മാരുതിയോട് മുട്ടാൻ പവറുണ്ടോ നിസാന്! ബ്രെസയാണോ മാഗ്നൈറ്റാണോ വാങ്ങേണ്ടതെന്ന കൺഫ്യൂഷനുണ്ടോ
എത്രയൊക്കെ എതിരാളികൾ വന്നാലും തോറ്റ് കൊടുക്കില്ല എന്ന് പറഞ്ഞ് കരിങ്കല്ല് പോലെ നിൽക്കുന്നതാണ് മാരുതി സുസുക്കിയുടെ പതിവ്. 2024 നിസാൻ മാഗ്നൈറ്റും മാരുതി സുസുക്കി ബ്രെസയും തമ്മിലൊരു താരതമ്യം ചെയ്ത് നോക്കിയാലോ. ആളുകൾക്ക് ഏതാണ് ഇഷ്ടമെന്ന് അറിയുകയും ചെയ്യാമല്ലോ. രണ്ട് മോഡലിൻ്റെയും ഫീച്ചറുകളും വിലയും പ്രധാന സവിശേഷതകളും അറിഞ്ഞാൽ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനും താൽപ്പര്യത്തും അത് പോലെ തന്നെ ഉപയോഗത്തിനും പറ്റുന്ന വാഹനം ഏതാണെന്ന് മനസിലാക്കാൻ സാധിക്കും. ദീപാവലി സമയത്ത് ഒരു വാഹനം വീട്ടിലെത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണ് ശരിയായ സമയം.
സെഗ്മെൻ്റിലേക്ക് നോക്കിയാൽ രണ്ട് മോഡലുകളും കോംപാക്ട് എസ്‌യുവികളാണ്. വാഹനത്തിൻ്റെ വിലയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു വിപണിയാണ് ഇന്ത്യയുടേത്. അത് കൊണ്ട് തന്നെ ഒരു വാഹനം വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ തന്നെ വിലയിലേക്ക് ആയിരിക്കും ആദ്യ ശ്രദ്ധ. 5.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വില നിലനിർത്തിയാണ് നിസാൻ മാഗ്നൈറ്റിനെ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. നിലവിൽ 8.29 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെയാണ് ബ്രെസയുടെ എക്‌സ്ഷോറൂം വില വരുന്നത്.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ K15C 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ബ്രെസ എസ്‌യുവിയുടെ ഹൃദയം. ഇത് 103 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവൽ ട്രാൻസ്‌മിഷൻ മാത്രമുള്ള ഒരു സിഎൻജി പതിപ്പും വാഹനത്തിലുണ്ട്. എന്നാൽ പവർ കണക്കുകൾ വളരെ കുറവാണെന്നത് പ്രത്യേകം ശ്രദ്ധിക്കാം.
മുമ്പ് XE, XL, XV, XV എന്നിങ്ങനെ അറിയപ്പെട്ടിരുന്ന മാഗ്നൈറ്റ് ഇനി മുതൽ വിസിയ, അസെന്റ, എൻ-കണക്‌ട, ടെക്ന, ടെക്ന പ്ലസ് എന്നീ വേരിയന്റുകളിലാവും ലഭ്യമാവുക. ഇതോടൊപ്പം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ലഭ്യമായിരുന്ന അതേ എഞ്ചിൻ ഓപ്ഷനുകളാണ് നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിനും കരുത്ത് പകരുന്നത്. 1.0 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ ഓപ്ഷനുകൾ ഇനിയും ആളുകൾക്ക് തെരഞ്ഞെടുക്കാം.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, അഞ്ച് സ്പീഡ് എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് വാഹനത്തിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ബേസ് മോഡലായി വരുന്ന വിസിയക്ക് 5.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ വരുന്ന ഇത് 5-സ്പീഡ് മാനുവലിലും എഎംടി ഓപ്ഷനിലും ലഭ്യമാണ്. സബ് കോംപാക്ട് എസ്‌യുവിയുടെ പുതുക്കിയ ആവർത്തനത്തിന് ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, ക്രോം അലങ്കരിച്ച ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, ഇൻ്റഗ്രേറ്റഡ് റിയർ സ്‌പോയിലർ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവ ലഭിക്കുന്നു.
LXI, VXI, ZXI, ZXI പ്ലസ് എന്നീ വേരിയന്റുകളിലും വണ്ടി സ്വന്തമാക്കാനാവും. തെരഞ്ഞെടുക്കുന്ന ഈ മോഡലുകളെ അനുസരിച്ച് മികവാർന്ന ഫീച്ചറുകളുടെ അകമ്പടിയും ഉപഭോക്താക്കൾക്ക് ലഭിക്കും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ, വോയ്‌സ് കമാൻഡുകൾ എന്നിവയെ പിന്തുണയ്‌ക്കുന്ന 9 ഇഞ്ച് സ്‌മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ തുടങ്ങിയവയാണ് ബ്രെസയിലുള്ളത്.

അതോടൊപ്പം പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ലൈറ്റിംഗ്, റിവേഴ്‌സിംഗ് ക്യാമറ, റിയർവ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ പുറത്തെ റിയർവ്യൂ മിററുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് പോലുള്ള സമഗ്രമായ ഫീച്ചറുകളും വാഹനത്തിലുണ്ട്. എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ വരെ മാരുതി സുസുക്കി സ്റ്റാൻഡേർഡായും നൽകുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








