ആൾട്ടോ 800 -ൽ ഒട്ടകത്തിന് ഇടം കൊടുത്താൽ എന്തു സംഭവിക്കും, വീഡിയോ കാണുമ്പോൾ മനസിലാകും
ഇന്ത്യൻ റോഡുകളിലൂടെ ഉളള യാത്ര വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ. നോർത്ത് ഇന്ത്യൻ റോഡുകളിലൂടെ രാത്രി യാത്ര സമയത്ത് പല മൃഗങ്ങളും വാഹനങ്ങളുടെ മുന്നിൽ ചാടാൻ സാധ്യതയുണ്ട്. അത്തരത്തിൽ രാജസ്ഥാനിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ വാഹനം ഒരു ഒട്ടകവുമായി കൂട്ടിയിടിച്ച് ഒട്ടകം വാഹനത്തിനുളളിൽ കുരുങ്ങി പോയാലുളള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ. ഞെട്ടണ്ട, അത് പോലെ ഒരു സംഭവം രാജസ്ഥാനിൽ നടന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒട്ടകത്തിന് എന്തും സഭവിച്ചുവെന്നും, എങ്ങനെ രക്ഷപ്പെടുത്തി എന്നും അറിയാൻ തുടർന്ന് വായിക്കാനും വീഡിയോ കാണുവാനും മറക്കരുതേ.
ആജ് തക് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തതോടെയാണ് സംഭവം ജനശ്രദ്ധയിൽ വരുന്നത്. ഈ വീഡിയോയിൽ, മാരുതി ആൾട്ടോ ഹാച്ച്ബാക്കിനുള്ളിൽ ഒട്ടകം കുടുങ്ങിയിരിക്കുന്നത് കാണാൻ സാധിക്കും. രാജസ്ഥാനിലെ ഹനുമാൻഗഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. കാർ ഒട്ടകത്തിൽ ഇടിക്കുകയും മുൻവശത്തെ ചില്ലുകൾ തകർത്ത് അകത്തുകയറിയതിനാൽ മൃഗം കാറിനുള്ളിൽ കുടുങ്ങുകയും ചെയ്യുകയായിരുന്നു.

വാഹനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന മൃഗത്തെ വീഡിയോയിൽ കാണാൻ കഴിയും. നിർഭാഗ്യവശാൽ, അതിൻ്റെ ശരീരം കാറിനുള്ളിൽ കുടുങ്ങിയതിനാൽ അതിന് പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല. വാഹനത്തിൻ്റെ റൂഫിനും, മുൻവശത്തെ വിൻഡ്ഷീൽഡ്, എ-പില്ലറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ കാറിൻ്റെ ബോണറ്റും ബമ്പറും തകർന്നിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെ മാരുതി ആൾട്ടോയുടെ ഒട്ടകത്തിനെ ഇടിച്ചത്.
ഹൈവേയിൽ അധികം വെളിച്ചമില്ലാത്തത് കൊണ്ട് തന്നെ ഇരുട്ടായിരുന്നു. ഡ്രൈവർക്ക് റോഡിൽ നിന്നിരുന്ന മൃഗത്തെ കാണാൻ കഴിഞ്ഞില്ല. ഡ്രൈവർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനി മുൻപ് തന്നെ വാഹനം മൃഗത്തെ ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകളോളം വാഹനത്തിൽ കുടുങ്ങിയ മൃഗം കാരണം റോഡിൽ വൻ ഗതാഗതക്കുരുക്കാണുണ്ടായത്. സംഭവസ്ഥലത്ത് ക്രെയിൻ വിളിച്ച് ഒട്ടകത്തെ കാറിൽ നിന്ന് പുറത്തെടുത്തടുക്കുകയായിരുന്നു.

രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഇത് ഒരു പ്രധാന പ്രശ്നമാണ്. ഹൈവേകളോ നഗര റോഡുകളോ ആകട്ടെ, കന്നുകാലിയോ നായയോ പോലെ അലഞ്ഞുതിരിയുന്ന ഒരു മൃഗം നിങ്ങളുടെ വാഹനത്തിന് മുന്നിൽ വരാൻ എപ്പോഴും സാധ്യതയുണ്ട് എന്ന കാര്യം എപ്പോഴും മനസിലുണ്ടായിരിക്കണം. നമ്മുടെ പല ഹൈവേകളിലും റോഡുകളിലും വെളിച്ചമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
മാരുതി ആൾട്ടോ 800 പോലെ ഒരു ഹാച്ച്ബാക്കിലേക്ക് ഒട്ടകം ഇടിച്ചുകയറിയിട്ട് ഡ്രൈവർക്കും വാഹനത്തിനും സാരമായ പരിക്കുകളും കേടുപാടുകളുമേ ഉണ്ടായിട്ടുളളു. ആൾട്ടോ 800 -ൻ്റെ മറ്റ് വിശദാംശങ്ങളിലേക്ക് വന്നാൽ Std, LXi, VXi, VXi+ എന്നീ 4 വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിക്കുക. പെട്രോളിനൊപ്പം ഈ കാറിന്റെ സിഎന്‍ജി പതിപ്പും മാരുതി വിപണിയില്‍ ഇറക്കുന്നുണ്ട്.

മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. സ്പീഡ് ബ്ലൂ, എര്‍ത്ത് ഗോള്‍ഡ്, സിസ്ലിംഗ് റെഡ്, സില്‍ക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളര്‍ ഓപ്ഷനുകളില്‍ മോഡല്‍ വാങ്ങാനാകും. കമ്പനിയുടെ അപ്ഡേറ്റ് ചെയ്ത ഹാര്‍ടക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ആള്‍ട്ടോ K10 കാര്‍ നിര്‍മിച്ചിരിക്കുന്നത്.
പുതിയ തലമുറ K-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ ആണ് ഹാച്ചിന്റെ ഹൃദയം. ഈ എഞ്ചിന്‍ 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഒന്ന് തെരഞ്ഞെടുക്കാം. സിഎന്‍ജി മോഡില്‍ 56 bhp പവറും 82.1 Nm ടോര്‍ക്കും മാത്രമേ നല്‍കുകയുള്ളൂ.
ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.90 കിലോമീറ്ററും മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.39 കിലോമീറ്ററുമാണ് മൈലേജ് നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കാറിന്റെ സിഎന്‍ജി വേരിയന്റിന്റെ കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. ഇത്തരം അപകടങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ.


Click it and Unblock the Notifications








