അപ്പോ മാരുതി പൊട്ടനാ! ഇൻവിക്ടോ വാങ്ങി ഹൈക്രോസിലേക്ക് കൺവേർട്ട് ചെയ്തു, വൈറൽ വീഡിയോ കാണാം
ടൊയോട്ടയുടെ എക്കാലത്തും ഏറ്റവും ഡിമാൻ്റുളള എംപിവിയാണ് ഇന്നോവ. ഹൈക്രോസ് കൂടി എത്തിയപ്പോൾ വണ്ടി കൊടുക്കാൻ പോലും സാധിക്കാത്ത രീതിയിൽ ബുക്കിങ്ങുകൾ കുമിഞ്ഞു കുടുകയാണ്. മാരുതിയുമായി തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിക്കാന ടൊയോട്ട തീരുമാനിച്ചതിൻ്റെ ഫലമായി പല ടൊയോട്ട മോഡലുകളും മാരുതി എടുത്തു. പകരം തിരിച്ചും കൊടുത്തു. ഇന്നോവ ഹൈക്രോസിൻ്റെ മാരുതി വേർഷൻ ആണ് ഇൻവിക്ടോ. സത്യം പറഞ്ഞാൽ മുന്നിലെ ലോഗോയും കുറച്ച് ഡിസൈൻ മാറ്റങ്ങളും ഒഴിച്ചു നിർത്തിയാൽ സംഭവം ഹൈക്രോസ് തന്നെയാണ്. എന്നാൽ ഹൈക്രോസ് എടുക്കാൻ പറ്റാത്തതിൻ്റെ വിഷമത്തിൽ ഇൻവിക്ടോ വാങ്ങി ഹൈക്രോസിലേക്ക് കൺവേർട്ട് ചെയ്തിരിക്കുകയാണ് ഒരു വിദ്വാൻ.
ഇന്ത്യൻ ഓട്ടോസോൺ എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുൻവശത്തായി ഇൻവിക്ടോയ്ക്ക് പുതിയ ബമ്പർ, ഗ്രിൽ, ഫോഗ് ലാമ്പ്, ഹൈക്രോസിൻ്റെ മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം കൂട്ടിചേർക്കുന്നുണ്ട്. ഇൻവിക്ടോയുടെ എൽഇഡി ഹെഡ്‌ലാമ്പുകൾ മാത്രം നിലനിർത്തുകയും ബാക്കി എല്ലാം ഹൈക്രോസിൻ്റെ ഘടകങ്ങളാണ് കൂട്ടിചേർത്തിരിക്കുന്നത് എന്നാണ് വർക്ഷോപ്പ് ഉടമ വീഡിയോയിൽ വിശദീകരിക്കുന്നത്. വാഹനത്തിൻ്റെ വശങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട് എന്ന് കാണാം.

ORVM-കൾക്ക് താഴെയുള്ള ഹൈക്രോസ് പ്രൊജക്ഷനും അത് പോലെ തന്നെ ബോഡിയിൽ ഹൈക്രോസ് ബാഡ്ജുകളും ചേർത്തിട്ടുണ്ട്. കൂടാതെ, അലോയ് വീലുകൾ ഹൈക്രോസിന് സമാനമായി തന്നെയാണ് ചേർത്തിരിക്കുന്നത്. പിൻഭാഗത്തേക്ക് നീങ്ങിയാൽ കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ, അവയ്‌ക്കിടയിൽ കറുത്ത പാനലും ലഭിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു ഇൻ്റീരിയറിൽ സ്റ്റീയറിങ്ങ് വീലിൻ്റെ നടുവിലുളള ലോഗോയും, ഡാഷ്ബോർഡ് മെറ്റീരിയലുകളും മാറ്റിയിട്ടുണ്ട്.
ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ ലഭ്യമാണ്. കൂടാതെ, ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നിവയുൾപ്പെടെ നിരവധി കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇന്നോവ ഹൈക്രോസിൻ്റെ ടോപ്പ്-സ്പെക്ക് ZX, ZX(O) വേരിയൻ്റുകൾക്ക് 36,000 രൂപ വില വർധനവാണ് ലഭിച്ചിരിക്കുന്നത്. അതേസമയം എംപിവിയുടെ VX(O), VX വേരിയൻ്റുകൾക്ക് ഇനി മുതൽ യഥാക്രാമം 35,000 രൂപ, 34,000 രൂപ എന്നിങ്ങനെയാണ് അധികമായി മുടക്കേണ്ടി വരിക. മറുവശത്ത് ഹൈക്രോസിന്റെ GX, GX(O) വേരിയൻ്റുകൾക്ക് ഇപ്പോൾ 17,000 രൂപയാണ് കൂട്ടിയിരിക്കുന്നതെന്നും ടൊയോട്ട വ്യക്തമാക്കി.
2.0 ലിറ്റർ, ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയിൽ എത്തുന്നത്. എംപിയിലെ NA എഞ്ചിന് 173 bhp കരുത്തിൽ 209 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ പരമാവധി 188 Nm ടോർക്കും നൽകും.

ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 23.24 കിലോമീറ്റർ മൈലേജാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്നത്. ഇതേ സെഗ്മെന്റിൽ നിലവിൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന് നേരിട്ട് എതിരാളികളൊന്നുമില്ലെന്നതാണ് വിജയം. എന്നാൽ അടുത്തിടെ വിപണിയിലെത്തിയ ബിവൈഡി ഇമാക്‌സ് ഇലക്ട്രിക് എംപിവി ജീപ്പനീസ് ബ്രാൻഡിന് വെല്ലുവിളിയായേക്കുമെന്നാണ് അനുമാനം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








