സ്വിഫ്റ്റ് മാത്രമല്ല മഹീന്ദ്ര ഇവിയും ഇനി വിദേശത്തേക്ക്! കാരണം എന്താണെന്നറിയാമോ

ഇന്ത്യൻ വാഹന വിപണിയിൽ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന ഒരു സംഭവമാണ് ഇന്ത്യ-യു.കെ കരാർ. ഇന്ത്യയും യുകെയും തമ്മില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം ശക്തിപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ ഓട്ടോ ഘടകങ്ങളുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കും. മാത്രമല്ല ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കാറുകള്‍ അടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതിനുശേഷം യുകെ ഏര്‍പ്പെടുന്ന നിര്‍ണായകമായ വ്യാപാര കരാറാര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ളതാണ്.

ആഡംബര വാഹനങ്ങൾ കൊണ്ട് ഇന്ത്യൻ റോഡുകൾ നിറയുന്നതിനൊപ്പം തന്നെ ബ്രിട്ടനിലും ഇന്ത്യൻ ബ്രാൻഡുകളായ മാരുതിയും മഹീന്ദ്രയും തങ്ങളുടെ മോഡലുകളും ഇറക്കിവിടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മൂന്ന് വര്‍ഷത്തിലേറെ നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഈ കരാര്‍ 2040 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വാര്‍ഷിക വ്യാപാരം 25.5 ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

ഇന്ത്യയില്‍ നിന്നുള്ള 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും തീരുവ യുകെ നീക്കം ചെയ്യുന്നതിനാല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് വലിയ ഉത്തേജനം നല്‍കുന്നു. മാരുതിയെ സംബന്ധിച്ച് തങ്ങളുടെ ഏറ്റവും ഡിമാൻ്റുളള ഹാച്ച്ബാക്കായ സ്വിഫ്റ്റായിരിക്കും ഇറക്കുക. മഹീന്ദ്ര തങ്ങളുടെ രണ്ട് പുതിയ ഇവികളാണ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്.

ഇന്ത്യക്കാര്‍ക്കിടയില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ജനപ്രിയമാകാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍ അതിന്റെ വിലയും മൈലേജുമാണ്. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 6.49 ലക്ഷം രൂപ മാത്രമാണ് വില. അതേസമയം, ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വില 9.50 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.

പുതിയ Z12E 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റിന്റെ ഹൃദയം. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp പവറില്‍ പരമാവധി 112 Nm ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിലണ്ടര്‍ ഒന്ന് കുറഞ്ഞെങ്കിലും കാറിന്റെ മൈലേജ് നന്നായി കൂടി. സ്വിഫ്റ്റ് പെട്രോള്‍/മാനുവല്‍ വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 24.80 കിലോമീറ്ററാണ്.

മഹീന്ദ്രയുടെ ഇവിയിലേക്ക് വന്നാൽ BE6,XEV 9E എന്നീ രണ്ട് മോഡലുകളാണ് ഇലക്ട്രിക് വാഹന സെഗ്മെൻ്റിൽ വിൽപ്പനയിൽ മുന്നിൽ തന്നെയുളളത്. അത് കൊണ്ട് തന്നെ ബ്രിട്ടൻ്റെ ഇവി മാർക്കറ്റിൽ വലിയ ഒരു വില്ലനായി തന്നെ രംഗപ്രവേശം ചെയ്യുകയാണ് രണ്ട് മോഡലുകളും. BE6 ഇവിയുടെ ഡിസൈന്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് C- ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളാണ് ആദ്യം ശ്രദ്ധയാകര്‍ഷിക്കുക. ഷോര്‍ട്ട് ഫ്രണ്ട് എന്‍ഡ്, മസ്‌കുലാര്‍ & ഫ്‌ലെയര്‍ഡ് വീലര്‍ച്ചുകള്‍, കൂപ്പെ ടൈപ്പ് റൂഫ് സ്‌റ്റൈല്‍, 18 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ മറ്റ് പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

20 ഇഞ്ച് വീലുകള്‍ ഓപ്ഷനലായി തെരഞ്ഞെടുക്കാം. പിന്‍വശത്തെ ഡോറിന് അടുത്തായി വീല്‍ ആര്‍ച്ചില്‍ കൂപ്പെ എസ്‌യുവിയുടെ ചാര്‍ജിംഗ് പോയിന്റ് വെളിപ്പെടുത്തുന്ന പാനലുണ്ട്. കൂപ്പെ ശൈലിയിലുള്ള റൂഫ് പൂര്‍ണ്ണമായും ഒരു ലാമിനേറ്റഡ് ഗ്ലാസ് യൂണിറ്റാണ് എന്നത് ശ്രദ്ധേയമാണ്. പിന്നില്‍ അത് വളയുന്നിടത്ത് ട്വിന്‍ സ്പോയിലറുകളും കാണാം.

21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. ഇവിയുടെ ലോവർ വേരിയന്റുകൾക്ക് 59 kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോൾ ടോപ്പ് വേരിയന്റുകൾ 79 kWh ബാറ്ററി പായ്ക്കോടെയാണ് വിപണിയിലെത്തുന്നത്. ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

മറുവശത്ത് വലിയ 79 kWh വേരിയന്റ് 282 Bhp കരുത്തിൽ 380 Nm ടോർക്ക് വരെ നിർമിക്കാൻ പാകമാണ്. ഈ മോഡലുകൾ പൂർണ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് വരെ സമ്മാനിക്കും. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള മഹീന്ദ്രയുടെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് എസ്‌യുവിയാണിത്.

ഡിസൈനിലേക്ക് വന്നാൽ XUV 9E ഇവിയുടെ മുൻവശം മസ്ക്കുലാർ ആയതും എന്നാൽ പ്രീമിയം ലുക്കിലുമാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. കൺസെപ്റ്റ് പതിപ്പിൽ കണ്ട മിക്ക ഡിസൈൻ ഘടകങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ഇവികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് XUV 9E ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

FAQs
എന്താണ് യുകെ-ഇന്ത്യ കരാർ?

ഇന്ത്യയും യുകെയും തമ്മില്‍ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം ശക്തിപ്പെടുത്തുന്നതോടൊപ്പം ഇന്ത്യയുടെ ഓട്ടോ ഘടകങ്ങളുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കും. മാത്രമല്ല ബ്രിട്ടീഷ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കാറുകള്‍ അടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും.

DriveSpark Automotive

More from DriveSpark

Article Published On: Monday, May 12, 2025, 20:13 [IST]
English summary
Maruti suzuki and mahindra offers vehicles in britain market all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X