4 സ്റ്റാർ റേറ്റിങ്ങ് ചുമ്മാ കിട്ടിയതല്ലെന്ന് ഇപ്പോൾ മനസിലായി, തലകീഴായി മറിഞ്ഞ മാരുതി എസ്‌യുവിയെ കണ്ടോ
ഇന്നത്തെ കാലത്ത് ഒരു പുതിയ വാഹനം വാങ്ങാൻ പോകുമ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്ന സുരക്ഷയ്ക്കാണ്. അത് വാഹന നിർമാതാക്കൾക്ക് ബോധ്യമുളളത് കൊണ്ടാണ് വാഹനങ്ങളിലെ സേഫ്റ്റി വർധിപ്പിക്കുന്നതും. ക്രാഷ് ടെസ്റ്റിൽ നക്ഷത്രങ്ങൾ വാരികൂട്ടുന്ന വാഹനങ്ങൾ റോഡിൽ ഒരു അപകടത്തിൽപ്പെട്ടാൽ അത് കൃത്യമായി ബോധ്യപ്പെടും. വാഹനങ്ങളുടെ ബിൽഡ് ക്വാളിറ്റിയിൽ നിരവധി കല്ലേറുകളും കളിയാക്കലുകളും നേരിട്ട ബ്രാൻഡാണ് മാരുതി സുസുക്കി. എന്നാൽ ഇപ്പോൾ അതൊക്കെ തിരുത്തി കുറിക്കുകയാണ് ബ്രാൻഡ്. യുട്യൂബിൽ മാരുതി സുസുക്കി ബ്രെസ തലകീഴായി മറിഞ്ഞ് കിടക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ അതിശയകരം എന്ന് പറയട്ടെയാത്രക്കാർക്ക് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല.
2023 മാര്‍ച്ചില്‍ സിഎന്‍ജി ഫ്യുവല്‍ ഓപ്ഷനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് എസ്‌യുവി മോഡലായി മാരുതി സുസുക്കി ബ്രെസ മാറിയിരുന്നു. LXi, VXi, ZXi, ZXi ഡ്യുവല്‍-ടോണ്‍ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് സിഎന്‍ജി ഓപ്ഷന്‍ വരുന്നത്. 1,685 mm ഉയരവും 2,500 mm വീല്‍ബേസും മാരുതി സുസുക്കി ബ്രെസ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി മെച്ചപ്പെടുത്തിയ ഹെഡ്‌റൂമും ഇന്റീരിയര്‍ സ്പെയ്സും ലഭിക്കുന്നു.

മാരുതി ബ്രെസയുടെ സിഎന്‍ജി വകഭേദങ്ങളില്‍ ഇപ്പോള്‍ ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ഹില്‍ഹോള്‍സ് അസിസ്റ്റും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വേരിയന്റുകളിലുടനീളം ഇവ ലഭ്യമാകും. ഈ രണ്ട് ഫീച്ചറുകളും മുമ്പ് പെട്രോള്‍ പതിപ്പുകള്‍ക്ക് മാത്രമായിരുന്നു. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തെങ്കിലും ബ്രെസ സിഎന്‍ജി വേരിയന്റുകളുടെ വിലയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 9.29 ലക്ഷം രൂപ മുതലാണ് ബ്രെസ സിഎന്‍ജി വേരിയന്റുകളുടെ വില ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലയാണിത്.
102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി ബ്രെസയ്ക്ക് കരുത്തേകുന്നത്. ബൈ-ഫ്യുവലില്‍ ഓടുമ്പോള്‍ പെര്‍ഫോമന്‍സ് കണക്കുകള്‍ കുറയുമെന്ന് മാത്രം. അതായത് 88 bhp പവറില്‍ 121.5 Nm ടോര്‍ക്ക് മാത്രമാണ് സിഎന്‍ജി വേരിയന്റ് നല്‍കുക. ഇത് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി മാത്രമാണ് വിപണിയില്‍ എത്തുന്നത്. സിഎന്‍ജി പതിപ്പുകള്‍ക്ക് കിലോഗ്രാമിന് 25.51 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്.
ബ്രെസ എസ്‌യുവിയിലെ മറ്റ് സവിശേഷതകള്‍ നോക്കുമ്പോള്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആര്‍ക്കമിസില്‍ നിന്നുള്ള ഓഡിയോ സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് സൗകര്യം, സിംഗിള്‍ പാന്‍ സണ്‍റൂഫ്, ആറ് എയര്‍ബാഗുകള്‍, ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ തുടങ്ങി ഫീച്ചര്‍ റിച്ചായ ക്യാബിനാണ് ഇതിന് ലഭിക്കുന്നത്.
മാരുതിയുടെ മറ്റ് വാർത്തകളിലേക്ക് വന്നാൽ ഇന്ത്യൻ വിപണിക്കായി ഒരു കുഞ്ഞൻ എംപിവിയെ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകൾ മാരുതി സുസുക്കി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. മൾട്ടി പർപ്പസ് വാഹന നിരയിൽ എർട്ടിഗ അരങ്ങുവാഴുന്നുണ്ടായിട്ടും ഇതിന് താഴെയായി പുതിയ മോഡൽ വരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരവും കമ്പനിയുടെ പക്കലുണ്ട്. എന്തായാലും താങ്ങാനാവുന്ന വിലയിൽ എംപിവി കിട്ടുന്നത് സന്തോഷകരമായ കാര്യം തന്നെയാണ്.

YDB എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ പുതിയ മാരുതി കോംപാക്‌ട് എംപിവി ജപ്പാനിലെ ജനപ്രിയ കെയ് കാറായ സുസുക്കി സ്പേഷ്യ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ചിത്രങ്ങളിലൂടെ ഇന്ത്യാക്കാർക്ക് സുപരിചിതനായ കക്ഷി അതുപോലെ തന്നെ ഇവിടെ എത്തില്ലെന്നത് ആദ്യമേ പറയാം കേട്ടോ. ഇന്ത്യയിലെ ഉപയോഗത്തിന് അനുസൃതമായുള്ള പരിഷ്ക്കാരങ്ങളെല്ലാം വാഹനത്തിൽ കാര്യമായുണ്ടാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








