'ഗോസ്റ്റ് റൈഡര്‍' മോഡില്‍ ഒംനി വാന്‍; ഡ്രൈവര്‍ രക്ഷപെട്ടത് തലനാരിഴക്ക്-VIDEO

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ഒംനി വാനിന് തീപിടിച്ചു. പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്കിലേക്ക് വരികയായിരുന്ന സിഎന്‍ജി ഘടിപ്പിച്ച ഒംനിയാണ് വെള്ളയമ്പലം കുരിശടിക്ക് സമീപത്ത് വെച്ച് അഗ്‌നിക്കിരയായത്. വാന്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സിന്റെ സമയോജിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. കാറില്‍ തീപിടുത്തമുണ്ടായെന്ന് മനസ്സിലാക്കിയ ഉടന്‍ ഡ്രൈവര്‍ ജോര്‍ജ് വര്‍ഗീസ് കാറില്‍ നിന്ന് പുറത്തുചാടിയിരുന്നു.

അപകട സമയത്ത് ഡ്രൈവര്‍ മാത്രമാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. തീപടര്‍ന്ന് പിടിക്കുന്നതിനിടയിലും ആരും വളയംപിടിക്കാതെ തന്നെ വാന്‍ നിരത്തിലൂടെ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. നിയന്ത്രണം വിട്ട വാഹനം ഡിവൈഡര്‍ മറികടന്ന് മറുവശത്തേക്ക് നീങ്ങി. കാര്‍ ഡ്രൈവര്‍ തിരക്കിനിടയില്‍ ഒരു ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും വാഹനം നിര്‍ത്താന്‍ സാധിച്ചിരുന്നില്ല.

burning maruti suzuki omni

സംഭവം നോക്കിനിന്ന നാട്ടുകാര്‍ ആണ് കട്ടകളും കല്ലുകളും ഉപയോഗിച്ച് വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സിഎന്‍ജി ചോര്‍ച്ച പരിഹരിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രാവിലെ അപകടം നടന്ന സമയത്ത് റോഡില്‍ വലിയ തിരക്ക് ഉണ്ടാകാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. അഗ്‌നിശമന സേനാംഗങ്ങള്‍ തെളിച്ച തീയണച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു. വാഹനം റോഡില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഗ്യാസ് ഘടിപ്പിച്ച വാഹനത്തില്‍ സ്പാര്‍ക്ക് ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 1984-ലാണ് മാരുതി ഒംനി വാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. രാജ്യത്തെ ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നായിരുന്നു ഇത്. സ്വകാര്യ ആവശ്യങ്ങള്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നായിരുന്നു ഒംനി. എന്നാല്‍ സിനിമകളില്‍ ആളുകളെ തട്ടിക്കൊണ്ടുപോകാന്‍ വില്ലന്‍മാര്‍ ഉപയോഗിക്കുന്ന വാഹനമായി പിന്‍കാലത്ത് ഒംനി മാറി. പല കുട്ടികള്‍ക്കും ഒംനി വരുന്നത് കാണുമ്പോള്‍ പേടിയായിരുന്നു.

burning maruti suzuki omni

എന്നാല്‍ അധികം വൈകാതെ ആംബുലന്‍സായി സേവനമനുഷ്ഠിച്ചതോടെ ആ പേടിയങ്ങ് മാറിക്കിട്ടി. 1998-ല്‍ ആദ്യത്തെ മാരുതി ഒംനിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. 35 വര്‍ഷത്തോളം വില്‍പ്പനക്കുണ്ടായിരുന്ന വാന്‍ മാരുതി 2019-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ തിരുവനന്തപുരത്ത് അപകടത്തില്‍ പെട്ടത് ഏത് മോഡലാണെന്ന കാര്യം ഉറപ്പില്ല. ഏതായാലും അപകടത്തില്‍ പെട്ടത്ത് ഗ്യാസ് ഘടിപ്പിച്ച വാഹനമാണെന്ന് ഉറപ്പായിട്ടുണ്ട്.

ഈ വാര്‍ത്ത വായിച്ചപ്പോള്‍ പലര്‍ക്കും തോന്നിയ സംശയമായിരിക്കും സിഎന്‍ജി അപകടമുണ്ടാക്കുമോ എന്നത്. എന്നാല്‍ വായുവിനെക്കാള്‍ സാന്ദ്രത കുറവാണ് സിഎന്‍ജിക്ക്. ചോര്‍ച്ച ഉണ്ടായാല്‍ പെട്ടെന്നുതന്നെ അന്തരീക്ഷത്തിലേക്കുയര്‍ന്നു പോകുമെന്നതിനാല്‍ തന്നെ പരമ്പരാഗത ഊര്‍ജത്തെക്കാള്‍ സുരക്ഷിതമാണിത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കു തീപിടിക്കുന്നതു പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സിഎന്‍ജി വാഹനങ്ങള്‍ക്ക് അങ്ങനെ അപകടമുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് പറയപ്പെടുന്നത്.

burning maruti suzuki omni

എന്നാല്‍ ഇവിടുത്തെ അപകട കാരണം പുറത്തുവരേണ്ടതുണ്ട്. കാറില്‍ റെട്രോഫിറ്റായി ഗ്യാസ് അല്ലെങ്കില്‍ സിഎന്‍ജി കയറ്റുന്നത് പോക്കറ്റിന് നല്ലതണെങ്കിലും അത് ചെയ്യുന്നതിന് മുമ്പ് നാം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തീരുമാനിക്കുന്നതിന് മുമ്പ്, ഇന്ധന തരം സിഎന്‍ജിയിലേക്ക് മാറ്റുന്നതിന് നിങ്ങളുടെ കാര്‍ അനുയോജ്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്.

പഴയ കാറുകള്‍ മിക്കവാറും സിഎന്‍ജി കാറാക്കി മാറ്റാന്‍ അനുയോജ്യമല്ല. സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങളുടെ കാറിന്റെ അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രദേശത്തെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമായി (RTO) ബന്ധപ്പെടുക എന്നതാണ്. സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന കാറുകളുടെ ഒരു ലിസ്റ്റ് ആര്‍ടിഒ നല്‍കും.

burning maruti suzuki omni

സിഎന്‍ജി അംഗീകൃത കാറുകളുടെ ലിസ്റ്റില്‍ നിങ്ങളുടെ കാര്‍ മോഡല്‍ ഉണ്ടെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കിറ്റ് സ്ഥാപിക്കുന്ന തീരുമാനവുമായി നിങ്ങള്‍ക്ക് മുന്നോട്ട് പോകാം. കാറില്‍ സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ആര്‍ടിഒയില്‍ നിന്ന് അനുമതി വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് റെട്രോ-ഫിറ്റ് ചെയ്ത സിഎന്‍ജി കാര്‍ നിയമപരമായി ഉപയോഗിക്കാന്‍ കഴിയില്ല.

ഒരു പെട്രോള്‍ കാര്‍ സിഎന്‍ജി കാറാക്കി മാറ്റുമ്പോള്‍ വാഹന ഉടമ അതിന്റെ ഉപയോഗത്തിന് അവരുടെ പ്രദേശത്തിന്റെ അധികാരപരിധിയിലുള്ള ആര്‍ടിഒയില്‍ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്.വിപണിയില്‍ ലഭ്യമായ എല്ലാ സിഎന്‍ജി കിറ്റുകളും ഒറിജിനലല്ല എന്ന് മനസ്സിലാക്കണം. അതുകൊണ്ട് കാറില്‍ ഒരു സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കേണ്ടത് പ്രധാനമാണ്. അപകടസാധ്യത കുറയ്്ക്കാന്‍ കിറ്റിന്റെ നിലവാരവും അതിന്റെ ഫിറ്റിംഗിലും ശ്രദ്ധവേണം.

More from DriveSpark

Article Published On: Thursday, November 23, 2023, 13:26 [IST]
English summary
Maruti omni van caught fire while moving at thiruvananthapuram viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X