ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചു; എന്നാലും ഈ മോഡലുകള്‍ക്ക് അത്ര ഗുണം ചെയ്തിട്ടില്ല
സാധാരണയായി പഴയ മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുമ്പോള്‍, കാര്‍ നിര്‍മാതാക്കള്‍ അവരുടെ വാഹനങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന പതിവ് ഇപ്പോള്‍ സ്ഥിരംകാഴ്ചയാണ്. ഈ അപ്ഡേറ്റ് ഒന്നുകില്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ രൂപത്തിലോ അല്ലെങ്കില്‍ തലമുറ മാറ്റത്തിന്റെ രൂപത്തിലോ ആണ് സംഭവിക്കാറ്.

തലമുറ മാറ്റം മന്ദഗതിയിലാകുന്നിടത്ത്, മുഖം മിനുക്കലുകള്‍ താരതമ്യേന പതിവാണ്. എന്നാല്‍, എല്ലായ്പ്പോഴും അപ്ഡേറ്റിന് ഒരു പോസിറ്റീവ് റെസ്‌പോണ്ട് അല്ല കിട്ടുന്നതെന്ന് വേണം പറയാന്‍. ചിലര്‍ വില്‍പ്പന കുറയുമ്പോള്‍ ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് എന്ന പേരില്‍ വാഹനം വിണ്ടും അവതരിപ്പിച്ചാലും വില്‍പ്പന താഴേക്ക് തന്നെ പോകുന്ന കാഴ്ചയാണ് കാണാറുള്ളത്.

ചില ബ്രാന്‍ഡുകള്‍ ഇത്തരം മോഡലുകള്‍ കുറച്ച് കാലം കൂടി ഒക്കെ ഇട്ട് ഓടിച്ച ശേഷം വിപണിയില്‍ നിന്നും പിന്‍വലിക്കാറാണ് പതിവ്. ഇത്തരത്തില്‍ നവീകരണങ്ങളോടെയും, തലമുറ മാറ്റത്തോടെയും വിപണിയില്‍ എത്തിയിട്ടും ഉപഭോക്താക്കള്‍ക്ക് അത്ര ഇഷ്ടപ്പെടാതെ പോയ കുറച്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മാരുതി സുസുക്കി സെലേറിയോ
ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ നിര്‍മാതാക്കളായ മാര്‍ട്ടി സുസുക്കിയുടെ, സെലേറിയോ ഹാച്ച്ബാക്കില്‍ നിന്ന് തന്നെ തുടങ്ങാം. ഈ കൂട്ടത്തില്‍ ഉള്ളൊരു മോഡലാണിത്.

2014-ല്‍ മാരുതി സെലേറിയോയെ വീണ്ടും കമ്പനി പുറത്തിറക്കി, 2021 ഡിസംബര്‍ വരെ ഈ മോഡലിനെ നിരത്തുകളില്‍ പല ഘട്ടത്തിലായി ചെറിയ മാറ്റങ്ങള്‍ വരുത്തി ഓടിക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെയാണ് നിര്‍മാതാക്കള്‍ ഹാച്ച്ബാക്കിന്റെ പുതുതലമുറ പുറത്തിറക്കിയത്.

സെലേറിയോയ്ക്ക് കോസ്‌മെറ്റിക് മാറ്റം ലഭിക്കുന്നുണ്ടെങ്കിലും, ഇത് മുന്‍ മോഡലില്‍ നിന്ന് ഒരു പടി മുകളിലാണെന്ന് ഉറപ്പാണ്. അപ്ഡേറ്റ് ഉണ്ടായിരുന്നിട്ടും, വാഹനത്തിന്റെ വില്‍പ്പന നമ്പറുകള്‍ ഒരിക്കലും ഉയരുന്ന ഒരു കാഴ്ച ഉണ്ടായിട്ടില്ല.

2015 മെയ് മാസത്തില്‍, കാര്‍ പുറത്തിറക്കിയതിന് ശേഷം, ഏകദേശം 6,600 യൂണിറ്റ് സെലേറിയോ വിറ്റു. ഇപ്പോള്‍, 2022 മെയ് മാസത്തില്‍ ഏകദേശം 6,300 യൂണിറ്റുകള്‍ വിറ്റു. വ്യത്യാസം വളരെ വലുതല്ലെന്ന് പറയുമായിരിക്കും, പക്ഷേ സമയ കാലയളവാണ്. അടുത്ത തലമുറ ലോഞ്ച് ചെയ്തിട്ട് ഏകദേശം 6 മാസമായിട്ടും വില്‍പന ഇടിഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് വേണം പറയാന്‍.

ഹ്യുണ്ടായി സാന്‍ട്രോ
ഹ്യുണ്ടായ് സാന്‍ട്രോയാണ് ഇതില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു മോഡല്‍. 1999-ലാണ് ആദ്യത്തെ സാന്‍ട്രോ പുറത്തിറക്കിയത്, അതിനുശേഷം, കാര്‍ വിവിധ ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെയും രണ്ട് തലമുറ മാറ്റങ്ങളിലൂടെയും കടന്നുപോയി.

2003-ലെ സാന്‍ട്രോ Xing ആണ് തലമുറയിലെ മാറ്റങ്ങളിലൊന്ന്. എന്നാല്‍ ഹ്യുണ്ടായി സാന്‍ട്രോ Xing ഒരു ദശാബ്ദത്തോളം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു. പിന്നീട് 2015-ല്‍, കാര്‍ നിര്‍മാതാവ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് നിര്‍ത്തലാക്കി.

തിരിച്ച് 2018-ല്‍ ഹ്യുണ്ടായി പ്രതീക്ഷകളോടെ സാന്‍ട്രോയുടെ അടുത്ത തലമുറ പുറത്തിറക്കി. എന്നിരുന്നാലും, കൊറിയന്‍ കാര്‍ നിര്‍മാതാവ് പ്രതീക്ഷിച്ചതുപോലെ നടന്നില്ല. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഹാച്ച്ബാക്കിന്റെ ശരാശരി വില്‍പ്പന 2,000 യൂണിറ്റ് മാത്രമായിരുന്നു.

വില്‍പന കുറഞ്ഞതിന് പിന്നിലെ കാരണം എന്താണ്? അത് വിലയാണ്. ഒന്ന്, മാരുതി സുസുക്കി ആള്‍ട്ടോ, മാരുതി സുസുക്കി വാഗണ്‍ആര്‍, റെനോ ക്വിഡ് തുടങ്ങിയ കാറുകളോടാണ് ഹ്യുണ്ടായി സാന്‍ട്രോ മത്സരിച്ചിരുന്നത്. അതിന്റെ എതിരാളികളില്‍, ഈ ഹാച്ച്ബാക്ക് താരതമ്യേന വില കുറഞ്ഞതാണ്. ടാര്‍ഗെറ്റ് പ്രേക്ഷകര്‍ക്ക്, ബജറ്റ് മാത്രമാണ് പ്രധാനം. അതിനാല്‍, ഇപ്പോള്‍ 2022-ല്‍, കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ഈ ഹാച്ച്ബാക്ക് ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.

മാരുതി സുസുക്കി ഡിസയര്‍
മാരുതി സുസുക്കി ഡിസയറാണ് പട്ടികയില്‍ അടുത്തത്. 2008-ല്‍, സ്വിഫ്റ്റ് ഡിസയറുമായി മാരുതി സുസുക്കി കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റില്‍ പ്രവേശിച്ചു. പിന്നീട്, കമ്പനി പേര് ഡിസയര്‍ എന്നാക്കി മാറ്റി.

ആദ്യം, ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഭീമനില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ ഡിസയര്‍ ഉണ്ടായിരുന്നു. ഈ സെഡാന്റെ ആവശ്യം നിരവധി അപ്ഡേറ്റുകളും രണ്ട് തലമുറ മാറ്റങ്ങളുമാണ് സുഗമമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ CNG സെഡാനും ഇതായിരുന്നു.

ഇപ്പോള്‍, അവസാന തലമുറ മാറ്റം 2017-ല്‍ ആരംഭിച്ചു, 2020-ല്‍ മാരുതി സുസുക്കി വാഹനത്തിന് ഒരു ചെറിയ മുഖം മിനുക്കി നല്‍കി. ഈ ഫെയ്‌സ്‌ലിഫ്റ്റില്‍, ചെറിയ കോസ്മെറ്റിക് അപ്ഡേറ്റുകള്‍ ഉപയോഗിച്ച് വാഹനം അപ്ഡേറ്റുചെയ്തു, ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കി. എന്നാല്‍ ഡീസല്‍ നിര്‍ത്തലാക്കിയതോടെ മുഖം മിനുക്കിയ ഡിസയറിന്റെ വില്‍പ്പനയില്‍ നേരിയ കുറവുണ്ടാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

റെനോ ഡസ്റ്റര്‍
ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയ്ക്ക് ഇന്ത്യയിലെ വിജയഗാഥ രചിച്ചത് ഡസ്റ്റര്‍ ആയിരുന്നു. 2012-ല്‍ റെനോ ഡസ്റ്ററിന്റെ ഭരണത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. നല്ല പ്രതികരണം കാരണം, AWD ഡ്രൈവ്ട്രെയിനുമായി റെനോ ഡസ്റ്ററിനെ പുറത്തിറക്കി, ഇത് തല്‍ക്ഷണ ഹിറ്റായി.

എന്നാല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയ ശേഷം, റെനോ അവരുടെ വാഹനങ്ങളിലെ ഡീസല്‍ എഞ്ചിനുകള്‍ പിന്‍വലിച്ചു, അവയിലൊന്നില്‍ നിന്ന് ഡസ്റ്റര്‍ ഡീസലും പിന്‍വലിച്ചു.

പിന്നീട്, 2020-ല്‍ ശക്തമായ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി റെനോ ഡസ്റ്റര്‍ പുറത്തിറക്കി. എന്നാല്‍ അപ്പോഴേക്കും വളരെ വൈകിപ്പോയതിനാല്‍ ഈ കോംപാക്ട് എസ്‌യുവിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. 2022 ഫെബ്രുവരിയില്‍, ഈ മോഡലിനെ റെനോ വിപണിയില്‍ നിന്നും പിന്‍വലിച്ചു.

ഹോണ്ട സിവിക്
2006-ലാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട ഐക്കണിക് സിവിക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അത് ആ കാലത്ത് വാഹനത്തിന് മികച്ച വില്‍പ്പന നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

130 bhp കരുത്തും 171 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പരിമിതമായ വില്‍പ്പന കാരണം മുഖം മിനുക്കിയതിന് ശേഷം, 2013-ല്‍ സിവിക്കിന്റെ ഉത്പാദനം അവസാനിപ്പിക്കാന്‍ ഹോണ്ട തീരുമാനിച്ചു.

എന്നാല്‍, ഇന്ത്യയില്‍ ഇനിയൊരിക്കല്‍ കൂടി സിവിക്കിനെ കാണാന്‍ കഴിയുമോ എന്ന് അറിയില്ലായിരുന്നു. 2019-ല്‍ ഹോണ്ട, പുതിയ തലമുറ, അതേ പെട്രോള്‍, പുതിയ ഡീസല്‍ എഞ്ചിന്‍ എന്നിവയുമായി സിവിക്കിനെ തിരികെ കൊണ്ടുവന്നു. പക്ഷേ, വാഹനം ബ്രാന്‍ഡിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. 2020-ല്‍ ഇന്ത്യയില്‍ നിന്നും മോഡലിനെ വീണ്ടും കമ്പനി പിന്‍വലിച്ചു.


Click it and Unblock the Notifications








