മാരുതി ഇനി നിലത്തു മാത്രമല്ല ആകാശത്തും കാണാം; പറക്കും കാറുകൾ ഇനിയൊരു സ്വപ്നമല്ല
പണ്ട് കുട്ടിക്കാലത്ത് കാർട്ടൂണുകളിലും സയൻസ് ഫിക്ഷൻ സിനിമകളിലും മാത്രമാണ് നാം പറക്കുന്ന കാറുകൾ ആദ്യമായി കണ്ടിരുന്നത്, എന്നാൽ പോകെ പോകെ ഇപ്പോൾ ഇവ യാധാർഥ്യമായി മാറുകയാണ്. പല പ്രമുഖ കാർ ബ്രാൻഡുകളും ഇത്തരം പറക്കും കാറുകളിൽ പ്രവർത്തിക്കുന്നുണ്ട്. മെർസിഡീസ് ബെൻസിന്റെ ഇത്തരത്തിലുള്ള ഒരു ഫ്ലൈയിംഗ് മോഡലിനെ 2020 ഓട്ടോ എക്സ്പോയിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു.
ഹ്യുണ്ടായിയും ഇത്തരത്തിലുള്ള ഫ്ലൈയിംഗ് പ്രോട്ടോടൈപ്പുകളിൽ കാര്യമായി പ്രവർത്തിക്കുന്നുണ്ട് എന്ന് പല റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നു. ഇന്ത്യൻ വിപണിയിലെ കണ്ണിലുണ്ണികളായ മാരുതി സുസുക്കിയും ഈ രംഗത്തേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. ഫ്യൂച്ചറിസ്റ്റിക് മോബിലിറ്റി സൊല്യൂഷനുകൾ എക്സ്പ്ലോർ ചെയ്യാനുള്ള കമ്പനിയുടെ ഒരു ബോൾഡ് നീക്കമായി ഇതിനെ കണക്കാക്കാം.

മാരുതി തങ്ങളുടെ മാതൃ കമ്പനിയായ സുസുക്കിയുമായി സഹകരിച്ചാണ് ഇലക്ട്രിക് എയർ കോപ്റ്ററുകളുടെ വികസനത്തിലേക്ക് കടക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതുപോലെ, ഈ എയർ കോപ്റ്ററുകൾ ഡ്രോണുകളേക്കാൾ വലുതായിരിക്കും, പക്ഷേ ഒരു പരമ്പരാഗത ഹെലികോപ്റ്ററുകളേക്കാൾ ചെറുതും ആയിരിക്കും, പൈലറ്റ് ഉൾപ്പെടെ കുറഞ്ഞത് മൂന്ന് വ്യക്തികളെ വഹിക്കാൻ ഇവയ്ക്ക് കഴിയും.
ഇന്ത്യയിലേക്ക് പ്രൊജക്ട് എക്സ്പാൻഡ് ചെയ്യുന്നതിന് മുമ്പ് ജപ്പാനിലും യുഎസിലും പുതിയ മൊബിലിറ്റി സൊല്യൂഷനുകൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ എയർ ടാക്‌സികൾക്ക് ഗതാഗതത്തെ മേഘലയെ വൻതോതിൽ മാറ്റിമറിക്കാൻ കഴിയും. ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് മാത്രമല്ല, ചെലവ് കുറയ്ക്കാൻ പ്രാദേശിക തലത്തിൽ ഉൽപ്പാദനം കൂടി പരിഗണിക്കുകയാണ് മാരുതി.

കമ്പനിയുടെ ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ ഏവിയേഷൻ റെഗുലേറ്റർ DGCA -യുമായി ചർച്ചകൾ നടന്നുവരികയാണ് എന്ന് സുസുക്കി മോട്ടോറിൻ്റെ അസിസ്റ്റൻ്റ് മാനേജർ കെൻ്റോ ഒഗുറ വെളിപ്പെടുത്തി. 2025 -ൽ ജപ്പാനിൽ നടക്കുന്ന ഒസാക്ക എക്‌സ്‌പോയിൽ സ്കൈഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് എയർ കോപ്റ്ററുകൾ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ ഈ സാങ്കേതികവിദ്യ ഒടുവിൽ ഇന്ത്യയിലേക്ക് അവതരിപ്പിക്കാനാണ് മാരുതി ഇപ്പോൾ ഉദ്ദേശിക്കുന്നത്. പ്രോസ്പെക്ടീവ് ഉപഭോക്താക്കളെയും പങ്കാളികളെയും തിരിച്ചറിയുന്നതിനായി കമ്പനി നിലവിൽ ഇന്ത്യയിൽ വ്യക്തവും വിപുലമുമായ മാർക്കറ്റ് സ നടത്തുന്നുണ്ട്. എയർ കോപ്റ്ററുകൾ ഇന്ത്യയിൽ വിജയിക്കണമെങ്കിൽ, അവ താങ്ങാനാവുന്നതും കുറഞ്ഞ ചെലവിൽ വരുന്നതുമായിരിക്കണം എന്ന് ഒഗുറ ഊന്നിപ്പറഞ്ഞു.

ഒരു ഹെലികോപ്റ്ററിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ടേക്ക് ഓഫിൽ 1.4 ടൺ ഭാരമുള്ള എയർ കോപ്റ്ററിന് ഒരു പരമ്പരാഗത ഹെലികോപ്റ്ററിൻ്റെ പകുതിയോളം ഭാരമേയുള്ളൂ. ഈ കുറഞ്ഞ ഭാരം കെട്ടിടങ്ങളുടെ റൂഫ് ടോപ്പുകൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ഉപയോഗിക്കാൻ ഇവയെ അനുവദിക്കുന്നു. അടുത്തതായി ഇലക്ട്രിഫിക്കേഷൻ മൂലം എയർക്രാഫ്റ്റിൻ്റെ ഭാഗങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, ഇത് പ്രൊഡക്ഷൻ, മെയിന്റനൻസ് ചെലവ് എന്നിവ കുറയാൻ ഇടയാക്കും എന്നും റിപ്പോർട്ട് എടുത്ത് കാണിക്കുന്നു.
മാരുതി സുസുക്കിയുടെ വക ഈ എയർ കോപ്റ്ററുകൾ എത്തിയാൽ രാജ്യത്തെ ട്രാൻസ്പോർട്ട് സംവിധാനങ്ങൾ വേറെ ലെവലിലേക്ക് വളരും എന്ന് മാത്രമല്ല, പല മെട്രോ സിറ്റികളിലേയും ട്രാഫിക് കുരുക്ക് കുറയ്ക്കാനും, സമയം ലാഭിക്കാനും സഹായിക്കും. മെട്രോ നഗരങ്ങൾ തമ്മിലുള്ള ദൂരം എളുപ്പത്തിൽ കവർ ചെയ്യാനും സഹായിക്കും. എന്നിരുന്നാലും ഈ പദ്ധതികൾ എന്ന് പ്രാവർത്തികമാവും എന്നും മാരുതി സുസുക്കി എയർ കോപ്റ്ററുകൾ എന്ന് എത്തും, ഇവ എത്രത്തോളം പ്രാവർത്തികമാവും എന്ന് കണ്ടറിയണം.


Click it and Unblock the Notifications








