്നും നവ്‌നാദ് വ്യക്തമാക്കി.

ഗ്രാമങ്ങളിലും മറ്റും ചൂടിനെ പ്രതിരോധിക്കുന്ന മണ്‍വീടുകളില്‍ ചാണകം പൂശുന്ന അതേ ആശയമാണ് താന്‍ കാറിലും പ്രയോഗിച്ചത്. ചാണകം പൂശുന്നത് വാഹനത്തിന്റെ നിറത്തിന് കോട്ടം വരുത്തില്ലെന്നും ദുര്‍ഗന്ധം അല്‍പസമയത്തിന് ശേഷം മാറുമെന്നും നവ്നാഥ് പറഞ്ഞു.

അസഹ്യമായ ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറില്‍ ചാണകം പൂശിയ അഹമ്മദാബാദ് സ്വദേശിനിയായ സോജല്‍ ഷായും സോഷ്യല്‍ മീഡിയകളില്‍ താരമായിരുന്നു. കാറിനകത്തെ ചൂടു കുറയ്ക്കാന്‍ ചാണകം ഫലപ്രദമായ മാര്‍ഗ്ഗമാണെന്നാണ് സേജല്‍ ഷായും പറയുന്നത്.


Click it and Unblock the Notifications








