ഒറ്റ ഇടിയില്‍ സ്വിഫ്റ്റായി 'മാറി' ഡിസയര്‍! മാരുതി വീണ്ടും എയറില്‍

വാഹന പ്രേമികള്‍ ആരും തന്നെ ഇഷ്ടപ്പെടാത്ത സംഗതിയാണ് അപകടങ്ങള്‍ (Car Accident). സ്വന്തം വണ്ടി ആയാലും മറ്റുള്ളവരുടെ വണ്ടിയായാലും അപകടത്തില്‍ പെട്ട് കിടക്കുന്ന കാഴ്ച വാഹനപ്രേമികള്‍ക്ക് കണ്ട് നില്‍ക്കാനാവില്ല. എന്നാല്‍ ഇന്ത്യയില്‍ അടുത്തിയുണ്ടാകുന്ന അപകടങ്ങളും അതിന്റെ പരിണിത ഫലങ്ങളും ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ചില അപകടങ്ങള്‍ കാരണം കാറുകള്‍ ആയിത്തീരുന്ന കോലം കണ്ടാല്‍ ഞെട്ടും. അവ പിന്നീട് ബില്‍ഡ് ക്വാളിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. അത്തരത്തിലുള്ള ഒരു അപകടത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയിലിറക്കിയ ഏറ്റവും വിജയകരമായ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഡിസയര്‍ കോംപാക്ട് സെഡാന്‍. വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയിലുള്ള ഈ കാറിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വില്‍പ്പനക്കെത്തുന്നത്. സ്വിഫ്റ്റ് ഹാച്ച്ബാക്ക് മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഒരു കാറാണ് ഡിസയര്‍. മുന്‍തലമുറ സ്വിഫ്റ്റ് കാറില്‍ നിന്ന് ഡിസയറിനെ വ്യത്യസ്തമാക്കുന്ന പ്രധാന സംഗതി അതിന്റെ നീളമേറിയ ബൂട്ട് ആണ്. അതിനാല്‍ നിങ്ങള്‍ക്ക് ഇവിടെ അധിക ലഗേജ് സൂക്ഷിക്കാം.

maruti dzire looks like swift after accident

എന്നാല്‍ അടുത്തിടെ ഒരു അപകടത്തില്‍ ഡിസയര്‍ കാറിന്റെ ബൂട്ട് പൂര്‍ണമായി തകര്‍ന്ന് അത് സ്വിഫ്റ്റിന് സമാനമായി കാണപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അപകടത്തില്‍ ഡിസയര്‍ കാര്‍ മോഡലിന്റെ ബൂട്ട് പൂര്‍ണമായും തകര്‍ന്നതോടെയാണ് അത് സ്വിഫ്റ്റ് കാര്‍ പോലെ മാറിയിരിക്കുന്നത്. ഈ അവസ്ഥ കാരണം ഡിസയര്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് പരിഹാസത്തിന് പാത്രമായിരിക്കുകയാണ്.

എവിടെയാണ് ഈ അപകടം നടന്നതെന്നോ ഏത് കാര്‍ ആണ് ഡിസയറില്‍ ഇടിച്ചതെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും, ഈ വീഡിയോ പരിശോധിക്കുമ്പോള്‍ ഒരു പഴയ തലമുറ സ്വിഫ്റ്റ് അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നിലവില്‍ വില്‍പ്പനയിലുള്ള മാരുതി സുസുക്കി ഡിസയര്‍ ഉയര്‍ന്ന സുരക്ഷാ റേറ്റിംഗുള്ള ഒരു കാറാണ്. ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഇതിന് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

maruti dzire looks like swift after accident

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാർ നേടിയ ആദ്യത്തെ മാരുതി കാറാണ് ന്യൂജെന്‍ ഡിസയര്‍. കോംപാക്ട് സെഡാന്‍ പേപ്പറില്‍ മാത്രമല്ല കരുത്തന്‍ എന്ന് തെളിയിക്കുന്നതായിരുന്നു സമീപകാലത്തായി അത് ഉള്‍പ്പെട്ട അപകടങ്ങളും. അപകടങ്ങളില്‍ പെട്ട പുതിയ തലമുറ ഡിയര്‍ കാറുകള്‍ അതിന്റെ ബില്‍ഡ് ക്വാളിറ്റി തെളിയിച്ചതാണ്. അപകടം മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ നന്നായിആഗിരണം ചെയ്യുന്ന കാര്‍ യാത്രക്കാരെ സുരക്ഷിതരാക്കുന്നു. അതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സേഫ്റ്റി മാത്രമല്ല കുറഞ്ഞ വിലയും മൈലേജുമാണ് ഡിസയറിനെ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. 6 എയര്‍ബാഗുകള്‍ അടക്കമുള്ള സുരക്ഷ ഫീച്ചറുകളുമായി വരുന്ന ഡിസയറിന്റെ ബേസ് വേരിയന്റിന് വെറും 6.79 ലക്ഷം രൂപ മാത്രമാണ് വില. കാറിന്റെ റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 10.14 ലക്ഷം രൂപ വില വരും. ഇവ എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ്. മൈലേജിന്റെ കാര്യത്തിലും പുതിയ ഡിസയര്‍ മികച്ച് നില്‍ക്കുന്നു.

maruti dzire looks like swift after accident

നാലാം തലമുറ സ്വിഫ്റ്റിലൂടെ അരങ്ങേറിയ പുതിയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഡിസയറിന്റെയും ഹൃദയം. ഇതിന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.79 കിലോമീറ്റര്‍ മുതല്‍ 25.71 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. സിഎന്‍ജി പവര്‍ട്രെയിന ഓപ്ഷനിലും ഇത് വാങ്ങാനാകും. ഡിസയര്‍ സിഎന്‍ജി കിലോയ്ക്ക് 33 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

സ്വിഫ്റ്റും ഡിസയറുമടക്കം മാരുതിയുടെ പഴയ കാറുകള്‍ സേഫ്റ്റിയുടെ കാര്യത്തില്‍ അല്‍പ്പം മോശമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് കൂട്ടിയിടിയില്‍ ഡിസയര്‍ സ്വിഫ്റ്റായി 'മാറിയത്'. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ കാറുകളുടെ സേഫ്റ്റി കൂട്ടുന്നതില്‍ ശ്രദ്ധിക്കുന്ന മാരുതി കുറഞ്ഞ വിലയുള്ള ആള്‍ട്ടോ K10, സെലേറിയോ എന്നീ കാറുകളില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കിയിട്ടുണ്ട്. ബജറ്റ് വിലയിലുള്ള കാറുകളില്‍ വരെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി സുസുക്കി പുതിയ ഡിസയര്‍ അടക്കം പുറത്തിറക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Friday, March 7, 2025, 17:49 [IST]
English summary
Maruti suzuki dzire converted into swift after boot crushed in accident viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X