ഇനിയും തെളിവ് വേണോ?കടലാസില്‍ മാത്രമല്ല ഡിസയർ ശരിക്കും 5 സ്റ്റാറെന്ന് തെളിയിക്കുന്ന വീഡിയോ

2008 മുതല്‍ ഇന്ത്യന്‍ നിരത്തുകള്‍ വാഴുന്ന ഒരു കോംപാക്ട് സെഡാന്‍ കാറാണ് മാരുതി സുസുക്കി ഡിസയര്‍. മാരുതി സുസുക്കിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ഡിസയര്‍. വാസ്തവത്തില്‍, ഇന്ത്യയില്‍ നന്നായി വില്‍ക്കുന്ന ഒരേയൊരു സെഡാന്‍ മാരുതി സുസുക്കി ഡിസയര്‍ മാത്രമാണ്. ഓരോ മാസവും പതിനായിരക്കണക്കിനാളുകളാണ് ഈ കാര്‍ വാങ്ങാനായി മാരുതി ഷോറൂമുകളില്‍ എത്തുന്നത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം അവസാനത്തോടെ ഡിസയറിന് തലമുറ മാറ്റം സംഭവിച്ചിരുന്നു. പുതിയ തലമുറ ഡിസയര്‍ അപകടത്തില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ പക്കലുണ്ട്. ആ അപകടത്തെ ഈ മാരുതി കാര്‍ എങ്ങനെ നേരിട്ടുവെന്ന് നമുക്ക് നോക്കാം.

ലോകത്ത് ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ റോഡ് സേഫ്റ്റിക്കായി സാധ്യമായതെല്ലാം ചെയ്യാനായി അധികാരികള്‍ ശ്രദ്ധിക്കുന്നു. യാത്രക്കാരുടെ സുരക്ഷ കൂട്ടുന്നതിനായി ജീവന്‍രക്ഷാ ഫീച്ചറുകള്‍ കാറുകളില്‍ ചേര്‍ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സേഫ്റ്റിയുടെ കാര്യത്തില്‍ പഴികേട്ടിരുന്ന മാരുതി സുസുക്കിയടക്കം നൂതന ഫീച്ചറുകള്‍ ചേര്‍ത്ത് തങ്ങളുടെ കാറുകള്‍ സുരക്ഷിതമാക്കി മാറ്റുന്ന തിരക്കിലാണ്.

maruti dzire major acciden

ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇതിനോടകം സേഫ്റ്റിയുടെ കാര്യത്തില്‍ സല്‍പ്പേര് സമ്പാദിച്ചവരാണ്. എന്നാല്‍ ബജറ്റ് കാറുകള്‍ നിര്‍മിച്ച് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ച മാരുതി സുസുക്കി തുടക്കത്തില്‍ സേഫ്റ്റിയില്‍ ഒട്ടും ശ്രദ്ധ ചെലുത്തിയിരുന്നില്ല. എന്നാല്‍ സമീപകാലത്തായി ഉപഭോക്തൃ മുന്‍ഗണനയിലും മാറ്റം സംഭവിച്ചതിനാല്‍ മാരുതിയും മാറി ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആള്‍ട്ടോ K10, സെലേറിയോ എന്നീ എന്‍ട്രി ലെവല്‍ കാറുകളില്‍ വരെ മാരുതി 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് നവീകരിച്ചത്. ഇതിന്റെയെല്ലാം തുടക്കം ന്യൂജെന്‍ ഡിസയറില്‍ നിന്നായിരുന്നു. 2024 നവംബറില്‍ പുറത്തിറക്കിയ ഡിസയറിന്റെ ബേസ് വേരിയന്റില്‍ വരെ മാരുതി 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരുന്നു. ഇതോടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടാന്‍ ഡിസയറിനെ സഹായിച്ചു.

maruti dzire major acciden

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യ മാരുതി കാര്‍ ആയിരുന്നു ഡിസയര്‍. കുട്ടികളുടെ സുരക്ഷയ്ക്കായി ഇതിന് 5-ല്‍ 4 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. എന്നിരുന്നാലും കടലാസില്‍ കരുത്തനായ കാര്‍ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതറിയാനായിരുന്നു ഏവര്‍ക്കും ആകാംക്ഷ. മാരുതിയുടെ സേഫ്റ്റിയെ പറ്റി വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മുന്നില്‍ തെളിവായി വെക്കാവുന്ന ഒരു അപകടദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ഡിസയര്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഡിസയറുമായി കൂട്ടിയിടിച്ച കാറിന്റെ അവസ്ഥയില്‍ കണ്ടാല്‍ അമിതവേഗത കാരണം സംഭവിച്ച അപകടമാണിതെന്ന് മനസ്സിലാക്കാം. മുന്‍ഭാഗം തകര്‍ന്നതിനാല്‍ ഡിസയറുമായി കൂട്ടിയിടിച്ചത് ഏത് കാര്‍ ആണെന്ന് പോലും മനസ്സിലാകാത്ത അവസ്ഥയാണ്. ഏതായാലും പുതിയ ചുവന്ന നിറത്തിലുള്ള ഡിസയര്‍ കാറിന്റെ മുന്‍വശത്തും പിന്‍വശത്തും ചെറിയ കേടുപാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. അപകടത്തിന്റെ ആഘാതം ഡിസയര്‍ കാറിന്റെ ഉള്‍ഭാഗത്തേക്ക് വ്യാപിച്ചില്ല.

maruti dzire major acciden

അപകടസമയത്ത് ആറ് എയര്‍ബാഗുകളും കൃത്യമായി വിന്യസിച്ചുവെന്നതും പോസിറ്റീവാണ്. ഈ പ്രത്യേക മാരുതി സുസുക്കി ഡിസയര്‍ കാര്‍ നന്നാക്കി വീണ്ടും ഉപയോഗിക്കാന്‍ കഴിയും. അപകടത്തിന്റെ ആഘാതം കാര്‍ നന്നായി ആഗിരണം ചെയ്തിട്ടുണ്ട്. ഇത് കാറിന്റെ നിര്‍മാണ നിലവാരം കൂടിയത് എടുത്ത് കാണിക്കുന്നു. അപകട സമയത്ത് ഡിസയര്‍ കാറില്‍ എത്ര പേരുണ്ടായിരുന്നുവെന്നും അവര്‍ക്ക് എന്ത് സംഭവിച്ചുവെന്നും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല.

ഒറ്റപ്പെട്ട സംഭവങ്ങളെ അടിസ്ഥാനമാക്കി ഏതെങ്കിലും വാഹനത്തിന്റെ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് ശരിയല്ല. എന്നിരുന്നാലും മുന്‍ഗാമികളെ അപേക്ഷിച്ച് പുതിയ ഡിസയര്‍ ഏറെ മുന്നേറിയിട്ടുണ്ട്. 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ഉണ്ടെങ്കിലും അതൊന്നും സുരക്ഷിതമായ ഡ്രൈവിംഗിന് പകരമാവില്ല. ഇക്കാര്യം എപ്പോഴും നമ്മുടെ മനസ്സില്‍ വേണം. നമ്മുടെയും സഹജീവികളുടെയും ക്ഷേമത്തിനും സുരക്ഷക്കുമായി വാഹനവുമായി നിരത്തിലിറങ്ങുമ്പോള്‍ ജാഗരൂകരായിരിക്കാന്‍ ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Wednesday, March 5, 2025, 12:11 [IST]
English summary
Maruti suzuki dzire involved major accident underlines its gncap 5 star safety rating viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X