S-PRESSO-യിൽ ജിംനിക്ക് ഉണ്ടായ കുഞ്ഞാണോ എന്തോ! ഇജ്ജാതി മോഡിഫിക്കേഷൻ മാരുതിക്ക് പോലും തോന്നിയില്ലല്ലോ
മാരുതി സുസുക്കി ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച മോഡലാണ് ജിപ്സിയുടെ പിൻഗാമിയായി എത്തിയ ജിംനി. വിൽപ്പനയിൽ ആദ്യമൊന്ന് താഴെ പോയെങ്കിലും പ്രതാപം തിരിച്ചുപിടിക്കുന്നുണ്ട്. രാജ്യത്ത് ഏതൊരു വണ്ടിപ്രാന്തനും ഒരു വാഹനം സ്വന്തമാക്കിയാൽ അത് മോഡിഫൈ ചെയ്യുന്നത് വളരെ സാധാരണമായ കാര്യമാണ്. മാരുതിയുടെ കുഞ്ഞൻ മോഡലായ എസ്-പ്രെസോയും വിൽപ്പനയിൽ ഒട്ടും പിന്നിൽ അല്ലാതെ തന്നെ തുടരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു മോഡിഫിക്കേഷൻ വിശേഷങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കാനുളളത്. എസ്-പ്രെസോ എന്ന കുഞ്ഞനിൽ നിന്ന് ജിംനിയിലേക്ക് ഒരു മാറ്റമായാലോ. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങളുടെ പാർട്സുകൾ വിദേശത്തേക്ക് കയറ്റി അയക്കാറുണ്ട്. ഇന്തോനേഷ്യയിലെ ഒരു കമ്പനി കുഞ്ഞൻ എസ്-പ്രെസോയിലേക്ക് ജിംനിയെ ആവാഹിച്ചിരിക്കുകയാണ്. ഇപ്പോൾ കണ്ടാൽ ഇതൊരു പക്കാ ഓഫ്റോഡറാണെന്നേ പറയാൻ സാധിക്കു. ജിംനിയിൽ നിന്ന് ഉൾക്കൊണ്ടാണ് ഈ കിറ്റ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. എസ്-പ്രസ്സോയുടെ സ്റ്റോക്ക് ഫ്രണ്ട് ഫാസിയയിലേക്ക് കയറ്റിയപ്പോൾ വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്.

വാഹനത്തിന്റെ ഇരുവശത്തും ഫ്ലേർഡ് വീൽ ആർച്ചുകൾ കാണാൻ സാധിക്കുന്നുണ്ട്. പിന്നിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. വലിയ സ്‌പോയിലറും പൂർണ്ണമായും പുതിയ പിൻ ബമ്പറും ചേർത്തിട്ടുണ്ട്. ടെയിൽ ലാമ്പുകളിലും അത് പോലെ തന്നെ റിഫ്ലക്ടറുകളിലും ഒരു മാറ്റവും കാണുന്നില്ല. ഒറ്റനോട്ടത്തിൽ ആർക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്ന മോഡിഫിക്കേഷൻ തന്നെയാണ് ഇത്.
എസ്-പ്രെസോയുടെ പവർട്രെയിനിൽ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല എന്നാണ് തോന്നുന്നത്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി എസ്-പ്രെസ്സോക്ക് തുടിപ്പേകുന്നത്. ഇതില്‍ പരമാവധി 67 PS പവറും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം.

ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റോട് കൂടിയും എസ്-പ്രെസ്സോ മാരുതി ഓഫര്‍ ചെയ്യുന്നുണ്ട്. സിഎന്‍ജി മോഡില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ പവര്‍ 57 PS ആയും ടോര്‍ക്ക് 82 Nm ആയും കുറയും. കാറിന്റെ സിഎന്‍ജി പതിപ്പ് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനോടൊപ്പം മാത്രമേ ലഭ്യമാകൂ. എസ്-പ്രെസ്സോയുടെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.12 കിലോമീറ്റര്‍ മുതല്‍ 25.30 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജുള്ള സിഎന്‍ജി കാറുകളില്‍ ഒന്ന് കൂടിയാണ് എസ്‌െപ്രസ്സോ. കിലോഗ്രാമിന് 32.73 കിലോമീറ്റര്‍ വരെയാണ് എസ്-പ്രെസ്സോ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, എയര്‍ബാഗുകള്‍ എന്നിവയുമായാണ് മാരുതി സുസുക്കി എസ്-പ്രെസ്സോ വരുന്നത്.

ജിംനിയുടെ കാര്യത്തിലേക്ക് വന്നാൽ ഓഫ്-റോഡ് എസ്‌യുവി സെഗ്മെന്റിലെ അതികായകനായ മഹീന്ദ്ര ഥാറുമായി മത്സരിക്കാൻ എത്തിയപ്പോൾ വില മാത്രം കുറച്ചിറക്കാൻ മാരുതി സുസുക്കി തയാറായിരുന്നില്ല. ഇതാണോ അതോ ചെറിയ കോംപാക്‌ട് രൂപമാണോ ജിംനിക്ക് തിരിച്ചടിയായതെന്ന് ചോദിച്ചാൽ കൃത്യമായി ഒരു ഉത്തരം പറയാനാവില്ല. എന്നാൽ ഏത് റോഡിലും ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ പറ്റിയ കിടുക്കാച്ചി വണ്ടിയാണിതെന്നതിൽ സംശയമൊന്നും വേണ്ട.
ജിംനിയുടെ എൻട്രി ലെവൽ സീറ്റ മാനുവൽ വേരിയന്റിന് 12.75 ലക്ഷം രൂപയാണ് വില. അതേസമയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ ടോപ്പ് എൻഡ് ആൽഫ ഓട്ടോമാറ്റിക് ഡ്യുവൽ-ടോൺ വേരിയന്റിന് 14.95 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടതായി വരും. ലാഡർ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്ന മാരുതി ജിംനി ഈ സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ എസ്‌യുവികളിൽ ഒന്നാണ് കേട്ടോ.
ഏകദേശം 1,200 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളതെന്നാണ് കണക്കുകൾ. എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ കിടിലൻ 1.5 ലിറ്റർ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. പക്ഷേ ആളുകൾ ആഗ്രഹിച്ചിരുന്ന പെർഫോമൻസ് നൽകാൻ ഈ എഞ്ചിന് കഴിഞ്ഞിരുന്നില്ല. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ 1500 സിസി എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 136 Nm torque വരെയാണ് ഉത്പാദിപ്പിക്കാനിയിരുന്നത്.
ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. അതിനാൽ ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും. ഫീച്ചറുകളുടെ കാര്യത്തിലായാലും മാരുതി സുസുക്കിയുടെ ഓഫ്-റോഡർ എസ്‌യുവി മിടുക്കനാണ് കേട്ടോ. ഥാറുമായി താരതമ്യം ചെയ്യുകയാണെങ്കിൽ പോലും നിരവധി മികച്ച ഫീച്ചറുകൾ ജിംനിയിൽ ലഭിക്കുന്നുണ്ട്.
ഫീച്ചറുകളുടെ കാര്യത്തിലായാലും മാരുതി സുസുക്കിയുടെ ഓഫ്-റോഡർ എസ്‌യുവി മിടുക്കനാണ് കേട്ടോ. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ജിംനി വിപണിയിൽ എത്തിയിരിക്കുന്നത്.
2025 ഏപ്രിലില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Suzuki Swift) ആയിരുന്നു. സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയുള്ള വാഗണ്‍ആറിനെ മറികടന്നാണ് സ്വിഫ്റ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപ്‌ഡേറ്റ് സ്വിഫ്റ്റിന് കാര്യമായി ഗുണം ചെയ്തുവെന്ന് വില്‍പ്പന കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 2024 ഏപ്രിലിനെ അപേക്ഷിച്ച് 256 ശതമാനം വളര്‍ച്ചുയോടെ 14,593 സ്വിഫ്റ്റ് കാറുകളാണ് മാരുതി വിറ്റത്.
12 മാസം മുമ്പ് സ്വിഫ്റ്റിന്റെ വില്‍പ്പന വെറും 4,104 യൂണിറ്റ് മാത്രമായിരുന്നു. 13,413 യൂണിറ്റ് വില്‍പ്പനയുമായി മാരുതി സുസുക്കി വാഗണ്‍ആര്‍ സ്വിഫ്റ്റിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. 2024 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ടോള്‍ബോയ് ഹാച്ചിന്റെ വില്‍പ്പന 25 ശതമാനം ഇടിഞ്ഞു. മാരുതിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് മൂന്നാം സ്ഥാനത്ത്. ആറ് ശതമാനം ഇടിവുണ്ടായെങ്കിലും ബലേനോക്ക് പോയ മാസം 13,180 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി പുത്തന്‍ എഞ്ചിന്‍ ലഭിച്ചതോടെ സ്വിഫ്റ്റിന്റെ മൈലേജും കൂടിയിരുന്നു. ഹാച്ച്ബാക്കിന്റെ പെട്രോള്‍ പതിപ്പുകള്‍ക്ക് ലിറ്ററിന് 25.75 കിലോമീറ്റര്‍ വരെയും സിഎന്‍ജി വേരിയന്റിന് കിലോഗ്രാമിന് 32.85 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്. ഇന്ത്യയിലെ മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ മാത്രമല്ല പണക്കാരും സെലിബ്രിറ്റികളും പോലും സെക്കന്‍ഡറി കാര്‍ ആയി സ്വിഫ്റ്റ് വാങ്ങുന്നത് നമുക്ക് കാണാം. വര്‍ഷങ്ങള്‍ കൊണ്ട് ഈ കാര്‍ സ്വന്തമാക്കിയ വിശ്വാസവും ഉപഭോക്തൃ അടിത്തറയും അത്രയും വലുതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








