ഉണ്ടാക്കിയ മാരുതിക്ക് വരെ മാറിപ്പോകും! 12 ലക്ഷത്തിന്റെ മാരുതി 2.45 കോടിയുടെ ജി-വാഗണായ കാഴ്ച

ഏതൊരു വണ്ടിപ്രാന്തന്റെയും സ്വപ്‌നമായിരിക്കും ഒരു ആഡംബര കാര്‍ സ്വന്തമാക്കുകയെന്നത്. ചിലര്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് കുറഞ്ഞ വിലയില്‍ ലക്ഷ്വറി കാര്‍ വാങ്ങി ആഗ്രഹം പൂവണിയിക്കും. എന്നാല്‍ മറ്റ് ചിലര്‍ അല്‍പ്പം കൂടി കടന്ന് ചിന്തിച്ച് കൈയ്യിലുള്ള കാര്‍ ലക്ഷ്വറി കാറുകളെ തോല്‍പ്പിക്കുന്ന വിധത്തില്‍ മോഡിഫൈ ചെയ്യും. സമാനമായ രീതിയില്‍ ഒരു കാർ രൂപമാറ്റം വരുത്തിയ കഥയാണ് നിങ്ങളോട് ഇനി പറയാന്‍ പോകുന്നത്.

ഇന്ത്യക്കാര്‍ക്ക് പണ്ട് കാലം മുതലേ ഏറ്റവും സുപരിചിതമായ ആഡംബര കാര്‍ ബ്രാന്‍ഡ് ഏതെന്ന് ചോദിച്ചാല്‍ മെര്‍സിഡീസ് ബെന്‍സ് എന്നായിരിക്കും ഉത്തരം. എന്നാല്‍ ബെന്‍സിന്റെ കാര്‍ വാങ്ങാന്‍ എല്ലാവരുടെയും സാമ്പത്തിക സ്ഥിതി അനുവദിക്കില്ല. മാത്രമല്ല അവരുടെ കാറുകള്‍ സര്‍വീസ് ചെയ്ത് കൊണ്ടുനടക്കണമെങ്കിലും പെട്ടി നിറയെ കാശും വേണം.

maruti jimny modified into mercedes g63

എന്ന് കരുതി നമ്മുടെ പൂതി തീര്‍ക്കാതിരിക്കാന്‍ പറ്റില്ലെല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് ചണ്ഡീഗഡില്‍ നിന്നുള്ള ഒരാള്‍ തന്റെ മാരുതി ജിംനി മെര്‍സിഡീസ് ജി-വാഗണിന് സമാനമായ രീയിയില്‍ മോഡിഫൈ ചെയ്തിരിക്കുന്നത്. ജിംനി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പേ തന്നെ ജിംനി ടു ബെന്‍സ് G63 AMG കണ്‍വേര്‍ഷന്‍ കിറ്റുകള്‍ ഇന്ത്യക്കാര്‍ ഇറക്കുമതി ചെയ്ത് കാത്തിരിക്കാന്‍ തുടങ്ങിയതാണ്. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന 4X4 എസ്‌യുവികളില്‍ ഒന്നാണ് ജിംനി.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് മാരുതി ഐതിഹാസിക മോഡലായ ജിപ്‌സിയുടെ പിന്‍ഗാമിയായ ജിംനിയെ ഇന്ത്യക്കാര്‍ക്ക് സമ്മാനിച്ചത്. പിന്നാലെ ജിംനിയുടെ പലതരത്തിലുള്ള മോഡിഫിക്കേഷന്‍സും നാം കണ്ടിട്ടുണ്ടെങ്കിലും കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗിച്ച് എസ്‌യുവി ജി-വാഗണ്‍ എന്നറിയപ്പെടുന്ന മെര്‍സിഡീസ് G63 AMG ആക്കി മാറ്റിയിരിക്കുന്ന സംഭവം ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും. ഒറ്റനോട്ടത്തില്‍ ഇത് ഒരു ജിംനിയാണെന്ന് പറയുകയേ ഇല്ലെന്നതാണ് ഈ മോഡിഫിക്കേഷന്റെ വിജയം.

maruti jimny modified into mercedes g63

സൈഡ് ഡോര്‍ പാനല്‍, ഫ്രണ്ട് സൈഡ് പാനല്‍ ഗ്രില്‍, ബമ്പര്‍, ലൈറ്റ് സെറ്റ് അപ്പ് എന്നിവയാണ് മെര്‍സിഡീസ് ജി-വാഗണ്‍ കണ്‍വേര്‍ഷന്‍ കിറ്റിലുണ്ടായിരുന്നത്. മാരുതി സുസുക്കിയുമായി പൊരുത്തപ്പെടുന്ന കണ്‍വേര്‍ഷന്‍ കിറ്റായിരുന്നു ഇത്. ജിംനിയുടെ ടോപ് സ്‌പെക്ക് ആല്‍ഫ വേരിയന്റാണ് മോഡിഫിക്കേഷന് വിധേയമായത്. കാറിന്റെ മുന്‍വശം പൂര്‍ണമായി ആഫ്റ്റര്‍ മാര്‍ക്കറ്റ് പാര്‍ട്‌സ് ഉപയോഗിച്ച് മാറ്റംവരുത്തിയിട്ടുണ്ട്. മെര്‍സിഡീസ് AMG സ്‌റ്റൈലിലുള്ള ഗ്രില്ലാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

ഒറിജിനല്‍ ജി-വാഗണിന് സമാനമാണ് ഹെഡ്‌ലൈറ്റുകളും. ഫ്രണ്ട് ഫെന്‍ഡറുകളോടൊപ്പം ബോണറ്റും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കൂടാതെ ഈ മോഡിഫൈഡ് ജിംനിക്ക് ടോപ് മൗണ്ടഡ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ലഭിക്കുന്നു. റൂഫ് മൗണ്ടഡ് ലൈറ്റുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ബ്രാബസ് ജി-വാഗണില്‍ നിന്ന് കടമെടുത്തതാണ് ഈ എല്‍ഇഡി ലൈറ്റ് ബാര്‍. വശങ്ങളിലേക്ക് വന്നാല്‍ 20 ഇഞ്ച് അലോയ് വീലുകളും ജിംനിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

maruti jimny modified into mercedes g63

പിന്‍വശം പരിശോധിക്കുമ്പോള്‍ പുതിയ അഡീഷനല്‍ ബമ്പര്‍ നല്‍കിയിരിക്കുന്നതായി കാണാം. ആഫ്റ്റര്‍ മാര്‍ക്കറ്റ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ബമ്പറിന് അലങ്കാരമായുണ്ട്. ബ്രാബസ് സ്‌റ്റൈലിലുള്ള റിയര്‍ സ്‌പോയിലറാണ് പിന്‍വശത്തെ മറ്റൊരു പ്രധാന ഹൈലൈറ്റ്. കാറിന്റെ എക്‌സ്റ്റീരിയര്‍ പോലെ തന്നെ പ്രീമിയം ഫീച്ചറുകളുമായ ജിംനിയുടെ അകത്തളവും പരിഷ്‌കരിച്ചിട്ടുണ്ട്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് ഇന്റീരിയര്‍. വൈറ്റ് ലെതറിലുള്ള സീറ്റ കവറുകളുമായി ചേരുന്ന തരത്തില്‍ ഡോര്‍ പാനലുകള്‍ക്ക് പുതിയ പെയിന്റ് സമ്മാനിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീല്‍ ലെതര്‍ സീറ്റ് റാപ്പിംഗുണ്ട്. ഇത് കൂടാതെ ആംബിയന്റ് ലൈറ്റിംഗ്, ആഫ്റ്റര്‍മാര്‍ക്കറ്റ് ആംറെസ്റ്റ് എന്നിവയടക്കമുള്ള മോഡിഫിക്കേഷനുകള്‍ ക്യാബിനിന്റെ ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്നു.

maruti jimny modified into mercedes g63

ഇന്ത്യയിലെ മാരുതി സുസുക്കി ജുംനി 12.74 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ജിംനി 5 ഡോര്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം മെര്‍സിഡീസ് G63 AMG കാറിനായി 2.45 കോടിയിലധികം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. ചണ്ഡിഗഡിലെ നെക്‌സ ഷോറൂമിന് സമീപം പാര്‍ക്ക് ചെയ്ത ഈ മോഡിഫൈഡ് ജിംനിയെ കുറിച്ചുള്ള വിഡിയോ കാര്‍ ഷോ എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജിംനിയുടെ ഉടമയെ കുറിച്ചോ ഇതിന് എത്ര രൂപ ചെലവായെന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല. കുറച്ച് പണം ചെലവഴിച്ചാല്‍ കാറുകള്‍ അതിമനോഹരമായ രീതിയില്‍ രൂപമാറ്റം വരുത്താന്‍ സാധിക്കും. എന്നാല്‍ ഇത് ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്ന് ഓര്‍മിപ്പിക്കട്ടെ. ഈ ഒരു കാര്‍ മോഡിഫിക്കേഷനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Tuesday, March 26, 2024, 17:17 [IST]
English summary
Maruti jimny suv modified into mercedes g63 amg viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X