ഗോവൻ ട്രിപ്പിൽ നഷ്ടം 4 ലക്ഷം രൂപ; യാത്രക്കാരെ രക്ഷിച്ച് മാരുതിയുടെ ഉരുക്ക് ഹാച്ച്ബാക്ക്

ഒരു വാഹനത്തിൻ്റെ പ്രധാന ഫീച്ചറുകളിലൊന്നായിരിക്കണം സേഫ്റ്റി എന്നത്. എന്നാൽ സുരക്ഷയുടെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്ന ബ്രാൻഡാണ് മാരുതി സുസുക്കി. എന്നാൽ കളിയാക്കിയവരുടേയും ചെളി വാരിയെറിഞ്ഞവരുടേയും മുന്നിൽ കൂടുതൽ കരുത്തോടെ ക്രാഷ് ടെസ്റ്റിൽ4 സ്റ്റാർ റേറ്റിങ്ങ് മേടിച്ച് തലയുയർത്തിനിൽക്കുന്നുണ്ട്. ഹാച്ച്ബാക്കിൽ ബലേനോ ഇപ്പോൾ പഴയ ആളല്ല. ദൂരയാത്രയ്ക്ക് പോകുമ്പോൾ എല്ലാവരും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെയാണ്. എന്നാഷ പലപ്പോഴുംവഴി തെറ്റിക്കുകയോ അല്ലെങ്കിൽ മാപ്പിൽ നോക്കി പോകുമ്പോൾ അപകടം സംഭവിക്കുകയോ ചെയ്യാറുണ്ട്. അത്തരത്തിൽ ഹൈദരാബാദിൽ നിന്ന് ഗോവയിലേക്കുളള യാത്രയിൽ ബലേനോ അപകടത്തിൽപ്പെടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

റോഡ് പണി കാരണം ഹൈവേയിൽ നിന്ന് തിരിഞ്ഞ് ഇടവഴിയിലൂടെ പോകുകയായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ പോയപ്പോൾ പെട്ടെന്നുള്ള വലത്തേക്കുളള വഴിയിലേക്ക് തിരിഞ്ഞതും പാലത്തിൽ നിന്ന് താഴേക്ക് പോയത്.പാലത്തിന് അധികം ഉയരമില്ലാതിരുന്നത് കൊണ്ട് തന്നെ രക്ഷയായി. കാർ തലകീഴായി മറിഞ്ഞുവെങ്കിലും ആർക്കും പരിക്ക് സംഭവിച്ചിട്ടില്ല. റോഡ് സൈഡ് അസിസ്റ്റൻസ് വിളിച്ചാണ് വാഹനം പുറത്ത് എത്തിച്ചത്. വാഹനത്തിൻ്റെ അറകുറ്റ പണിക്കായി 4 ലക്ഷം രൂപയോളം ചിലവായി എന്നാണ് ഉടമ പങ്കുവച്ചത്.

Maruti Suzuki baleno fell off the bridge

മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നാണ് ബലേനോ. ഇത് ഒരു പ്രീമിയം ഹാച്ച്ബാക്കാണ്. ശരാശരി 10,000 മുതല്‍ 15,000 വരെ ബലേനോ കാറുകള്‍ എല്ലാ മാസവും വില്‍ക്കപ്പെടുന്നു. ഈ ഒരു കാറിന്റെ വില, മൈലേജ്, ഫീച്ചര്‍ എന്നിവയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. ബലേനോയിക്ക് ഇപ്പോൾ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ ലഭിക്കുന്നുണ്ട്.

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ വാഗ്ദാനം ചെയ്യുന്ന കിടിലൻ സേഫ്റ്റി ഫീച്ചറുകളാണ് മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിൽ ഒരുക്കിവെച്ചിരിക്കുന്നത്. 1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് ബലേനോയുടെ ഹൃദയം.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നീ ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന ബലേനോയുടെ എഞ്ചിൻ 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. മൈലേജിലും മോശക്കാരനല്ല ആശാൻ എന്നത് ഊഹിക്കാമല്ലോ അല്ലേ. ബലേനോ മാനുവൽ പതിപ്പിന് 22.35 കിലോമീറ്ററും എഎംടി വേരിയന്റുകൾക്ക് 22.94 കി.മീ. മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

മൈലേജ് കൂടുതൽ ആവശ്യമുള്ളവർക്ക് കമ്പനി സിഎൻജി ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട് കേട്ടോ. ഇതിൽ കിലോഗ്രാമിന് 30.61 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്. 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട്, സുസുക്കി കണക്റ്റഡ് കാർ ടെക് എന്നിവയാണ് ഇന്റീരിയറിനെ പ്രീമിയമാക്കുന്ന കാര്യങ്ങൾ.

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന മാരുതി സുസുക്കി ബലേനോയ്ക്ക് നിലവിൽ 6.70 ലക്ഷം മുതൽ 9.92 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, സിട്രൺ C3, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ വമ്പൻമാരോടാണ് ബലേനോയോടുടെ മത്സരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 23, 2025, 15:27 [IST]
English summary
Maruti suzuki baleno fell off the bridge on the way to goa video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X