മാരുതി 800 -നെ റോൾ റോയ്‌സാക്കി മാറ്റി പതിനെട്ടുകാരൻ; കമ്പനി പോലും മൂക്കത്ത് വിരൽ വയ്ക്കും
കൊടുങ്ങല്ലൂരിലെ ഇടവഴികളിലൂടെ ഒരു റോൾസ് റോയ്സ് വരുന്നത് കണ്ടാൽ ഞെട്ടണ്ട, നാട്ടിലെ ചേട്ടൻമാരോട് ചോദിച്ചാൽ അത് നമ്മുടെ ഹാദിഫിൻ്റെ ആണെന്ന് പറയും, ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാൽ അത് റോൾസ് റോയ്സ് ആണോ എന്ന് സംശയം തോന്നിയേക്കാം, അത് സാക്ഷാൽ മാരുതി 800 ആണ്. അതേ ഒരു പതിനെട്ടു വയസുകാരൻ്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
തൻ്റെ സ്വപ്നത്തിനായി യുവാവ് നിരവധി മാസങ്ങളാണ് ചെലവഴിച്ചത്. പുതിയ ബോഡി കിറ്റ്, ഇന്റീരിയർ മാറ്റങ്ങൾ, പെയിന്റ് ജോലി എന്നിവ ഉപയോഗിച്ച് കാർ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിരിക്കുകയാണ്. മാരുതി 800 ന്റെ യഥാർത്ഥ മുൻഭാഗം പൂർണ്ണമായും നീക്കം ചെയുകയും, പകരം റോൾസ് റോയ്‌സ്- ഗ്രില്ലും ഹെഡ്‌ലൈറ്റുകളും ഉള്ള ബോൾഡ്, ബൾക്കിയർ ഡിസൈൻ ഫീച്ചർ ചെയ്യുന്ന ഒരു പുതിയ പാനലാണ് ഉപയോഗിച്ചിരിക്കുന്നത്.

അതുപോലെ തന്നെ, പിൻഭാഗത്തിന് സ്റ്റീൽ ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച നീട്ടിയിരിക്കുന്ന ബൂട്ട് ഉപയോഗിച്ച് റോളി പോലെയുള്ള രൂപം നൽകിയിട്ടുണ്ട്. കാർ മൊത്തമായി തന്നെ ഹാദിഫ് റീഡിസൈൻ ചെയ്തിരിക്കുകയാണ്. മാരുതി 800 അതിന്റെ ഇന്റീരിയറിന്റെ ഭൂരിഭാഗവും നിലനിർത്തുന്നുണ്ടെങ്കിലും, സെക്കൻഡ് ഹാൻഡ് ബിഎംഡബ്ല്യുവിൽ നിന്ന് ലഭിച്ച സീറ്റുകൾ അതിന്റെ ഉള്ളിൽ പ്രീമിയം ഫീൽ നൽകുന്നതിന് പ്രധാന ഘടകമായിട്ടുണ്ട്.
സൈഡ് പ്രൊഫൈലിലേക്ക് നോക്കുകയാണെങ്കിൽ, മാരുതി 800 ഡോറുകളും വീൽ കപ്പുകളും അത് പോലെ തന്നെ നിനിർത്തിയിട്ടുണ്ട്. കൂടാതെ, റൂഫും ഒന്നുതന്നെയാണ്, ഉയരം കൂടിയിട്ടുണ്ടെങ്കിലും, അകത്ത് കൂടുതൽ ഹെഡ്‌റൂം ഉണ്ടാക്കാൻ വലിയ വിൻഡ്‌ഷീൽഡും ഡോറുകളുമുണ്ട്. ഏറ്റവും രസകരമായ ഭാഗം, ഈ എസ്‌യുവിയുടെ ബോണറ്റിൽ 'സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി' ഉണ്ട്, അത് തന്റെ വീടിനടുത്തുള്ള ഒരു പ്രാദേശിക കലാകാരനാണ് നിർമ്മിച്ചതെന്ന് ഹാദിഫ് പറയുന്നുണ്ട്.

കാറിന് അതിന്റേതായ പരിമിതികളുണ്ടെങ്കിലും ഇതുവരെയുളള പണികൾക്ക് 45000 രൂപയാണ് ചിലവായിരിക്കുന്നത്. വാഹനത്തിൻ്റെ ജോലികൾ കുറച്ചു കൂടി തീരാനുണ്ട് എന്നാണ് ഹാദിഫ് പറയുന്നത്. വാഹന ലോകത്തെ ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ് കാറുകൾ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിപണി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്കുള്ള ട്രെൻഡിനെ സൂചിപ്പിച്ചതോടെയാണ് ഒരു എസ്‌യുവി അവതരിപ്പിക്കാൻ റോൾസ് റോയ്‌സ് തീരുമാനിച്ചത്. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ആഡംബര എസ്‌യുവി കൂടിയാണ് കലിനൻ എന്നതും ശ്രദ്ധേയം.
വിപണിയിൽ എത്തിയതും അതിവേഗം വമ്പർ ഹിറ്റായി മാറാനും റോൾസ് റോയ്‌സ് കലിനന് സാധിച്ചിട്ടുണ്ട്. താമസിയാതെ നിരവധി ശതകോടീശ്വരൻമാരായ വ്യവസായികളുടെയും സെലിബ്രിറ്റികളുടെയും ഗാരേജിൽ സ്വന്തമായി ഒരു ഇടം കണ്ടെത്താനും ഈ വാഹനത്തിന് സാധിച്ചു. ഇന്ത്യയിൽ പോലും സെലിബ്രിറ്റികൾക്കിടയിൽ വളരെ ജനപ്രിയമായ കാറാണ് റോൾസ് റോയ്സ് കലിനൻ.

റോൾസ് റോയ്‌സ് സ്വന്തമാക്കിയ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഉണ്ടെങ്കിലും കലിനൻ ഉള്ളത് വളരെ ചുരുക്കം പേർക്കു മാത്രമാണ്. നടൻ അജയ് ദേവ്ഗൺ, ടി-സീരീസ് ഉടമ ഭൂഷൺ കുമാർ എന്നിവരെല്ലാമാണ് കലിനൻ സ്വന്തമാക്കിയിട്ടുള്ളവരുടെ പട്ടികയിലുള്ളത്. ഇന്ത്യയിൽ നിന്നുള്ള കോടീശ്വരൻ വ്യവസായികളും റോൾസ് റോയ്സ് കലിനൻ ഉടമകളാണ്.
അംബാനി കുടുംബത്തിന് അവരുടെ ഗാരേജിൽ മൂന്ന് റോൾസ് റോയ്സ് കലിനൻ എസ്‌യുവികളാണുള്ളത്. അംബാനിയുടെ ഗാരേജിലെ മൂന്നാമത്തെ റോൾസ് റോയ്‌സ് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറാണെന്ന് പറയപ്പെടുന്നു. ഈ എസ്‌യുവിയുടെ പെയിന്റ് ജോലിക്ക് മാത്രം ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് പറയപ്പെടുന്നത്.
കലിനൻ എസ്‌യുവിയുടെ ക്യാബിന് വളരെ പ്രീമിയം ലുക്ക് നൽകുന്ന ബ്രൗൺ കളർ ലെതർ ഇന്റീരിയറാണ് അല്ലു തെരഞ്ഞെടുത്തിരിക്കുന്നത്. റോൾസ് റോയ്സ് നിരയിൽ കലിനൻ നിലവിൽ ഗോസ്റ്റിനും ഫാന്റം എയ്റ്റിനും ഇടയിലാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യത്തെ റോൾസ് റോയ്‌സ് കൂടിയാണിത്.
യുകെയിലെ ഗുഡ്‌വുഡിലുള്ള റോൾസ് റോയ്‌സിന്റെ നിർമാണ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ റോൾസ് റോയ്‌സ് കലിനനും അതുല്യമാണെന്ന് കമ്പനി പറയുന്നു. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് ഇതിന് ഹൃദയം തന്നെ. ഇത് 571 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.


Click it and Unblock the Notifications








