ഓഫ് റോഡിൽ പുലിക്കുട്ടർ ആര്? മാരുതി ജിംനി vs മഹീന്ദ്ര ഥാർ വൈറൽ വീഡിയോ

2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ജിംനി അവതരിപ്പിച്ചതു മുതൽ, അതിന്റെ നേരിട്ടുള്ള എതിരാളിയായ മഹീന്ദ്ര ഥാറുമായി താരതമ്യം ചെയ്യാനുള്ള തിടുക്കമായിരുന്നു പലർക്കും. ഇന്നും അതിന് ശമനം ഉണ്ടായിട്ടില്ല, പ്രത്യേകിച്ച് ഓഫ്-റോഡ് മികവുകളുടെ, ഒരു താരതമ്യത്തിനായി ജനങ്ങൾ ആകാംക്ഷഭരിതരാണ്. ജിംനിയുടെ വിലകൾ നിർമ്മാതാക്കൾ വെളിപ്പെടുത്തുകയും ഡെലിവറികൾ ആരംഭിക്കുകയും ചെയ്‌തതോടെ, ഉടമകൾ തങ്ങളുടെ ജിംനി എസ്‌യുവികളെ ഓഫ്-റോഡ് സാഹസികതകൾക്ക് ഇറങ്ങിയിരിക്കുകയാണ്.

കുത്തനെയുള്ള ചെരിവുകളും പാറക്കെട്ടുകളും മണലാരണ്യങ്ങളുമുള്ള വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ഇരു എസ്‌യുവികളും പരീക്ഷിക്കുന്ന ഒരു കംപാരിസൺ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. BRH എക്സ്പഡീഷൻസ് അപ്‌ലോഡ് ചെയ്‌ത ഒരു യൂട്യൂബ് വീഡിയോയിൽ, ഒരു മാരുതി സുസുക്കി ജിംനിയും ഒരു മഹീന്ദ്ര ഥാറും തടസ്സങ്ങൾ നിറഞ്ഞ ഒരു കുന്നിൻ പ്രദേശത്ത് പരസ്പരം മത്സരിക്കുന്നത് കാണാം.

ഓഫ് റോഡിൽ പുലിക്കുട്ടർ ആര്? മാരുതി ജിംനി vs മഹീന്ദ്ര ഥാർ

രണ്ട് വാഹനങ്ങളുടേയും ഓഫ്-റോഡ് കഴിവുകൾ അളക്കുക എന്നതാണ് വീഡിയോയുടെ ലക്ഷ്യം. ജിംനിയും ഥാറും വളരെയധികം വെല്ലുവിളി നിറഞ്ഞ ചരിവുകൾ കീഴടക്കുന്നതും അയഞ്ഞ മണലിൽ കുതിക്കുന്നതും പാറക്കെട്ടുകളിൽ ക്രോൾ ചെയ്ത് നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇരു എസ്‌യുവികളും വളരെ ശ്രദ്ധേയമായ കഴിവുകൾ പ്രകടമാക്കി, എന്നാൽ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, പല സവിശേഷതകളും കാരണം ജിംനിക്ക് ഥാറിനെക്കാൾ നേരിയ മുൻതൂക്കമുള്ളതായി കാണപ്പെട്ടു.

മഹീന്ദ്ര ഥാറിനെ അപേക്ഷിച്ച് മാരുതി സുസുക്കി ജിംനിയ്ക്ക് ഭാരം കുറവാണ്, ഇത് മികച്ച പവർ-ടു-വെയ്റ്റ് അനുപാതത്തിന് കാരണമാകുന്നു. ആവശ്യ സാഹചര്യങ്ങളിൽ, ഇത് വളരെ ലൈറ്റും കൂടുതൽ അനായാസവുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു. കൂട്ടത്തിൽ ചെറിയ എഞ്ചിനും കുറഞ്ഞ പവർ ഔട്ട്‌പുട്ടും ഉണ്ടായിരുന്നിട്ടും, ജിംനി അതിന്റെ ഭാരക്കുറവും ഒതുക്കമുള്ള അളവുകളും കാരണം കൂടുതൽ വേഗതയുള്ളതായി അനുഭവപ്പെടുന്നു. കൂടാതെ മികച്ച ഹാൻഡ്‌ലിംഗും നൽകുന്നു.

ഓഫ് റോഡിൽ പുലിക്കുട്ടർ ആര്? മാരുതി ജിംനി vs മഹീന്ദ്ര ഥാർ

മാരുതി സുസുക്കി ജിംനിയിൽ ഫാക്ടറിയിൽ ഫിറ്റഡ് സോഫ്റ്റ് ടാർമാക് ടയറുകൾ വരുമ്പോൾ മഹീന്ദ്ര ഥാറിൽ ഓൾ ടെറൈൻ ടയറുകളോടെ എത്തുന്നു എന്നും വീഡിയോ സൂചിപ്പിക്കുന്നു. ഓൾ-ടെറൈൻ ടയറുകൾ മികച്ച ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നു, ഇത് ഓഫ്-റോഡ് സാഹചര്യങ്ങളിൽ വളരെ പ്രയോജനപ്രദമാണ്. അർബൻ റോഡുകളിലും അല്ലാത്തയിടത്തും ഈ ടയറുകൾ മികച്ച പെർഫോമെൻസ് കാഴ്ചവയ്ക്കുന്നു. സ്റ്റാൻഡേർഡായി ഇത്തരം ടയറുകളുമായിട്ടല്ല ജിംനി വരുന്നതെങ്കിലും, സ്റ്റോക്ക് ടയറുകൾക്ക് പകരം ഓൾ ടെറൈൻ ടയറുകൾ സജ്ജീകരിക്കാൻ സാധിക്കും.

മഹീന്ദ്ര ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ, മാരുതി സുസുക്കി ജിംനി അർബൻ പരിതസ്ഥിതികൾക്ക് അല്പം കൂടുതൽ പ്രായോഗിക ചോയിസായി അവതരിപ്പിക്കുന്നു. ഫോർ ഡോർ ലേയൗട്ട്, വിശാലമായ ബൂട്ട് സ്പേസ്, നീണ്ട ഫീച്ചർ നിര, കൂടുതൽ കാര്യക്ഷമമായ പെട്രോൾ എഞ്ചിൻ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകൾ. രണ്ട് എസ്‌യുവികളും തങ്ങളുടെ ഓഫ്-റോഡ് കഴിവുകൾ തെളിയിച്ചിട്ടുണ്ട്, വിൽപ്പന കണക്കുകളുടെ കാര്യത്തിൽ ജിംനി ഥാറിനെ എങ്ങനെ നേരിടും എന്ന് കാണേണ്ടതുണ്ട്.

ഓഫ് റോഡിൽ പുലിക്കുട്ടർ ആര്? മാരുതി ജിംനി vs മഹീന്ദ്ര ഥാർ

3985 mm എന്ന ഒരേ നീളമാണ് മാരുതി സുസുക്കി ജിംനിക്കും മഹീന്ദ്ര ഥാറിനുമുള്ളത്. എന്നിരുന്നാലും, ജിംനിയുടെ 1645 mm വീതിയും 1720 mm ഉയരവുമായി താരതമ്യപ്പെടുത്തുമ്പോൾ 1820 mm വീതിയും 1850 mm ഉയരവുമായി വീതിയിലും ഉയരത്തിലും ഥാർ ജിംനിയെ മറികടക്കുന്നു. 175 mm കൂടുതൽ വീതിയും 130 mm കൂടുതൽ ഉയരവുമായി ഥാറിന്റെ ശ്രദ്ധേയമായ സൈസിന്റെ നേട്ടം ഇത് സൂചിപ്പിക്കുന്നു.

കൂടാതെ, ജിംനിയുടെ 210 mm -ആയി താരതമ്യപ്പെടുത്തുമ്പോൾ ഥാറിന് 245 mm ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എന്നിരുന്നാലും, മാരുതി സുസുക്കി ജിംനി വീൽബേസിന്റെ കാര്യത്തിൽ മികച്ചുനിൽക്കുന്നു. 2590 mm വീൽബേസുള്ള ജിംനി ഥാറിനേക്കാൾ അല്പം കൂടുതൽ ഇന്റീരിയർ സ്പേസ് നൽകുന്നു, ഇത് റിയർ ഡോറുകൾ ഉൾപ്പെടുത്താൻ അനുവദിക്കുന്നു. നേരെമറിച്ച്, ഇരു മോഡലുകളിലും നാല് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഒരു ത്രീ ഡോർ എസ്‌യുവിയായി ഥാർ തുടരുന്നു.

ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളുടെ കാര്യം വരുമ്പോൾ, മഹീന്ദ്ര ഥാർ പെട്രോൾ-മാനുവൽ, പെട്രോൾ-ഓട്ടോമാറ്റിക്, ഡീസൽ-മാനുവൽ, ഡീസൽ-ഓട്ടോമാറ്റിക് എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, മാരുതി സുസുക്കി ജിംനിയിൽ ഒരു പെട്രോൾ എഞ്ചിൻ മാത്രമാണുള്ളത്. എന്നാൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കിടയിൽ ഒരു ചോയിസ് ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഥാറിൽ റിയർ വീൽ ഡ്രൈവ് അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് സെറ്റപ്പുമായി വരുമ്പോൾ, ജിംനി ഫോർ വീൽ ഡ്രൈവ് സംവിധാനത്തോടെ മാത്രമാണ് വരുന്നത്.

More from DriveSpark

Article Published On: Saturday, June 17, 2023, 8:50 [IST]
English summary
Maruti jimny vs mahindra thar off road testing viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X