മാരുതി കാറുകളിലെ ഇതൊക്കെ പറ്റു! ആൾട്ടോയും 800 -ഉം പിക്കപ്പ് ട്രക്കായി മാറുന്ന വീഡിയോ വൈറൽ
വാഹനങ്ങളിൽ വ്യത്യസ്ത കൊണ്ടുവരുന്നവരാണ് ഇന്ത്യാക്കാർ. ചെറിയ മോഡിഫിക്കേഷനുകളോ കസ്റ്റമൈസേഷനുകളോ തുടങ്ങി പല മാറ്റങ്ങളും വാഹനങ്ങളിൽ കൊണ്ടുവരാൻ മിടുക്കരാണ്.തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വാഹനത്തിൽ തന്നെ അവർ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. അത്തരത്തിലൊരു വാഹനത്തിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹരിയാനയിലുള്ള ഒരു കൂട്ടം കർഷകരാണ് മാരുതി സുസുക്കി 800, ആൾട്ടോ ഹാച്ച്ബാക്കുകൾ മിനി പിക്കപ്പ് ട്രക്കുകളാക്കി മാറ്റിയത്. കാലിത്തീറ്റയും മറ്റ് വസ്തുക്കളും കൊണ്ടുപോകാൻ പുതിയ വാഹനങ്ങൾ വാങ്ങാൻ പണമില്ലാത്തത് കൊണ്ട് അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി അവർ തന്നെ വാഹനം കസ്റ്റമെസേഷൻ നടത്തുകയായിരുന്നു.
മിനി പിക്കപ്പ് ട്രക്കുകളുടെ വിശദാംശങ്ങൾ നൽകുന്ന വീഡിയോകൾ മിസ്റ്റർ കസ്വാൻ XYZ തന്റെ ചാനലിലൂടെയാണ് യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. പഴയ മാരുതി 800, ആൾട്ടോ വാഹനങ്ങൾ പരിവർത്തനം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഛബ്ര ബോഡി മേക്കർ എന്ന കട സന്ദർശിക്കുകയാണെന്ന് വ്ലോഗർ പറയുന്നത് കേൾക്കാം. ഹരിയാനയിലെ സിർസയിലെ ചോപ്തയ്ക്കടുത്താണ് ഈ കട.

വാഹനത്തിന്റെ മറ്റ് വിശദാംശങ്ങളെക്കുറിച്ച് നോക്കിയാൽ. ഈ കാറിനെ നിയമപരമായി റോഡിൽ ഇറക്കുന്നതിന് വേണ്ടി ആവശ്യമായ എല്ലാ രേഖകളും കടയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ, സ്റ്റാൻഡേർഡ് മാരുതി 800 മോഡലിന്റെ അതേ ഫ്രണ്ട് ക്യാബിൻ കാറിനും ലഭിക്കുന്നു. വാഹനത്തിൻ്റെ ഈ കസ്റ്റമൈസേഷൻ ഈ പ്രത്യേക മാരുതി 800 കൺവേർട്ട് ചെയ്ത മിനി പിക്കപ്പ് നിലവിൽ 55,000 രൂപയാണ് എന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.
റിയർ ബോഡി മാത്രം നിങ്ങൾക്ക് മതിയെങ്കിൽ 22,000 രൂപയ്ക്ക് ഇത് ഇഷ്ടാനുസൃതമായി നിർമ്മിക്കാൻ കഴിയുമെന്നും കടയുടമ പറയുന്നുണ്ട്. കാറിന്റെ ഘടനാപരമായ സമഗ്രതയെ ബാധിക്കുന്ന ഏത് തരത്തിലുള്ള മോഡിഫിക്കേഷനും സുരക്ഷിതമല്ല. അതുകൊണ്ടാണ് നിയമം വഴി ഇത് നിരോധിക്കപ്പെട്ടത്. സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളില്‍ ആയത് കൊണ്ടായിരിക്കും ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെടാതിരുന്നത്. ഈ വണ്ടിയും കൊണ്ട്് നഗരപ്രദേശങ്ങളില്‍ ചെന്നാല്‍ നാലുപേര്‍ നോക്കുമായിരിക്കും. എന്നാല്‍ മിക്കവാറും പൊലീസിന്റെ വലയില്‍ ചെന്നായിരിക്കും അവസാനിക്കുക.
മാരുതി സുസുക്കി ആള്‍ട്ടോ K10 വേരിയന്റില്‍ എന്‍ട്രി ലെവല്‍ കാര്‍ സെഗ്മെന്റിനുള്ളില്‍ ഒരു മികച്ച ഓപ്ഷനായി തുടരുന്നു. 3.99 ലക്ഷം രൂപയാണ് ഈ കാറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. 65 bhp പവറും 89 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിനഎ കരുത്തേകുന്നത്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.
ആള്‍ട്ടോയുടെ സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്. ആള്‍ട്ടോ K10 പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.90 കിലോമീറ്റും സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 33.85 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ കണക്റ്റഡ് കാര്‍ ടെകും നല്‍കി വിപണിയില്‍ ആള്‍ട്ടോയെ പ്രസക്തമായി നിലനിര്‍ത്താന്‍ മാരുതി ശ്രമിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്നതില്‍ നിന്ന് ആള്‍ട്ടോ താഴെ പോയെങ്കില്‍ അത് കാര്‍ മോശമായത് കൊണ്ടല്ല. മറിച്ച് ഇന്ത്യക്കാരുടെ ഉപഭോക്തൃ മുന്‍ഗണനകളിലെ ചലനാത്മകമായ മാറ്റത്തെയാണ് പ്രതിഫലിക്കുന്നത്. ആള്‍ട്ടോക്ക് മാത്രമല്ല മാരുതിയുടെ മറ്റ് ചെറുകാറുകള്‍ക്കും വില്‍പ്പനയില്‍ ഇടിവ് നേരിടുന്നുണ്ട്. യൂടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയാണ് ഈ സാഹചര്യത്തില്‍ മാരുതിക്ക് തുണയായത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








