കസ്റ്റമൈസേഷൻ നടത്താൻ മാരുതിയുടെ വണ്ടി തന്നെ കിടു, പുഷ്ബട്ടൺ സ്റ്റാർട്ട് ഓപ്ഷൻ കണ്ടോ

കസ്റ്റമൈസേഷൻ നടത്തുക എന്നത് ഒരു വാഹനം വാങ്ങിയാൽ നിർബന്ധമായും ചെയ്യുന്ന കാര്യമാണ്. ആഫ്റ്റർ മാർക്കറ്റ് കാർ മോഡിഫിക്കേഷൻ ഹൗസുകൾ വളരെ മികച്ചതായി മാറിയിരിക്കുകയാണ്, അവർക്ക് ഏത് വാഹനത്തിലും ഏത് ഫീച്ചറും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമെന്ന നിലയിലേക്ക് എത്തി കഴിഞ്ഞു. പുഷ് ബട്ടൺ സ്റ്റാർട്ടുള്ള മാരുതി ആൾട്ടോയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കണ്ണുതളളിക്കുന്ന ആഫ്റ്റർ മാർക്കറ്റ് ഓട്ടോമൊബൈൽ പരിഷ്‌ക്കരണങ്ങളെക്കുറിച്ച് എപ്പോഴും കാണാറും കേൾക്കാറുമുളളതാണ്. ഇൻസ്റ്റാഗ്രാമിലെ റോഡിസ്‌കാർ ആക്‌സസറികളിൽ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് കീ ഫോബുകളും തുടക്കത്തിലെ പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും കാണിക്കുന്നു.

വീഡിയോയുടെ രണ്ടാമത്തെ ഫ്രെയിമിൽ, സ്റ്റിയറിംഗ് വീലിന് ചുറ്റുമുള്ള മുഴുവൻ ഭാഗവും പൊളിക്കുന്നുണ്ട്. ഈ സംവിധാനം കാറിൻ്റെ നിലവിലുള്ള ഇലക്ട്രോണിക്സുമായി ബന്ധിപ്പിക്കുന്നു. അവസാനമായി, തുടക്കത്തിൽ സാധാരണ ഇഗ്നിഷൻ സ്വിച്ച് സ്ഥാപിച്ച അതേ സ്ഥലത്ത് ബട്ടൺ ഉറപ്പിച്ചിരിക്കുന്നത് കാണാം. അതിനുശേഷം, ഒരു ബട്ടണിൽ അമർത്തിയാൽ വാഹനം ഓണാക്കാൻ കഴിഞ്ഞതായി വീഡിയോയിൽ കാണിക്കുന്നു. കൂടാതെ, താക്കോൽ കാറിൽ നിന്ന് 3 മീറ്റർ അകലെ പോകുമ്പോൾ, അത് സ്വയം ലോക്ക് ആകും.

വിവിധ കാരണങ്ങളാൽ ഇപ്പോൾ ഇത് ഒരു മികച്ച ആശയമായിരിക്കില്ല എന്നാണ് കമൻ്റുകൾ വരുന്നത്.മെക്കാനിക്കുകൾ വാഹനത്തിൻ്റെ യഥാർത്ഥ ഇലക്ട്രോണിക്സിൽ കൃത്രിമം കാണിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടുകൾ മൂലമാണ് മിക്ക കാറുകളിലും തീപിടിത്തമുണ്ടാകുന്നതെന്ന് അറിയാമല്ലോ. അതിനുള്ള പ്രധാന കാരണം ആഫ്റ്റർ മാർക്കറ്റ് ആക്‌സസറി വാഹനങ്ങളിൽ ഘടിപ്പിക്കുന്നതാണ്. ഏതെങ്കിലും ആഫ്റ്റർ മാർക്കറ്റ് ഘടകത്തിൻ്റെ ഗുണനിലവാരം ഒരിക്കലും യഥാർത്ഥ ഉപകരണങ്ങളുടെ അത്ര മികച്ചതായിരിക്കില്ല എന്നത് എല്ലാവരും ഓർക്കുക.

ആൾട്ടോയിലേക്ക് വന്നാൽ ടോപ് വേരിയന്റിന് 5.96 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. Std, LXi, VXi, VXi+ എന്നീ 4 വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വാങ്ങാന്‍ സാധിക്കുക. പെട്രോളിനൊപ്പം ഈ കാറിന്റെ സിഎന്‍ജി പതിപ്പും മാരുതി വിപണിയില്‍ ഇറക്കുന്നുണ്ട്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. സ്പീഡ് ബ്ലൂ, എര്‍ത്ത് ഗോള്‍ഡ്, സിസ്ലിംഗ് റെഡ്, സില്‍ക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളര്‍ ഓപ്ഷനുകളില്‍ മോഡല്‍ വാങ്ങാനാകും.

കമ്പനിയുടെ അപ്ഡേറ്റ് ചെയ്ത ഹാര്‍ടക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ആള്‍ട്ടോ K10 കാര്‍ നിര്‍മിച്ചിരിക്കുന്നത്. പുതിയ തലമുറ K-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ ആണ് ഹാച്ചിന്റെ ഹൃദയം. ഈ എഞ്ചിന്‍ 66 bhp പവറും 89 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഒന്ന് തെരഞ്ഞെടുക്കാം.

സിഎന്‍ജി മോഡില്‍ 56 bhp പവറും 82.1 Nm ടോര്‍ക്കും മാത്രമേ നല്‍കുകയുള്ളൂ. ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.90 കിലോമീറ്ററും മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.39 കിലോമീറ്ററുമാണ് മൈലേജ് നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കാറിന്റെ സിഎന്‍ജി വേരിയന്റിന്റെ കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം.

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ എന്നീ സവിശേഷതകള്‍ മാരുതി സുസുക്കി ആള്‍ട്ടോ K10-ന് ലഭിക്കുന്നു. 214 ലിറ്റര്‍ ശേഷിയുള്ള ബൂട്ട് സ്‌പേസും കാറില്‍ ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 21, 2024, 14:30 [IST]
English summary
Maruti suzuki alto with a push button start got viral checkout the video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X