റോംഗ് സൈഡില്‍ കയറുന്നവര്‍ ശ്രദ്ധിച്ചോ... ഈ ബലേനോക്കാരന്‍ ആ നിമിഷത്തെയോര്‍ത്ത് കരയുന്നുണ്ടാകും

ഗതാഗത നിയമങ്ങള്‍ ഉണ്ടാക്കിയത് തന്നെ അത് ലംഘിക്കാന്‍ വേണ്ടിയാണെന്ന മനസ്ഥിതിയുള്ള ഒത്തിരി പേരുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇന്ത്യയില്‍ വാഹനാപകടങ്ങള്‍ പെരുകാനുള്ള ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്ന് ഗതാഗത നിയമ ലംഘനങ്ങള്‍ തന്നെയാണ്. ഇന്ത്യന്‍ നിരത്തുകളില്‍ കണ്ട് വരുന്ന സാധാരണ ഗതാഗത നിയമലംഘനമാണ് തെറ്റായ ദിശയിലൂടെ വാഹനം ഓടിക്കുന്നത്. സാധാരണയായി നമ്മള്‍ ഇതിനെ 'റോംഗ് സൈഡില്‍' വണ്ടിയോടിക്കുക എന്ന് പറയും. അറിയാതെ തെറ്റായ ദിശയില്‍ വാഹനം ഓടിച്ച് പോകുന്നവരുണ്ടാകാം. എന്നാല്‍ അറിഞ്ഞ് കൊണ്ട് ഈ തെറ്റ് ചെയ്യുന്നവരുടെ എണ്ണം കുറവല്ല. ഇത്തരക്കാര്‍ സ്വന്തം ജീവന്‍ വെച്ചാണ് പന്താടുന്നതെന്ന് മനസ്സിലാക്കുന്നില്ല.

തെറ്റായ വശത്തുകൂടി യാത്ര ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ഏതാനും മിനിറ്റുകള്‍ ലാഭിക്കാന്‍ കഴിയും. പക്ഷേ അത് വളരെ ഗുരുതരമായ റോഡപകടങ്ങള്‍ക്ക് കാരണമാകുമെന്നതാണ് മറുവശം. ഇത് ചിലപ്പോള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുമായി ഗുരുതരമായ വാദപ്രതിവാദങ്ങള്‍, വഴക്കുകള്‍ തുടങ്ങിയ അനാവശ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതും ശ്രദ്ധിക്കുക. ഈ ഒരു തെറ്റ് ആവര്‍ത്തിക്കരുതെന്ന് ഓര്‍മിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

maruti baleno driver wrong side dragged by truck

ഇന്റര്‍നെറ്റില്‍ വൈറലായ വീഡിയോയില്‍ ഒരു മാരുതി സുസുക്കി ബലേനോ കാറിനെ ഒരു ലോറി വലിച്ച് കൊണ്ടുപോകുന്നത് കാണാം. ഈ വീഡിയോ കാണുന്ന പലരും ആദ്യം ചിന്തിക്കുന്നത് ഇവിടെ തെറ്റ് പൂര്‍ണമായും ട്രക്ക് ഡ്രൈവറുടെ ഭാഗത്താണെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാല്‍ മാരുതി സുസുക്കി ബലേനോ കാര്‍ തെറ്റായ വശത്താണ് കിടക്കുന്നതെന്ന് മനസ്സിലാകും.

ഏതാനും മിനിറ്റുകള്‍ മാത്രം ദൈര്‍ഖ്യമുള്ള ഈ വീഡിയോ വെച്ച് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് വിധിക്കാന്‍ നമ്മള്‍ ആളല്ല. ഏതായാലും മാരുതി സുസുക്കി ബലേനോ ഡ്രൈവര്‍ യാതൊരു പിഴവും വരുത്താതെ ലോറി ഡ്രൈവര്‍ അത് വലിച്ച് കൊണ്ടുപോയതല്ലെന്ന് വ്യക്തമാണ്. ലോറി കാര്‍ വലിച്ച് നീക്കുമ്പോള്‍ ബലേനോയില്‍ യാത്രക്കാര്‍ ആരുമില്ലായിരുന്നു. ഈ ഒരു സാഹചര്യം പരിഗണിക്കുമ്പോള്‍ റോംഗ് സൈഡില്‍ കയറി വന്ന ബലേനോയെ ലോറി തുടക്കത്തില്‍ തടഞ്ഞതായിരിക്കാം.

maruti baleno driver wrong side dragged by truck

മാരുതി സുസുക്കി ബലേനോ തെറ്റായ വശത്തുകൂടി വരുന്നതുകൊണ്ടായിരിക്കാം ലോറി ഡ്രൈവര്‍ വഴിമാറാന്‍ വിസമ്മതിച്ചത്.ഇത് മാരുതി സുസുക്കി ബലേനോയിലെ യാത്രക്കാരും ലോറി ഡ്രൈവറും തമ്മില്‍ തര്‍ക്കം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ടാകാം. ലോറി ഡ്രൈവറുമായി സംസാരിക്കാനായി പുറത്തിറങ്ങിയതാകാം കാര്‍ യാത്രക്കാര്‍. കാര്‍ യാത്രികരുമായുള്ള സംസാരത്തിനൊടുവില്‍ ലോറി ഡ്രൈവര്‍ കോപാകുലനായി കാര്‍ വലിച്ചിഴച്ചതാകാനാണ് സാധ്യത. മാരുതി സുസുക്കി ബലേനോയും ലോറിയും തമ്മിലുണ്ടായ അപകടം അഹമ്മദാബാദ്-ബറോഡ എക്‌സ്പ്രസ് വേയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈറലായ വീഡിയോയില്‍ കുറച്ച് പേര്‍ ബഹളം വയ്ക്കുന്നതും നിലവിളിക്കുന്നതും കാണാന്‍ കഴിയും. അവര്‍ മാരുതി സുസുക്കി ബലേനോയില്‍ എത്തിയവരാണെന്ന് തോന്നുന്നു. ഭാഗ്യവശാല്‍ ഇവിടെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലോറി ഡ്രൈവര്‍ വലിച്ചിഴച്ചതിനെ തുടര്‍ന്ന് മാരുതി സുസുക്കി ബലേനോയുടെ വശങ്ങളില്‍ കേടുപാട് പറ്റിയതായി വീഡിയോയില്‍ നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. പൊലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ട്.

maruti baleno driver wrong side dragged by truck

ഈ വീഡിയോയുടെ കമന്റ് ബോക്‌സില്‍ ലോറി ഡ്രൈവറുടെ പ്രവര്‍ത്തിയെ അനുകൂലിച്ച് നിരവധി നെറ്റിസണ്‍സ് കമന്റിട്ടിട്ടുണ്ട്. റോംഗ് സൈഡ് കയറിയ മാരുതി സുസുക്കി ബലേനോക്കാരനെ ലോറിക്കാരന്‍ ഒരു പാഠം പഠിപ്പിച്ചുവെന്നാണ് കമന്റുകള്‍. മാരുതി സുസുക്കി ബലേനോ തെറ്റായ വശത്ത് കൂടി എത്തിയെന്നത് ശരി തന്നെ. എന്ന് കരുതി ലോറി ഡ്രൈവര്‍ ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു. അദ്ദേഹം കുറച്ചുകൂടി ക്ഷമ കാണിക്കാമായിരുന്നു എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

മറ്റുള്ളവര്‍ പ്രകോപനപരമായി സംസാരിച്ചാലും വലിയ വാഹനം ഓടിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ ഇങ്ങനെ കാണിക്കുന്നത് ഒരിക്കലും നല്ലതല്ല. റോഡുകളില്‍ മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുകയും ഉദാരമനസ്‌കതയോടെ പെരുമാറുകയും സഹിഷ്ണുത വെച്ചുപുലര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ സംഭവം തന്നെ എടുത്താല്‍ ഇനി പൊലീസ് അന്വേഷണവും മറ്റ് പൊല്ലാപ്പുകളുമെല്ലാം ലോറി ഡ്രൈവര്‍ ഇനി നേരിടേണ്ടി വരും.

More from DriveSpark

Article Published On: Tuesday, February 18, 2025, 16:25 [IST]
English summary
Maruti suzuki baleno driven on wrong side of road got dragged by truck viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X